അരുണ ഷാന്‍ബാഗിന്റെ ജീവിതം സിനിമയാകുന്നു
ആശുപത്രി ജീവനക്കാരന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി ജീവചഛവമായി കഴിയുന്ന അരുണ ഷാന്‍ബാഗിന്റെ ജീവിതം മലയാളത്തില്‍ സിനിമയാകുന്നു. മരം പെയ്യുമ്പോള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ തോമസാണ്. അരുണയായി എത്തുന്നത് അനുമോള്‍ ആണ്. വിനീത്,മുകേഷ്,ഐശ്വര്യനമ്പ്യാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കര്‍ണാടക സ്വദേശിയായിരുന്ന അരുണ 1973ലാണ് നഴ്‌സായി ജോലിചെയ്യവെ ലൈംഗികമായി പീഡിപ്പിക്കപെട്ടത്. സംഭവത്തില്‍ പ്രതിയായ സോഹന്‍ലാലിന് 14 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha