പുതുമുഖങ്ങളടക്കം നായികമാരെല്ലാം ഗര്‍ഭിണികള്‍
മലയാളസിനിമയിലെ നായികമാരെല്ലാം പ്രഗ്നന്റാണെന്ന് അടുത്തിടെ ഒരു നടന്‍ തമാശയ്ക്ക് പറഞ്ഞു. തമാശയാണെങ്കിലും ഇപ്പോഴത്തെ ട്രെന്‍ഡ് അങ്ങനെയാണ്. കളിമണ്ണില്‍ ശ്വേതാമേനോന്‍ ഗര്‍ഭിണിയായി അഭിനയിച്ചതിന് കിട്ടിയ പബ്ലിസിറ്റി എല്ലാ നടിമാരും മുതലെടുക്കുകയാണ്. നേരത്തെ പാട്ടു സീനുകളില്‍ പോലും ഗര്‍ഭിണിയാകാന്‍ മടിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ എതിര്‍പ്പൊന്നുമില്ല.
സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ റിമാ കല്ലിങ്കല്‍, ഗീത, ആശാശരത്, സനുഷ, സാന്ദ്ര തോമസ് എന്നിവര്‍ ഗര്‍ഭിണികളായി അഭിനയിക്കുന്നു. താങ്ക് യൂ എന്ന ചിത്രത്തില്‍ ഹണി റോസ് ഗര്‍ഭിണിയായിരുന്നു. കഹാനിയില്‍ വിദ്യാബാലന്‍ അവതരിപ്പിച്ച ഗര്‍ഭിണിയുടെ വേഷം ഏറെ ശ്രദ്ധപറ്റിയിരുന്നു. കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ ഭാമ ഗര്‍ഭിണിയായി അഭിനയിക്കുകയാണ്. കുഞ്ചാക്കോബോബനാണ് നായകന്‍.
സാധാരണ പുതുമുഖങ്ങള്‍ ഗര്‍ഭിണിയായി അഭിനയിക്കാറില്ല, എന്നാല്‍ ജ്യോതി കൃഷ്ണ എന്ന പുതുമുഖം അവിചാരിതയില്‍ ഗര്‍ഭിണിയാകുന്നു. സെല്ലുലോയ്ഡില്‍ മംമ്ത മോഹന്‍ദാസ് ഗര്‍ഭിണിയായി അഭിനയിച്ചിരുന്നു. എണ്‍പതുകളില്‍ ഗര്‍ഭിണിയായ നായിക പല സിനിമകളിലും മരിക്കുന്നത് ഒരു ട്രെന്‍ഡായിരുന്നു.
പവിത്രം എന്ന സിനിമയില്‍ അന്‍പത് കഴിഞ്ഞ് ഗര്‍ഭിണിയാകുന്ന അമ്മയ്ക്ക് കണ്ണിമാങ്ങാ പറിച്ചുകൊടുക്കുന്ന മോഹന്‍ലാലിന്റെ ചേട്ടച്ഛന്‍ എന്ന കഥാപാത്രം ആര്‍ക്കും മറക്കാനാവില്ല.
ആസ്‌ത്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സിന്റെ മൈ ഫസ്റ്റ് വൈഫ് എന്ന ചിത്രത്തില്‍ പ്രസവം പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്. അതിന് ചുവടുപിടിച്ചാണ് ബ്ലസി അടക്കമുള്ളവര്‍ ഇന്ത്യന്‍ സിനിമയില്‍ അത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. ഇമേജാണ് ഗര്‍ഭിണിയായി അഭിനയിക്കാന്‍ പലപ്പോഴും നായികമാര്‍ക്ക് തടസമാകുന്നത്. അത് നീങ്ങുന്നത് വലിയ അനുഗ്രഹമാണെന്ന് സംവിധായകന്‍ ബ്ലസി പറഞ്ഞു.
https://www.facebook.com/Malayalivartha