കളിമണ്ണ് എ പടമോ? ശ്വേതയുടെ പ്രസവം, 3 ഐറ്റം നമ്പര്‍
മലയാള സിനിമാ ചരിത്രത്തില്‍ ഒരു സിനിമയുടെ പേരില്‍, അതും ഷൂട്ടിംഗ് സമയത്ത് തന്നെ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേടിയ മറ്റൊരു സിനിമ ഇല്ല തന്നെ. മലയാളത്തിന്റെ അനുഗ്രഹീത സംവിധായകന്‍ ബ്ലസിയുടെ കളിമണ്ണ് റിലീസാകാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. എല്ലാവര്‍ക്കും ഒരു ചോദ്യമേ ഉള്ളൂ. ശ്വേത മേനോന്റെ പ്രസവം കാണാന്‍ പറ്റുമോ, ശ്വേതയുടെ 3 ഐറ്റം നമ്പര്‍ കാണാന്‍ കഴിയുമോ...? പ്രസവം ഉള്ളതു കൊണ്ടുതന്നെ സംഗതി എ എന്നാണ് പലരുടേയും കണക്കുകൂട്ടല്‍. നല്ലൊരു എ പടം മലയാളത്തില്‍ വന്നിട്ടു കാലമായി. അത് ശ്വേതയുടെ കൂടിയാകുമ്പോഴോ... മാത്രമല്ല ഒരു പ്രസവം ടിവിയില്‍ പോലും കണ്ടിട്ടുള്ളവര്‍ വളരെ വിരളമാണ്. അങ്ങനെ ഒരു വശത്ത് അത്തരത്തിലുള്ള ആരാധകര്‍ തലയില്‍ മുണ്ടിടാതെ ഇടിച്ചു കയറും.
മറുവശത്ത് നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഫാമിലിയായിട്ട് പോകാന്‍ ഒരാശങ്കയാണ്. അതേസമയം ചിത്രം കണ്ടിട്ടു വേണം വിമര്‍ശിക്കാനെന്ന മട്ടില്‍ വിവിധ സംഘടനകളും റെഡിയാണ്. പ്രസവവും കൊണ്ട് കളിമണ്ണ് തീയറ്ററിലെത്തില്ലെന്നും അവര്‍ വെല്ലു വിളിക്കുന്നു.
മലയാളികള്‍ വളരെ പവിത്രമായി കാണുന്ന പ്രസവം ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം. അതിനു കൂട്ടുനിന്ന ശ്വേതാ മേനോനേയും കണക്കിന് വിമര്‍ശിക്കുന്നുണ്ട്.
പ്രസവത്തെ വാണിജ്യവല്‍ക്കരിക്കുന്നുവെന്നും സ്‌ത്രീത്വത്തെ അപമാനിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രതിഷേധമുയര്‍ന്നത്. കേരളത്തിലെ തിയേറ്ററുകളെ ലേബര്‍ റൂമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ചാണ് പ്രമുഖരില്‍ പലരും രംഗത്തുള്ളത്.
മോഹന്‍ലാലിനെ കൊണ്ട് തന്മാത്രയില്‍ ആവശ്യമില്ലാത്ത, സിനിമയില്‍ പോലും ഉള്‍പ്പെടുത്താത്ത സെക്‌സ് സീനുകള്‍ അഭിനയിപ്പിച്ചതിന് ബ്ലസിക്ക് പേരുദോഷം വേറെയുണ്ട്.
ഇങ്ങനെ ആകാംക്ഷയുടെ മുള്‍മുനയിലാണ് മലയാളികള്‍. എന്നാല്‍ കളിമണ്ണ് ഒരു എ ചിത്രമല്ലെന്നാണ് സംവിധായകന്‍ ബ്ലസി പറയുന്നത്. ഒരു രംഗത്ത് പോലും സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണില്ല എന്ന് മാത്രമല്ല ചിത്രത്തിന് ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും അത് ഒരു അമ്മയും കുഞ്ഞും തമ്മിലുളള തീവ്രമായ ആത്മബന്ധത്തെ വെളിവാക്കുന്ന തരത്തിലാണ് എന്നായിരുന്നു ബ്ലസി പറഞ്ഞിരുന്നത്.
ശ്വേതാ മേനോന്‍റെ പ്രസവരംഗം ഉള്‍പ്പടെ ഒരു സീനും കട്ട് ചെയ്യാതെ വിവാദചിത്രം ‘കളിമണ്ണ്’ ഓഗസ്റ്റ് 23ന് പ്രദര്‍ശനത്തിനെത്തും. കളിമണ്ണിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും, വിമര്‍ശകരും. ഇതിനോടകം തന്നെ കളിമണ്ണിലെ ഗാനം സൂപ്പര്‍ഹിറ്റായി മാറി. എന്തായാലും തീയറ്ററുകള്‍ നിറഞ്ഞു കവിയുമെന്നതില്‍ നിര്‍മ്മാതാവിനോ, വിതരണക്കാരനോ എന്തിന് വിമര്‍ശകര്‍ക്കോ യാതൊരു സംശയവുമില്ല.
https://www.facebook.com/Malayalivartha