സംവൃത ഇനി വീട്ടമ്മയുടെ റോളില്‍
2004ലെ ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയിലെത്തിയത്. ആദ്യമൊക്കെ സിനിമയെ നന്നായി കണ്ടില്ല. അതുകൊണ്ടുതന്നെ ഇടയ്‌ക്കല്‍പം മങ്ങലും ഏറ്റു. എന്നാല്‍ ക്രമേണ അപാകതകള്‍ മനസ്സിലാക്കുകയും സ്വപ്രയത്‌നത്തിലൂടെ തിരിച്ചു വരികയും ചെയ്‌തു. അതോടെ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചു. വാസ്‌തവം, ചോക്ലേറ്റ്, അറബിക്കഥ, ഹലോ, കോക്‌ടെല്‍, അരികെ, ഡയമണ്ട് നെക്ലസ്, നീലത്താമര അങ്ങനെ പോകുന്നു.
ലാല്‍ജോസിന്റെ ചിത്രത്തിലൂടെ വന്ന് ലാല്‍ ജോസിന്റെ തന്നെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തോടെ വിടപറയുന്നതും തികച്ചും യാഥിര്‍ശ്ചികം.
സിനിമയെ എന്നും ആരാധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് സംവൃത. അതോടൊപ്പം തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നായിട്ടാണ് വിവാഹത്തെ കാണുന്നത്. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ 101 വെഡ്ഡിംഗായിരിക്കും ഒരുപക്ഷേ സംവൃതയുടെ റിലീസായ അവസാനത്തെ ചിത്രം, വിവാഹത്തിനുശേഷം സംവൃത തിരിച്ചു വന്നില്ലങ്കില്‍.
https://www.facebook.com/Malayalivartha