വിശ്വാസം അതല്ലേ എല്ലാം, ഒറ്റ ടേക്കില്‍ മഞ്‌ജു ഓക്കെ, 14 വര്‍ഷത്തിനു ശേഷം മഞ്‌ജു വാര്യര്‍ ക്യാമറയ്‌ക്ക് മുമ്പിലെത്തി
മഞ്‌ജുവാര്യര്‍ അഭിനയിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. അമിതാഭിന്റെ കാല്‍ തൊട്ടു വന്ദിച്ച ശേഷമാണ് മഞ്‌ജു അഭിനയത്തിലെ രണ്ടാം വരവിന് തുടക്കം കുറിച്ചത്. അമിതാഭ് ബച്ചന്റെ അനുഗ്രഹം നേടാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് മഞ്‌ജു മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും താന്‍ കാലില്‍ ചിലങ്കയണിഞ്ഞപ്പോഴും ഇപ്പോള്‍ വീണ്ടും മൂവി ക്യാമറയക്ക് മുന്നില്‍ എത്തിയപ്പോഴും ജനങ്ങള്‍ നല്‍കുന്ന സ്‌നേഹം തനിക്ക് തുണയാവുന്നു എന്ന് മഞ്‌ജു പറയുന്നു.
കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കാനായി മുംബൈയിലെ ഗൊരെഗാവിലുളള ദാദാസാഹിബ് ഫാല്‍ക്കേ ഫിലിം സിറ്റിയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ മഞ്‌ജു എത്തിയിരുന്നു. ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, പുനീത്‌കുമാര്‍, പ്രഭു എന്നിവര്‍ക്കൊപ്പമാണ് മഞ്‌ജു അഭിനയിക്കുന്നത്.
അമിതാഭുമൊത്തുളള രംഗം ഒരു ടേക്കില്‍ തന്നെ ഓ കെ ആയിരുന്നു. രണ്ട് ദിവസമാണ് ഷൂട്ടിംഗ്. വി. എ ശ്രീകുമാറാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള പരസ്യചിത്രം സംവിധാനം ചെയ്യുന്നത്. ഒന്നരക്കോടിയോളമാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണച്ചെലവ്.മഞ്‌ജുവാര്യര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നുള്ള വാര്‍ത്തകള്‍ വളരെക്കാലമായി കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴായി മഞ്‌ജുവാര്യരും ദിലീപും അതു നിക്ഷേധിച്ചിരുന്നു. ഇതിനിടയ്‌ക്കാണ് മഞ്‌ജു വാര്യരുടെ വെബ്‌സൈറ്റും ഫേസ്‌ബുക്കും വന്നത്. രണ്ടു ദിവസംകൊണ്ട് ഒരുലക്ഷത്തിലധികം പേരാണ് ഫേസ്‌ബുക്കില്‍ ലൈക്ക് ചെയ്‌തത്. അതോടെ മഞ്‌ജു അഭിനയിക്കുമെന്നുള്ള വാര്‍ത്തകളും വന്നു.
മൂന്നു വര്‍ഷം മാത്രം അഭിനയിച്ച തനിക്ക് മലയാളികള്‍ ആയുഷ്‌കാലം മുഴുവന്‍ സ്‌നേഹം തന്നുവെന്നും ഇത് അഭിനയ ജീവിതത്തിലെ തന്റെ രണ്ടാം ജന്മമാണെന്നും മഞ്ജു പറഞ്ഞു.
മലയാളികളുടെ സ്‌നേഹവും പിന്തുണയുമാണ് തന്റെ ശക്തി. നൃത്തമാണ് തന്നെ വെള്ളിത്തരയില്‍ തിരിച്ചെത്തിയത്. ഗുരുവായൂരപ്പന്റെ മുന്നില്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ ജനങ്ങള്‍ ഒഴുകി വന്നു. അന്ന് തനിക്ക് മനസ്സിലായി ജനങ്ങള്‍ തന്നോടൊപ്പമാണെന്ന്. സ്വപ്നം കണ്ടതിനും അപ്പുറമുള്ള വരവേല്പാണ് തനിക്ക് ലഭിക്കുന്നത്. അഭിനയം നിര്‍ത്തുന്ന കാലത്തെ ലോകമല്ല ഇന്ന്. ലോകം വിരല്‍തുമ്പിലേക്ക് ചുരുങ്ങി. അതാണ് വെബ്‌സൈറ്റ് തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത്.
അഭിനയ ഇതിഹാസം അമിതാഭ്ബച്ചനെ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പരസ്യചിത്രത്തിലെ അഭിനയത്തിലൂടെ ദൈവം ആ ആഗ്രഹം സാധിച്ചുതന്നു. ജനങ്ങളുമായുള്ള ബന്ധം ഫേസ്ബുക്കിലൂടെ വരുംദിവസങ്ങളിലും തുടരുമെന്നും മഞ്ജു വ്യക്തമാക്കി.
https://www.facebook.com/Malayalivartha