ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഡിസംബറില്‍; നായിക മീരാജാസ്മിന്‍
ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്റര്‍ ഡിസംബറില്‍ തുടങ്ങും. അടുത്ത വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും. അഹമ്മദ് സിദ്ധിക്കും അഭിലാഷ് കുമാറുമാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം മധു നീലകഠ്ണന്‍, സംഗീതം ദീപക് ദേവ്.
ഫഹദ്ഫാസിലിന്റെയും മമ്മൂട്ടിയുടെയും ഡേറ്റ് പ്രശ്‌നമായതു കൊണ്ടാണ് ചിത്രം തുടങ്ങാന്‍ വൈകുന്നതെന്ന് ആഷിക് പറഞ്ഞു. ഇവര്‍ക്ക് പുറമേ മീരാജാസ്മിന്‍, ശേഖര്‍ മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഏറെ കാലത്തിനു ശേഷം മമ്മൂട്ടി അധോലോക നായകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഷിക് അബുവിന്റെ ആദ്യ ചിത്രമായ ഡാഡികൂളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ചിത്രം വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല.
ഇടുക്കി ഗോള്‍ഡിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ആഷിക്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഏറെക്കാലത്തിനു ശേഷം നടന്‍ രവീന്ദ്രന്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രതാപ് പോത്തന്‍, ലാല്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
https://www.facebook.com/Malayalivartha