'പക്ഷെ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് - ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല - അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്...' കുട്ടികളില്‍ ലിംഗ സമത്വം സംബന്ധിച്ച് അടിസ്ഥാന ബോധവല്‍ക്കരണം നടത്തുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍
ഒരു പ്രമുഖ ചാനലിലെ പ്രോഗ്രാമില്‍ നടി മുക്ത മകളെ പരാമര്‍ശിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വളരെ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. മകളെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിക്കുമെന്നും വിവാഹം കഴിക്കാനും വീട്ടുജോലിക്ക് വേണ്ടി മകളെ പ്രാപ്തയാക്കുന്നുവെന്നാണ് മുക്തയുടെ പരാമര്‍ശം. എന്നാൽ സംഭവത്തില്‍ മുക്തയ്ക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നല്‍കിയിരിക്കുകയാണ്. കടുത്ത വിമർശനങ്ങളാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്.
ഈ സാഹചര്യത്തില്‍ കുട്ടികളില്‍ ലിംഗ സമത്വം സംബന്ധിച്ച് അടിസ്ഥാന ബോധവല്‍ക്കരണം നടത്തുന്നതിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.
ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്-
'ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്... പക്ഷെ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് - ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല - അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛന്‍ അമ്മമാര്‍.'
മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു.
https://www.facebook.com/Malayalivartha