ഓസ്കര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്; ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തിരഞ്ഞെടുത്തത് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ ജൂറി
ഓസ്കര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ഇടംപിടിച്ചു. ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ ജൂറിയാണ് ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തിരഞ്ഞെടുക്കുന്നത് .
നായാട്ടിനെ കൂടാതെ യോഗി ബാബു കേന്ദ്ര കഥാപാത്രമായ തമിഴ് ചലച്ചിത്രം മണ്ടേല, വിദ്യാ ബാലന്‍ അഭിനയിച്ച ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം എന്നിവയും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര നായകന്‍ ഉദ്ദം സിംഗിന്റെ ജീവിതക്കഥയാണ് സര്‍ദാര്‍ ഉദ്ദം. 14 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നുമാണ് ഈ നാലു ചിത്രങ്ങള്‍ ജൂറി തിരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം അടുത്ത നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ആയിരുന്നു 2020ല്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. അതേസമയം, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha