'സാധാരണക്കാരനെ നീയൊക്കെ രക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ഇവരൊക്കെ രക്ഷിക്കുന്നു.അതുകൊണ്ട് തന്നെ ആത്മാർഥമായി ഹൃദയത്തിൽ കൈ വച്ച് അയാൾക്ക് പറയാം. എന്ത് അലമ്പു പരുപാടി ആണ് നീയൊക്കെ നടു റോഡിൽ കാണിക്കുന്നതെന്ന്...' സംവിധായകൻ അഖിൽ മാരാർ
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ച ജോജു ജോര്‍ജിന് പിന്തുണയുമായി നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ജിഎസ്ടിയും റോഡ് നികുതിയും ഉൾപ്പടെ അൻപത് ലക്ഷം രൂപ സർക്കാരിനു നൽകിയ വണ്ടിയാണ് ആളുകൾ തല്ലിപ്പൊളിച്ചതെന്ന് സംവിധായകൻ അഖിൽ മാരാർ വ്യക്തമാക്കുന്നു. ജോജു സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്തതാണ് ഈ നേട്ടങ്ങളെന്നും വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികൾക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ലെന്നും അഖിൽ വ്യക്തമാക്കുന്നു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ ഇങ്ങനെ:
'നിനക്ക് കാശുണ്ടായിട്ടാടാ’....ഇന്ന് കേട്ട ഒരു മഹത് വചനം. അതെ, കാശുണ്ടായിട്ടാണ്.. കുറേ മനുഷ്യർ കാശുണ്ടാക്കിയത് കൊണ്ടാണ് നിനക്കൊക്കെ സമരം ചെയ്യാൻ റോഡുണ്ടായത്. കുറേ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാനും കിറ്റ് കൊടുക്കാനും സർക്കാരിന് കഴിയുന്നത്. അവരാരും ഒരു രാഷ്ട്രീയക്കാരനെയും പോലെ അഴിമതി കാണിച്ചിട്ടോ ബക്കറ്റ് എടുത്ത് തെരുവിൽ ഇറങ്ങിയിട്ടോ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല കാശുണ്ടാക്കിയത്, സ്വന്തം കഴിവിൽ വിശ്വസിച്ചു ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചു സ്വപ്രയത്നം കൊണ്ട് നേടി എടുത്തതാണ് പണം.
അപ്പോൾ അതിനെ ബഹുമാനിക്കാൻ കഴിഞ്ഞില്ലെങ്കിലും പുച്ഛിക്കരുത്. പാവപ്പെട്ടൻ ഒരു മാസം പെട്രോൾ–ഡീസൽ ആയി പരമാവധി 2000, 3000 രൂപ കളയുമ്പോൾ പണം ഉള്ളവൻ 20000, 30000 കളയും. അതിന്റെ സിംഹ ഭാഗവും കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ നികുതി ആണ്. അവൻ കാശ് നികുതി ആയി നൽകുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെ ചലിക്കുന്നത്.
ഇനി നീയൊക്കെ തല്ലി പൊളിച്ച ജോജു ചേട്ടന്റെ ഡിഫൻഡർ 28 ശതമാനം ജിഎസ്ടിയും 20 ശതമാനം റോഡ് ടാക്‌സും അടച്ചിട്ടാണ് അയാൾ വാങ്ങിയത് കുറഞ്ഞത് 50 ലക്ഷം രൂപ സർക്കാരിൽ എത്തി. ഒന്നല്ല, കോടികൾ വില വരുന്ന 6 വാഹനങ്ങൾ അദ്ദേഹത്തിനുണ്ട്. അതെല്ലാം വാങ്ങിയത് ഇതുപോലെ ലക്ഷങ്ങൾ നികുതി അടച്ചിട്ടാണ്..
അതുപോലെ ഓരോ സിനിമയിലും അഭിനയിക്കുമ്പോൾ ഇൻകം ടാക്‌സും ജിഎസ്ടിയും അടയ്ക്കും. എന്റെ സിനിമയിൽ അഭിനയിച്ചതിനു 10.80 ലക്ഷം ജിഎസ്ടി, 6 ലക്ഷം ഇൻകം ടാക്‌സും ചേർത്തു 16.80 ലക്ഷം സർക്കാരിൽ അദ്ദേഹം അടച്ചിട്ടുണ്ട്...
ഇത്തരത്തിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപ നികുതി ആയി അദ്ദേഹം അടയ്ക്കുന്നു. സാധാരണക്കാരനെ നീയൊക്കെ രക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ഇവരൊക്കെ രക്ഷിക്കുന്നു.അതുകൊണ്ട് തന്നെ ആത്മാർഥമായി ഹൃദയത്തിൽ കൈ വച്ച് അയാൾക്ക് പറയാം. എന്ത് അലമ്പു പരുപാടി ആണ് നീയൊക്കെ നടു റോഡിൽ കാണിക്കുന്നതെന്ന്.. തെമ്മാടിത്തരം കാണിച്ചിട്ട് അതിനെ ന്യായീകരിക്കുമ്പോൾ ഇവിടെ ഉള്ള എല്ലാ ജനങ്ങളും കഴുതകൾ ആണെന്ന് കരുതി മുന്നോട്ട് പോവരുത്.
സമരത്തിനെതിരെ പ്രതികരിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ വണ്ടി അടിച്ചു പൊട്ടിച്ച തെമ്മാടികൾ ഇപ്പോൾ ഇത്തരത്തിൽ നടത്തുന്ന പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. വളരെ ശുദ്ധനായ ഒരു മനുഷ്യൻ കാപട്യങ്ങൾ ഇല്ലാത്ത ഒരു മനുഷ്യസ്നേഹി തന്റെ അധ്വാനത്തിൽനിന്നും ഈ കോവിഡ് കാലത്ത് 25 ലക്ഷം രൂപയിൽ അധികം ചെലവാക്കിയ മനുഷ്യൻ.. ഞാൻ ചില കാര്യങ്ങൾ ഫെയ്സ്‌ബുക്കിൽ ഇടട്ടെ എന്ന് ചോദിച്ചപ്പോൾ ചെയ്യരുത് എന്ന് പറഞ്ഞു തടഞ്ഞ മനുഷ്യൻ..
അയാൾ സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്ത നേട്ടങ്ങൾ. അയാളുടെ വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികൾക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ല.. നിങ്ങൾക്ക് നട്ടെല്ലുണ്ടെങ്കിൽ പോയി കേന്ദ്ര മന്ത്രിമാരെയോ സംസ്ഥാന മന്ത്രിമാരെയോ തടയുക..അല്ലാതെ നടുറോഡിൽ കുറെ പാവപ്പെട്ടവരുടെ ജീവിതം തകർത്തു കൊണ്ടവരുത് സമരം.. സമരം ചെയ്യുന്നത് നീതി നടപ്പിലാക്കാൻ വേണ്ടി ആവണം അല്ലാതെ വാർത്താ ചാനലിൽ മുഖം വരാൻ ഉള്ള ഉടായിപ്പ് ആവരുത്..
https://www.facebook.com/Malayalivartha