ഋഷിയോടുള്ള പ്രണയം സൂര്യ ഒളിപ്പിക്കുമോ? മിത്രയുടെ വേദനിപ്പിക്കുന്ന ആ വാക്കുകളോട് സൂര്യയുടെ പ്രതികരണം; നയനയുടെ ഋഷ്യം PART 24, കൂടെവിടെ ആരാധികയുടെ കഥ നിർണ്ണായക വഴിത്തിരിവിൽ!
ജനപ്രിയ പരമ്പര കൂടെവിടെയിൽ നിന്നും പ്രജോതനം ഉൾക്കൊണ്ട് ഒരു ആരാധിക എഴുതുന്ന നോവലാണ് നയനയുടെ ഋഷ്യം . ഇപ്പോൾ നയനയുടെ ഋഷ്യത്തിലേക്ക് മിത്ര വന്നിരിക്കുകയാണ്. കൂടെവിടെയിൽ മിത്രവന്നപ്പോൾ പോലും ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല... അതുപോലെ ഈ എഴുത്തുകളിലും മിത്ര വന്നതിൽ ആരാധകർക്ക് എതിർപ്പാണ്. എന്നാൽ, മിത്ര പറഞ്ഞ വാക്കുകൾ ശരിക്കും ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. വാക്കുകളുടെ മനോഹാരിയാണ് നയനയുടെ എഴുത്തിന്റെ മറ്റൊരു പ്രത്യേകത.
ജീവിതം ആകുമ്പോൾ സുഖം മാത്രം പോരല്ലോ... അനുഭവിക്കുന്നത് സുഖമാണ് എന്ന് നമ്മൾ തിരിച്ചറിയുന്നത് നമ്മൾ ദുഃഖം അറിയുന്നത് കൊണ്ടല്ലേ. പിന്നെ പ്രണയം എന്നത് ഇക്കിളിപ്പെടുത്തുന്ന വെറുമൊരു അനുഭൂതി മാത്രമല്ലല്ലോ.... പ്രണയം പലർക്കും പലതാണ് എന്നാലും, ഹൃദയം ഉള്ളിൽ തുടിക്കുന്നതും പലപ്പോഴും അത് പറിച്ചുമാറ്റപ്പെടുന്നതും പിന്നെ ആ ശൂന്യതയെ ഓർത്ത് വിരഹത്തോടെ വേദനിക്കുന്നതും അതെല്ലാം പ്രണയം തന്നെയാണ്... പ്രണയം വേദനയാണ്... വിട്ടുകൊടുക്കലാണ്....
മാധവിക്കുട്ടിയുടെ വാക്കുകൾ പോലെ.. "സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനെ സ്വതന്ത്രമാക്കി വിടുക , തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്". അതോടൊപ്പം മാധവിക്കുട്ടി പറഞ്ഞ മറ്റൊരു വാചകം കൂടി ഓർമ്മപ്പെടുത്താം... "നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെയിരിക്കരുത്... "
അപ്പോൾ മിത്ര വന്നോട്ടെ...... മിത്ര സൂര്യയെയും കൂട്ടി പുറത്തു പോയിരിക്കുകയാണ്... എന്നിട്ട് അവർ തമ്മിലുള്ള സംസാരമായിരുന്നു ഇന്നലെ നമ്മൾ പറഞ്ഞു നിർത്തിയത്... "സൂര്യയുടെ ഏറ്റവും വലിയ സ്വപ്നം എന്തായിരുന്നു..?" മിത്ര സങ്കടം നിഴലിച്ച ശബ്ദത്തോടെ ചോദിച്ചു. സൂര്യ ഒന്നും മിണ്ടിയില്ല.
"എനിക്കറിയാം.. തുടർന്നു പഠിക്കണം.. നല്ല ജോലി നേടണം എന്നൊക്കെ അല്ലേ.സൂര്യയുടെ ഇന്റർവ്യൂ ഞാൻ ഋഷിയുടെ ലാപ്ടോപിൽ കണ്ടിരുന്നു.. അതിൽ ഇയാൾ പറഞ്ഞതങ്ങനെയാ ശരിയല്ലേ.."
നയനയുടെ ഋഷ്യം പൂർണ്ണമായി ആസ്വദിക്കാം വീഡിയോയിലൂടെ!
https://www.facebook.com/Malayalivartha