Widgets Magazine
12
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം..പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകം തെളിയിച്ചത്.. കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി..


വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം..പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകം തെളിയിച്ചത്.. കിരണിന്റെ വീട്ടിലെ മീറ്ററില്‍നിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തി..


'ബ്ളഡിൽ കുതിർന്ന അണ്ടർ വെയർ കാണിച്ചിട്ട് നീ വന്നില്ലെങ്കിൽ..'ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുക്കത്തെ അതിജീവിത.. വളരെ മോശമായ രീതിയിൽ തനിക്ക് മെസേജുകൾ അയച്ചിരുന്നുവെന്ന് അതിജീവിത..


ഏതു നിമിഷവും ഹമാസിനെതിരെ ഘോരയുദ്ധം..അവധിയില്‍ പോയവര്‍ സൈനിക ക്യാമ്പിലേക്ക് ഉടന്‍ മടങ്ങിവരാനും ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം..കരാറുകള്‍ റദ്ദാക്കി ഇസ്രായേല്‍..


കേരള ​ഗവർണറും വി സി നിയമനവും..വീണ്ടും കരുക്കൾ നീക്കി പിണറായി വിജയൻ..രാജ്ഭവനിലേക്ക് എത്തിയത് രണ്ടു മന്ത്രിമാർ..ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ അമ്പിനും വില്ലിനും അടുക്കാതെ ഗവർണർ..അടുത്ത നീക്കം..


ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കള്‍.. എം.വി ഗോവിന്ദനോട് 12-ാം തിയ്യതി വൈകുന്നേരം നാല് മണിക്ക് നേരിട്ട് ഹാജരാകാൻ കോടതി..

നടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് അതിവേഗം പ്രതിയെ കുരുക്കാൻ ഇടയായത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിയോട് പ്രവീണ താനും കുടുംബവും നേരിടുന്ന സൈബർ ഇടത്തിലെ വേട്ടയാടലിനെപ്പറ്റി പരാതി പറഞ്ഞിരുന്നു

20 JANUARY 2024 05:03 PM IST
മലയാളി വാര്‍ത്ത

സിനിമ -സീരിയൽ നടി പ്രവീണയുടെയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് സൈബർ ഇടത്തിൽ നിരന്തരം വേട്ടയാടിയ തമിഴ്‌നാട് സ്വദേശിയായ പ്രതി ഡൽഹിയിൽ പിടിയിൽ. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പ്രതിയെ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

നടി പ്രവീണയുടെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് അതിവേഗം പ്രതിയെ കുരുക്കാൻ ഇടയായത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിയോട് പ്രവീണ താനും കുടുംബവും നേരിടുന്ന സൈബർ ഇടത്തിലെ വേട്ടയാടലിനെപ്പറ്റി പരാതി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് പ്രവീണ പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചത്.    

പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് ഇതിന് മുമ്പ് ഡൽഹി സാഗർപുരിൽ നിന്നും ഭാഗ്യരാജ് (24) അറസ്റ്റിലായിരുന്നത്. നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാൾ പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജാമ്യത്തിൽ പോയശേഷവും ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി ഇയാൾ പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ ഇപ്പോൾ വീണ്ടും പിടികൂടിയത്.

കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നുമായിരുന്നു പ്രവീണയടെ പ്രതികരണം.      

'എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്', എന്നായിരുന്നു പ്രവീണയുടെ വെളിപ്പെടുത്തൽ. കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂമെന്നും എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു. സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വർഷമായി ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു.

തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് നേരത്തെയും കണ്ടെത്തിയിരുന്നു. പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തിൽ ഇയാൾ ദുരുപയോഗം ചെയ്തിരുന്നു. മോളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും ടാഗ് ചെയ്യും. അദ്ധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു.

പ്രവീണയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആണ് അയച്ചുകൊടുക്കുന്നത്. മുഖം മാത്രം വെട്ടിയെടുത്ത് നഗ്‌നമായ ഉടലിൽ ചേർത്താണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രവീണയെ ഈ പ്രതി നിരന്തരം വേട്ടയാടുകയാണെന്ന് പറയുന്നു.

പ്രവീണയ്ക്കും മകൾക്കും പുറമെ ഇപ്പോൾ സഹോദരന്റെ ഭാര്യയുടെ ചിത്രങ്ങളും മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കുന്നുണ്ട്. നാല് തവണ മകൾ പൊലീസ് പരാതിപ്പെട്ടതായും പ്രവീണ പറയുന്നു.

''എനിക്ക് കോടതിയിൽ നിന്നും നീതി കിട്ടിയേ മതിയാവൂ. ഇവനെ അറസ്റ്റ് ചെയ്യണം. ഇവന് പരമാവധി ജയിൽ ശിക്ഷ വാങ്ങിക്കൊടുക്കണം. അല്ലാതെ ഈ ഒരു പ്രശ്‌നത്തിന് പരിഹാരമില്ല. എന്നെ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്റെ ബ്ലൂ ടിക്കുള്ള ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്‌ബുക്ക് പേജുകൾ മാത്രം ഫോളോ ചെയ്യണം. എന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ ഉടൻ ശ്രദ്ധിക്കുക. ഇവൻ ചിലപ്പോൾ നിങ്ങളെയും ആക്രമിച്ചേക്കും.''- ഒരു വാർത്താചാനലിനു നൽകിയ അഭിമുഖത്തിൽ പ്രവീണ വ്യക്തമാക്കിയിരുന്നു.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയില്‍ 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; 11 മാസത്തിനുശേഷം പിടിയിലായ പ്രതിക്ക് ജാമ്യം  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു; പൊള്ളലേറ്റ ഗൃഹനാഥനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു  (3 hours ago)

അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല; നാടുകടത്തല്‍ വിപത്ത്: ട്രംപിന്റെ നയം അവസാനിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്  (4 hours ago)

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി നല്‍കി കുടുംബം  (4 hours ago)

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി; പരീക്ഷ രാവിലെയാക്കിയാല്‍ ഫലപ്രഖ്യാപനം നീളും  (4 hours ago)

കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്: യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  (4 hours ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും സുഹൃത്തും അറസ്റ്റില്‍  (4 hours ago)

അമ്മയോട് വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തി  (5 hours ago)

നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം  (5 hours ago)

തൊണ്ടയില്‍ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആയുധ കച്ചവടം ഉറപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

വിജയ്യുടെ തമിഴക വെട്രി കഴകം: വിജയ് മാര്‍ച്ച് ആദ്യംമുതല്‍ സംസ്ഥാനമൊട്ടാകെ ഒരു പര്യടനം ആരംഭിക്കും  (7 hours ago)

സൗഹൃദം ഉപേക്ഷിച്ചു: എറണാകുളത്ത് യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം  (7 hours ago)

ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമത്യു  (7 hours ago)

ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമര്‍ശനവുമായി ഭരണപക്ഷ എംഎല്‍എമാര്‍  (8 hours ago)

Malayali Vartha Recommends