വീട്ടിൽ ചേച്ചിയുടെ ഫോട്ടോ വച്ചിട്ടുണ്ട്; അവിടേക്ക് അച്ഛനോ അമ്മയോ സഹോദരങ്ങളോ ആരും അധികം പോകുന്നത് ഒന്നും കാണാറില്ല; പക്ഷേ ഞാൻ ഇടയ്ക്ക് പോകാറുണ്ട് അവിടേക്ക്; ലക്ഷ്മിയെ കുറിച്ച് ഗോകുൽ സുരേഷ്
അകാലത്തിൽ പിരിഞ്ഞുപോയ ലക്ഷ്മി എന്ന മകളെ കുറിച്ചോർക്കുമ്പോഴും സംസാരിക്കുമ്പോഴും ഇപ്പോഴും സുരേഷ് ഗോപിയുടെ കണ്ണുകൾ നിറയും. 28 വർഷങ്ങൾക്കിപ്പുറവും കണ്ണു നനയിക്കുന്ന ഒരോർമയാണ് സുരേഷ് ഗോപിയ്ക്ക് ലക്ഷ്മി. ഒന്നര വയസ്സിൽ ഒരു കാറപടകത്തിൽ ആണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ മരിക്കുന്നത്. കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്. തോന്നയ്ക്കലില്‍ വെച്ച് ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലക്ഷ്മി മരണപ്പെടുകയും ചെയ്തു.
ഇപ്പോൾ ഇതാ മരണപ്പെട്ടുപോയ തന്റെ മൂത്ത സഹോദരിയെക്കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമാകുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; "ലക്ഷ്മി ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ കല്യാണം ഒക്കെ നടന്നിട്ടുണ്ടായേനെ. ചേച്ചി ജീവിച്ചിരിക്കുന്ന സമയത്ത് ഞാൻ ഇല്ല. ചേച്ചി മരിച്ച് ഒരു ഒന്നര വര്ഷം കഴിഞ്ഞിട്ടാണ് ഞാൻ ജനിക്കുന്നത്. ഞാൻ ഞങ്ങളുടെ ഒരു കാവൽ മാലാഖയെപ്പോലെയാണ് ചേച്ചിയെ കാണുന്നത്. എനിക്ക് എന്തെങ്കിലും വിഷമം ഒക്കെ വന്നാൽ ഞാൻ ആകാശത്തു നോക്കി രാത്രിയിൽ ഏതെങ്കിലും നക്ഷത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നോ എന്നൊക്കെ നോക്കും. എന്റെ ഒരു സങ്കൽപ്പമാണ് അങ്ങിനെയൊക്കെ.
അതിൽ ഏതെങ്കിലും നക്ഷത്രത്തെ ഞാൻ എന്റെ ചേച്ചിയായി വിചാരിക്കും, എന്നിട്ട് ഞാൻ എന്തെങ്കിലുമൊക്കെ പറയുകയും ചോദിക്കുകയും ചെയ്യാറുണ്ട്. എനിക്ക് അങ്ങിനെ രണ്ടുമൂന്നു കാര്യങ്ങൾ ഞാൻ ചോദിച്ചതൊക്കെ കിട്ടിയിട്ടുണ്ട്.വീട്ടിൽ ചേച്ചിയുടെ ഫോട്ടോ വച്ചിട്ടുണ്ട്, അവിടേക്ക് അച്ഛനോ അമ്മയോ സഹോദരങ്ങളോ ആരും അധികം പോകുന്നത് ഒന്നും കാണാറില്ല. പക്ഷേ ഞാൻ ഇടയ്ക്ക് പോകാറുണ്ട് അവിടേക്ക്. ഞാൻ പോയി ചേച്ചിയെ നോക്കിയിരിക്കും, എന്തോ കിളിപാറിയ പോലെ ഞാൻ ഇരിക്കും എന്നും ഗോകുൽ സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha