മോഹന്‍ലാലിന് നായികയെ കിട്ടാനില്ല
മോഹന്‍ലാലിന്റെ നായികയാവാന്‍ കൊതിക്കാത്ത നായികമാരുണ്ടോ? ഉണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പക്ഷെ, ലാലിന്റെ കുഴപ്പം കൊണ്ടല്ലെന്നു മാത്രം. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്‌ളസ്‌ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛനായാണ് ലാല്‍ അഭിനയിക്കുന്നത്. ലാലിന്റെ ഭാര്യയായി അഭിനയിക്കാന്‍ പല പ്രമുഖ നടികളും വിമുഖത കാട്ടിയതിനു കാരണം പ്‌ളസ്‌ടുക്കാരിയുടെ അമ്മയാകാന്‍ പറ്റാത്തതു കൊണ്ടാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.
വിജയ് യുടെ ജില്ലയും പുനീത്‌കുമാര്‍ നായകനായ കന്നഡ സിനിമയും അഭിനയിച്ച് മോഹന്‍ലാല്‍ ഈ ആഴ്‌ച തിരുവനന്തപുരത്തെത്തും. പ്രിയദര്‍ശന്റെ ഗീതാഞ്‌ജലിയുടെ ചിത്രീകരണം ഇവിടെയാണ്. അമ്മ ശാന്തകുമാരി അസുഖം ബാധിച്ച് കൊച്ചിയിലായതിനാല്‍ പാച്ചല്ലൂരിലെ ഫ്‌ളാറ്റിലായിരിക്കും താമസിക്കുക. മുടവന്‍മുകളിലെ വീട് ഒഴിഞ്ഞുകിടക്കുകയാണ്. ലോക്‌പാലും ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും പരാജയപ്പെട്ടെങ്കിലും പ്രിയന്‍ ചിത്രത്തിലൂടെ വലിയൊരു തിരയിളക്കം സൃഷ്ടിക്കാനാകുമെന്ന വിശ്വാസത്തിലാണ് ലാല്‍. ഇതിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha