കളിമണ്ണ് വിവാദത്തില്‍ തന്റെ കുഞ്ഞിനെ വലിച്ചിഴച്ചത് വേദനിപ്പിച്ചു: ശ്വേതാമേനോന്‍
കളിമണ്ണ് വിവാദത്തില്‍ തന്റെ കുഞ്ഞിനെയും വലിച്ചിഴച്ചത് വേദനിപ്പിച്ചെന്ന് ശ്വേതാമേനോന്‍. ചിത്രം ഇന്ന് തിയറ്ററുകളിലെത്തുന്ന അവസരത്തില്‍ മലയാളി വാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങാന്‍ നാല്‍പ്പത് ദിവസം പ്രായമായ കുഞ്ഞുമൊത്ത് മുംബയില്‍ നിന്ന് വന്നത് വലിയ വിവാദമായിരുന്നു.
കൈക്കുഞ്ഞിനെയും കൊണ്ടുവന്നത് മാധ്യമശ്രദ്ധനേടാനായിരുന്നെന്നായിരുന്നു ആക്ഷേപം. കുട്ടിയ കൊണ്ടുവരാതെ വന്നിരുന്നെങ്കില്‍ മുലകുടിക്കുന്ന കുട്ടിയെയും കളഞ്ഞ് വന്നിരിക്കുന്നെന്ന് പറഞ്ഞേനെ. പിഡിയാട്രീഷനുമായി ആലോചിച്ച ശേഷമാണ് കുട്ടിയെ ഒപ്പം കൊണ്ടുവന്നതെന്ന് അവര്‍ വ്യക്തമാക്കി. ഒരു മാസമായ കുഞ്ഞിനെയും കൊണ്ട് സഞ്ചരിക്കാന്‍ വിമാനക്കമ്പനികളും അനുവദിക്കുന്നുണ്ട്.
ഗര്‍ഭകാലം ആസ്വദിക്കേണ്ടതാണ്. പലരും ഇതിനെ രോഗമായാണ് കാണുന്നത്. ഗര്‍ഭാവസ്ഥയില്‍ ഞാന്‍ മൂന്നു സിനിമകളില്‍ അഭിനയിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അപ്പോഴെല്ലാം ഉദരത്തിലുള്ള വാവയ്‌ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കിയിരുന്നു. ദിവസവും മൂന്നോ നാലോ മണിക്കൂറായിരുന്നു ഷൂട്ടിംഗ്. പ്രസവം ചിത്രീകരിച്ചപ്പോള്‍ എന്റെ മനസില്‍ അതൊന്നും ഇല്ലായിരുന്നു. സംവിധായകനെയും ക്യാമറാമാനെയും ഓര്‍ത്തില്ല. ശ്രീവല്‍സന്‍ ചേട്ടനും കുഞ്ഞും മാത്രമായിരുന്നു മനസില്‍. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു.
പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് പ്രസവിക്കുമെന്ന് ചിലര്‍ പറഞ്ഞത് വേദനിപ്പിച്ചു. ഗുജറാത്തില്‍ ഗര്‍ഭിണിയായ യുവതിയുടെ കുഞ്ഞിനെ കൊന്നതൊന്നും ഞാനും മറന്നിട്ടില്ല. കളിമണ്ണ് വലിയ വിജയമാകും അതിന്റെ ആഘോഷവേളകളില്‍ പലരുടെയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha