കൈക്കുഞ്ഞിന്റെ ശരീരം പൊള്ളിച്ച് അമ്മയുടെ ക്രൂരത?; കുഞ്ഞിനെ തേടി അലയുന്നവർ ഒരു പക്ഷത്ത് , കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാത്തവർ മറുപക്ഷത്ത്; കരഞ്ഞു പോകുന്ന കാഴ്ചയുടെ സത്യാവസ്ഥ അന്വേഷിച്ച് മലയാളി വാർത്ത!
തിരുവനന്തപുരം എസ് എ റ്റി ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം രാത്രി വെറും എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തിളച്ച വെള്ളം വീണ് പൊള്ളലേറ്റ അവസ്ഥയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അന്യ സംസ്ഥാനത്തുനിന്നുള്ള കുടുംബത്തിൽ നിന്നുള്ള ഒരു കുഞ്ഞിനെയാണ് കുഞ്ഞിന്റെ അമ്മയും അച്ഛനും ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചത്.
സ്വാഭാവികമായി തോന്നാവുന്ന ഒരു പൊള്ളൽ പക്ഷെ അൻപത് ശതമാനത്തോളം ഉണ്ടുതാനും.. ഈ സംഭവത്തിന് സാക്ഷിയായ ശ്രീകുമാർ എന്ന സുഹൃത്ത് മലയാളി വാർത്തയെ വിവരമറിയിക്കുകയൂം വിവരത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവറുമായി സംസാരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ആംബുലൻസ് ഡ്രൈവറുടെ വാക്കുകൾ നിങ്ങൾക്ക് വീഡിയോയിൽ കേൾക്കാം.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മലയാളി വാർത്ത നടത്തിയ അന്വേഷണത്തിൽ തിരുവനതപുരം കല്ലിയോട് ഒരു ഒറ്റമുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ്. അവിടെ ചെന്ന് മലയാളി വാർത്ത പകർത്തിയ ദൃശ്യങ്ങൾ നിങ്ങൾക്ക് വീഡിയോയിലൂടെ കാണാം ...
ആഹാരം പാചകം ചെയ്യുന്നതും ഉറങ്ങുന്നതുമുൾപ്പടെ ഈ ഒരു ഒറ്റ മുറിയിൽ തന്നെയാണ്. കുഞ്ഞിന് പൊള്ളലേറ്റതുമായി ബന്ധപ്പെട്ട് പരിസരവാസികളോട് തിരക്കിയപ്പോഴും ആറു മാസമായി ഈ കുടുംബത്തെ കാണുന്നുണ്ടെന്നും, ശ്രദ്ധിക്കപ്പെടുന്നതായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.
തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പൊള്ളലേറ്റ അവസ്ഥ നേരിൽ കണ്ട ശ്രീകുമാർ തന്നെ മലയാളി വാർത്തയോട് സംസാരിക്കുകയുണ്ടായി. വാക്കുകൾ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യാം.
ഈ മൊഴിയിൽ നിന്നും വ്യക്തമാകുന്നത് ഈ എട്ടു മാസത്തോളം പ്രായം വരുന്ന കുഞ്ഞിന് പൊള്ളലേൽക്കുന്നത് ആദ്യത്തെ സംഭവമല്ല. ഇതിനു മുൻപും പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി, അത്തരത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്..
സംഭവത്തെ കുറിച്ച് എസ് എ റ്റി മെഡിക്കൽ സുപ്രേണ്ട് പറഞ്ഞ വാക്കുകൾ കേൾക്കാം വീഡിയോയിലൂടെ.
https://www.facebook.com/Malayalivartha