ശാലുവിനു പിന്നാലെ സോളാര്‍ കേസില്‍ ഉത്തരയും; സരിതക്കൊപ്പം വീമാനയാത്ര
ശാലുമേനോനു പിന്നാലെ ഉത്തരയും. സോളാര്‍ തട്ടിപ്പുകേസില്‍ നടി ഉത്തര ഉണ്ണിയെ ചോദ്യം ചെയ്യും. സോളാര്‍ കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ് ഉത്തര. കൂടാതെ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്കൊപ്പം ഉത്തര പലതവണ വീമാനയാത്ര നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.ചെന്നൈ,ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. ഇവരുടെ ചെലവുവഹിച്ചതും സോളാര്‍ കമ്പനിയാണ്. എന്നാല്‍ ഒരു മോഡല്‍ എന്ന നിലയിലാണ് മകള്‍ക്ക് സോളാറുമായി ബന്ധമുള്ളത് എന്ന വിശദീകരണവുമായി ഉത്തരയുടെ അമ്മയും നടിയുമായ ഊര്‍മിള ഉണ്ണി രംഗത്തെത്തി.
തന്റെ ഫേസ്‌ബുക്കില്‍ താന്‍ ടീം സോളാര്‍ കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണെന്ന് ഉത്തര വ്യക്തമാക്കുന്നുണ്ട്. തമിഴ് സിനിമകളിലൂടെയാണ് ഉത്തര അറിയപ്പെടുന്ന താരമായത്. ഇടവപ്പാതി എന്ന മലയാള ചിത്രത്തില്‍ ഉത്തര അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha