സൂര്യ കൈമൾ തന്നെയാണോ കൂടെവിടെ പരമ്പരയിൽ ഇപ്പോഴുള്ളത്; കൂടെവിടേയ്‌ക്ക് സംഭവിച്ച തകർച്ച ; കാണാനുള്ള കൊതികൊണ്ടാണ് പറയുന്നത് ഈ സീരിയലിനെ ഇങ്ങനെ നശിപ്പിക്കരുത്; പ്രേക്ഷകർ പറയുന്നു!
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്. അതോടൊപ്പം വേറിട്ട കഥയും കൂടെവിടെയുടെ പ്രത്യേകതയാണ്.
2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് നമ്മുടെ മലയാളം കൂടെവിടെ . മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ ഭാഷയിലും സീരിയലിന് ലഭിക്കുന്നത്.
സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സീരിയൽ തുടങ്ങിയത് . മിടുക്കിയായി പഠിക്കുന്ന സൂര്യയെ അച്ഛന്റെ കട ബാധ്യതകൾ കാരണം ആ നാട്ടിലെ ഗുണ്ടാകൂടിയായ ബസുവണ്ണ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും, പഠിക്കണം എന്ന ഒറ്റ ആഗ്രഹത്താൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൽ നിന്നും അതി വിദഗ്ധമായി ആൾമാറാട്ടം നടത്തി ഓടിപ്പോകുന്നതും പിന്നീട് തന്റെ പ്രിയപ്പെട്ട ടീച്ചറുടെ അടുത്തേക്ക് വരുന്നതുമാണ് കഥ.
പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് താരം. നടി അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്. നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു . ശ്രീധന്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
സൂര്യയുടെയും ഋഷിയുടെയും കഥയ്‌ക്കൊപ്പം ആദി സാറിന്റെയും അഥിതി ടീച്ചറുടെയും കഥ ആരാധകർ ഏറ്റെടുത്തു. പരമ്പരയുടെ സസ്പെൻസ് സ്റ്റോറി ആയി ഇന്നും ആരാധകർ കാത്തിരിക്കുകയാണ് അഥിതി ടീച്ചറുടെ കഥ.
കൂട് തേടി ടീച്ചറുടെ അടുത്തെത്തുന്നതോടെ, ടീച്ചറുടെ കൂട്ടിലേക്ക് ടീച്ചർക്ക് വേണ്ടപ്പെട്ടവരും കടന്നുവരുന്നതാണ് ഇപ്പോൾ കാണുന്നത് . പരമ്പര തുടക്കം മുതൽ കുടുംബ പ്രേക്ഷകർക്ക് ഒപ്പം തന്നെ യൂത്തും ഏറ്റെടുത്തു. വളരെ സ്വാഭാവികമായ കഥ എന്നതുതന്നെയാണ് കൂടെവിടെയുടെ പ്രത്യേകത.
എന്നാൽ കൂടെവിടെയെ ഇത്രയേറെ നെഞ്ചേറ്റിയ പ്രേക്ഷകർ ഇപ്പോൾ സങ്കടത്തിലാണ്. ഋഷിയുടെയും സൂര്യയുടെയും പ്രണയനിമിഷങ്ങളിൽ... ആ കാഴ്‌ചയിൽ എന്തോ ഒരു മിസ്സിംഗ് ഉണ്ട് എന്നാണ് പലരും പറയുന്നത്. പ്രൊപോസൽ സീനിനു ശേഷം എന്തോ ഒരു മങ്ങൽ സംഭവിച്ച പോലെ ആർക്കൊക്കെ തോന്നിയിട്ടുണ്ട്... ???
ഏതായാലും റേറ്റിങ്ങിൽ കുതിച്ചുയർന്ന കൂടെവിടെ ഇന്നിപ്പോൾ ഏഴാം സ്ഥാനത്തേക്ക് പോയത് ആരാധകർക്ക് സഹിക്കാനാവുന്നതല്ല. കൂടെവിടെ പ്രേക്ഷകർ കൂടുതലും യൂത്ത് ആണ്. അവർ ടെലിവിഷനിൽ സീരിയൽ കാണുന്നവർ അല്ല, മറിച്ച് ഹോട്ട്സ് സ്റ്റാറിലും മറ്റ് ഓൺലൈൻ ചാനെൽ റിവ്യൂവിലുമാണ് കാണുന്നത്. ഇത് സീരിയൽ റേറ്റിങിനെ ബാധിച്ചതായി അണിയറപ്രവർത്തകർ തന്നെ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി മുതൽ പരമ്പരകളുടെ ട്വിസ്റ്റ് നിങ്ങളിലേക്ക് എത്തിക്കുന്നത് ചാനൽ തന്നെ ആകട്ടെ...
അതുകൊണ്ട് മാത്രം കൂടെവിടെയുടെ പ്രശ്നം പരിഹരിക്കപ്പെടുമോ? കൂടെവിടെയുടെ പഴയ പ്രൗഢിയ്ക്ക് എന്തു സംഭവിച്ചു ? സംഭവം പഴയ സീനുകൾ റിപ്പീറ്റ് അടിച്ചു കാണുന്ന പ്രേക്ഷകർക്ക് പറയാൻ സാധിക്കും.
അതെ.... നിങ്ങളിൽ പലരും കൂടെവിടെയുടെ പഴയ സീനുകൾ പ്രൊമോയിലൂടെയും ഹോട് സ്റ്ററിലൂടെയും വീണ്ടും കാണുന്നവർ ആയിരിക്കും. അത്തരത്തിൽ കൂടെവിടെയിലെ പ്രിയപ്പെട്ടാരംഗങ്ങൾ നിങ്ങളെ ഒന്ന് ഓർമ്മിപ്പിക്കാം. മെട്രോ സ്റ്റാർ ചാനലിലൂടെ ഇത് എനിക്ക് എത്തിച്ച ജിജി സജീവിനോട് നന്ദി പറഞ്ഞുകൊണ്ട് പറയാം...
ഒന്ന്.... " സൂര്യയുടെ ഐ ഡി കാർഡ് കളഞ്ഞു പോയിട്ട് സൂരജിന്റെ ഓഫിസിൽ അവർ മീറ്റ് ചെയ്യുന്നത്. തിരിച്ചു സൂര്യയെ ഋഷി കാറിൽ ഡ്രോപ്പ് ചെയ്യുന്നത്. ശരിയാണ് കാറിൽ ഋഷിയും സൂര്യയും പോകുന്ന സീനുകളെല്ലാം അടിപൊളി തന്നെയാണ്...
പിന്നെ അതിഥി ടീച്ചറുടെ വീട്ടിൽ ഋഷിയോട് തൊഴുകൈകളോടെ സൗഹൃദം വേണ്ട എന്ന് പറയുന്ന രംഗം. അതിലെ ബിപിൻ ചേട്ടന്റെ അഭിനയം .. അത് കണ്ടാൽ ആരും കരഞ്ഞു പോകും.
പിന്നെ കാട്ടിൽ ആദ്യം അകപ്പെട്ട സീനും പിന്നെ പ്രൊപ്പോസൽ സീനും.. ഇതൊക്കെ ത്രില്ലിംഗ് എപ്പിസോഡ്സ് ആണ്.
പിന്നെ സൂര്യ ഋഷി ചെയ്ത പല കാര്യങ്ങളും അറിയാനുണ്ട്. അന്ന് ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഋഷി ഫുഡ് ആര്യയുടെ കൈയിൽ കൊടുത്തുവിട്ടത്.... ഋഷിയാണ് റാണിയമ്മയെ നിർബന്ധിച്ചു സൂര്യയ്ക്ക് തിരിച്ചു ഹോസ്റ്റലിൽ ജോയിൻ ചെയ്യാൻ അവസരം ഉണ്ടാക്കിയതെന്നത്.
നീതുവും നിമയും ഉണ്ടാക്കിയ ഹോസ്റ്റൽ പ്രശ്‌നത്തിൽ അവരുടെ കൂട്ടുകാരെ കൊണ്ട് സൂര്യയോട് മാപ്പ് പറയിച്ചതും വാർഡനോട് തെറ്റ് ഏറ്റുപറയിച്ചതും ഋഷി ആണെന്നുള്ളത്,
ഇത്തരത്തിൽ ഋഷി ചെയ്ത പല കാര്യങ്ങളും സൂര്യ അറിയണം എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.
ഇനി ഏറ്റവും വലിയ മിസ്സിംഗ്, " അത് അതിഥി ടീച്ചർ ആദി സാർ കോംബോ ആണെന്ന് തന്നെ പറയാം... അതുപോലെ അതിഥി ടീച്ചർ സൂര്യ കോംബോയും ആഗ്രഹിക്കുന്നുണ്ട്.. പക്ഷെ ടീച്ചർ അവർക്കരികിൽ എത്തുന്നതുവരെ കാത്തിരിക്കണം.
പിന്നെ അൻഷിദയുടെ ഡ്രെസിന്റെ കാര്യത്തിൽ ക്രിട്ടിസിസത്തിന്റെ ആവശ്യം ഇല്ല എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. സ്റ്റോറി റൈറ്റർ അല്ല അവരുടെ കോസ്റ്റും തീരുമാനിക്കുന്നത്. പിന്നെ സൂര്യ ഇപ്പോൾ മോഡേൺ ഡ്രസ്സ് ഇടുന്നത് അവർ നാട്ടിലല്ല, മറ്റാരും കാണുന്നില്ല... എന്നുള്ളതുകൊണ്ടാകണമല്ലോ? അതൊക്കെ സ്വാഭാവികമായി ഏതൊരു വ്യക്തിയും ചെയ്യാൻ സാധ്യതയുള്ളതാണ്. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ പറയാം കേട്ടോ..?
ഏതായാലും അടുത്ത വ്യാഴാച്ച നമുക്ക് കൂടെവിടെയുടെ റേറ്റിങ് എന്താകുമെന്ന് നോക്കാം. അതോടൊപ്പം ജനറൽ പ്രോമോ എത്തിയാൽ ഉടനെ തന്നെ അതിന്റെ ഒരു പ്രെഡിക്ഷനും നോക്കാം...
https://www.facebook.com/Malayalivartha