കലാഭവന്‍മണിക്ക് മര്‍ദ്ദനം ശാലുവിന് തലോടന്‍
രണ്ട് മാസം മുമ്പ് ഫോറസ്‌റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ നടന്‍ കലാഭവന്‍മണിയെ പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ കോടികളുടെ തട്ടിപ്പ് കൂട്ടുന്നു നിന്ന ശാലുമേനോനെ അറസ്‌റ്റ് ചെയ്യാന്‍ പോലും പൊലീസ് വൈമനസ്യം കാട്ടി. ഒടുവില്‍ കോടതി ഇടപെട്ടപ്പോഴാണ് ശാലുവിനെ അറസ്‌റ്റ് ചെയ്‌തത്. പൊലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മണിയുടെ സ്ഥാനത്ത് മമ്മൂട്ടിയോ, മോഹന്‍ലാലോ ആയിരുന്നെങ്കില്‍ പൊലീസ് ഇത്രയും ക്രൂരമായി പെരുമാറില്ലായിരുന്നു. കാശുള്ളവനോടും വെളുത്തവരോടും പൊലീസ് സേനയ്‌ക്കിന്നും പ്രത്യേക മമതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനും ഗായകനുമായ മണിയോട് അനാദരവ് കാട്ടുകയും സീരിയലുകളിലും ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളും ചെയ്‌ത ശാലുവിന് പ്രത്യേക പരിഗണനയും നല്‍കിയത് ചില എ ഗ്രൂപ്പ് നേതാക്കളുടെ ഇടപെടല്‍ കൊണ്ടാണെന്ന് ആക്ഷേപമുണ്ട്.
ശാലുവും ആഭ്യന്ത്രമന്ത്രിയും നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെങ്കിലും അതേക്കുറിച്ച് ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ശാലുവിനെ ചങ്ങാനാശേരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസ് വാഹനത്തില്‍ കൊണ്ടു പോകാന്‍ തയ്യാറായില്ല. ഉന്നതരുടെ സമ്മര്‍ദ്ദം കാരണമായിരുന്നു ഇത്.
അതേസമയം ചാലക്കുടി സ്‌റ്റേഷനില്‍ ഹാജരായ കലാഭവന്‍മണി കോടതിയിലേക്ക് സ്വന്തം വാഹനത്തില്‍ വരാമെന്ന് പറഞ്ഞെങ്കിലും സി.ഐ അനുവദിച്ചില്ല. മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ വാദിച്ച പൊലീസ് ശാലുവിനെതിരായ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ജയിലിലും കോടതിയിലേക്കുള്ള യാത്രകളിലും വി.ഐ.പി പരിഗണന നല്‍കി. മാധ്യമങ്ങള്‍ ശാലവിന്റെ ചിത്രങ്ങള്‍ പകര്‍ത്താതിരിക്കാന്‍ പലപ്പോഴും സൗകര്യമൊരുക്കി.
https://www.facebook.com/Malayalivartha