കേരളം കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന കംസന്‍മാരുടെ നാട്: മോഹന്‍ ലാല്‍
സംസ്ഥാനം കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്‍മാരുടെ നാടായി മാറിയെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം ഈ വിമര്‍ശനം നടത്തിയത്. ഒരു കംസന് അന്തകനാവാന്‍ ഒരു കൃഷ്‌ണന്‍ വന്നു. ഒരായിരം കംസന്‍മാര്‍ വന്നാല്‍ എല്ലാവരും കൃഷ്‌ണന്‍മാരാവുകയേ വഴിയുള്ളൂ. അടുത്തിടെ കേരളത്തിന്റെ മനസ്‌സിനെ മരവിപ്പിച്ച അഥിതി എസ് നമ്പൂതിരി എന്ന കുഞ്ഞിന്റെ മരണവും അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിരയായി മരണത്തോടു മല്ലടിക്കുന്ന ഷഫീക്കിന്റെ അവസ്ഥയും കണ്ടാണ് ലാല്‍ ഈ കുറിപ്പെഴുതിയത്.
ആവശ്യത്തിനും അനാവശ്യത്തിനും അന്യന്റെ ജീവിത്തിലേക്ക് എത്തിനോക്കുന്ന മലയാളി ജീവനു വേണ്ടിയുള്ള ഷഫീക്കിന്റെ അലറിക്കരച്ചി. കേട്ടില്ല. അടികൊടുക്ക് അനനു അടികൊടുക്ക് എന്ന് പറഞ്ഞിരുന്നെങ്കില്‍ മലയാളി അതിനു തയ്യാറാവുമായിരുന്നു. പ്രതികരിക്കാത്തവന്‍ ഷണ്ഡനാണെന്നും താരം ഓര്‍മിപ്പിക്കുന്നു. ഇപ്പറയുന്നത് തന്നിലെ നടനല്ലെന്നും അച്ഛനാണെന്നും ലാല്‍ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha