നിത്യ വീമാനത്തിന്റെ കോക്‌പിറ്റില്‍; സഹയാത്രികന്റെ പരാതിയില്‍ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍
തെന്നിന്ത്യന്‍ സിനിമാ താരം നിത്യാ മേനോന്‍ വീമാനത്തിന്റെ കോക്ക്‌പിറ്റില്‍ ഇരുന്നു യാത്രചെയ്‌തതിന്റെ പേരില്‍ രണ്ടു പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്‌പെന്റ് ചെയ്‌തു. ബാഗ്ലൂര്‍ ഹൈദരാബാദ് വീമാനത്തിന്റെ കോക്‌പിറ്റിന്റെ നിരീക്ഷണ സീറ്റിലാണ് നടി യാത്രചെയ്‌തത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. വീമാനത്തിലെ സഹയാത്രികന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ക്കെതിരെ നടപടിയുണ്ടായത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്‌ചയായാണ് കാണുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
മലയാളത്തിന്റെ പ്രിയങ്കരിയായ നിത്യ കന്നഡ,തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രശസ്‌തയായ താരമാണ്.
https://www.facebook.com/Malayalivartha