നടി പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കാമുകന്‍ പിടിയില്‍
പ്രിയങ്കയുടെ ദൂരുഹ മരണത്തില്‍ കാമുകന്‍ പിടിയില്‍. താമരശേരി സ്വദേശി റഹീം(36) ആണ് പിടിയിലായത്. ദുബായിയില്‍ നിന്ന് വിമാനത്തില്‍ മുംബൈയിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ സംഘം ഇയാളെ പിടികൂടുകയായിരുന്നു. 2011 നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയശ്രീയുടെയും മകളും സിനിമാ-സീരിയല്‍ നടിയുമായ പ്രിയങ്ക(21) ആത്മഹത്യ ചെയ്‌തത്. വിവാഹ വാഗ്‌ദാനം ചെയ്‌ത് ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. ദുബായിയില്‍ മറ്റൊരു കേസില്‍ കുടുങ്ങി രണ്ടു വര്‍ഷം ജയില്‍ ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട റഹീം കഴിഞ്ഞ ദിവസമാണ് ജയില്‍മോചിതനായത്.
നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. റഹീമുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ആത്മഹത്യചെയതതിന്റെ കാരണം അറിയില്ലായിരുന്നുവെന്നുമാണ് പറഞ്ഞിരുന്നത്. പ്രിയങ്ക മരിക്കുന്നതിന് മുമ്പ് കാമുകനെ വിളിച്ചിരുന്നുവെന്നാണ് പോലീസിന് കിട്ടിയിരുന്ന വിവരം. ഇതിനെ തുടര്‍ന്ന് റഹീം നാട്ടിലുളള സുഹൃത്തുക്കളെ വിവരം അറിയിച്ചിരുന്നു. പിന്നീട് ഇവരെത്തിയാണ് അവശനിലയിലായിരുന്ന നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയങ്ങാടി,ലൗഡ്‌സ്‌പീക്കര്‍ എന്നീ സിനിമകളിലും ചില സീരിയലുകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha