'എന്റെ വേണു, നിങ്ങളുടെ വേര്‍പാട് സത്യമോ മിഥ്യയോ? എനിക്ക് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല... ആ തിക്കുമുട്ടലില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു...' നെടുമുടി വേണുവിന്റെ വേര്‍പാട് വിശ്വസിക്കാനാകുന്നില്ലെന്ന് സംവിധായകന്‍ ഭദ്രന്‍
ശക്തമായ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ നടനാണ് നെടുമുടി വേണു. നെടുമുടി വേണുവിന്റെ മരണം മലയാളി പ്രേക്ഷകർക്കും ആരാധകർക്കും നൽകിയ വേദന ചെറുതൊന്നുമല്ല. എന്നാൽ ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും നെടുമുടി വേണുവിന്റെ വേര്‍പാട് വിശ്വസിക്കാനാകുന്നില്ലെന്ന് എടുത്തുപറഞ്ഞ് സംവിധായകന്‍ ഭദ്രന്‍. നെടുമുടി വേണു മരിച്ച് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് ഫേസ്ബുക്കിലൂടെ ഭദ്രന്‍ അനുസ്മരണക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമായ സ്ഫടികത്തിലെ "ചുവപ്പിന് ചോര എന്നുകൂടി അര്‍ത്ഥമുണ്ട് മാഷേ..." എന്ന വാക്കുകള്‍ നെടുമുടി വേണുവിന്റെ സംഭാവന ആയിരുന്നെന്നും, ഇത് എഴുതിചേര്‍ത്തപ്പോള്‍ ചാക്കോ മാഷ് വെടിയേറ്റ് കൊല്ലപ്പെടുമെന്ന വിവരം വേണു അറിഞ്ഞിരുന്നില്ലെന്നും സംവിധായകന്‍ വെളിപ്പെടുത്തുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
എന്റെ വേണു,
നിങ്ങളുടെ വേര്‍പാട് സത്യമോ മിഥ്യയോ?
എനിക്ക് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല...
ആ തിക്കുമുട്ടലില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു...
അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകള്‍.
"ചുവപ്പിന് ചോര എന്നുകൂടി അര്‍ത്ഥമുണ്ട് മാഷേ..."
ആ വാക്കുകള്‍ എഴുതി ചേര്‍ത്തപ്പോള്‍ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാന്‍ ആയിരുന്നുവെന്ന്.
പ്രണാമം
https://www.facebook.com/Malayalivartha