എല്ലാം ഗുരുവായൂരപ്പന്‍ സാക്ഷി, അയ്യോ എന്നെ കല്യാണം കഴിപ്പിച്ച് വിടരുതേ...
എന്നെ കല്യാണം കഴിപ്പിച്ച് വിടരുതേ... മലയാളികളുടെ പ്രിയങ്കരിയായ കാവ്യാമാധവന്‍ ഓണ്‍ലൈന്‍ പത്രക്കാരോട് ദയനീയമായി അപേക്ഷിക്കുകയാണ്. കാരണം കുറച്ചു നാളായി കാവ്യാ മാധവന്റെ വിവാഹത്തെ പറ്റിയാണ് ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്‌ക്കും പ്രിയം. കാവ്യാമാധവന്‍ നിശാലുമായി തെറ്റിപ്പിരിഞ്ഞതോടെ കാവ്യയ്‌ക്ക് പുതിയ പയ്യനെ തിരക്കി നടപ്പായി മാധ്യമ ലോകം. അങ്ങനെ പൊടിപ്പും തൊങ്ങലും വച്ച് കഥകള്‍ വന്നുകൊണ്ടേയിരുന്നു. ഇതിനിടയ്‌ക്ക് ഒരിടത്ത് ഡൈവേഴ്‌സിന്റെ കദനകഥ പൊങ്ങി വന്നപ്പോള്‍ മറ്റൊരിടത്ത് കല്യാണ മേളത്തോടെ മറ്റൊരു വിവാഹക്കഥയും പൊങ്ങിവന്നു.
അതെല്ലാം മലയാളികളോട് ഒളിച്ചുവയ്‌ക്കേണ്ട കാര്യവുമല്ല. മഞ്‌ജുവാര്യര്‍ ദിലീപുമായി അകന്നതും നാലാളറിയാതെ ബന്ധം അവസാനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചതാണ്. അതോടെ മഞ്‌ജു അഭിനയ ലോകത്തെത്തി. ദിലീപ് നേരത്തേ പറഞ്ഞ 'വിശ്വാസം അതല്ലേ എല്ലാം' എന്ന് മഞ്‌ജു വീണ്ടും പറഞ്ഞത് വിധിയുടെ വിളയാട്ടം.
അതേസമയം തന്നെയാണ് കാവ്യാമാധവന്‍ ഉടന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നത്. അതോടൊപ്പം പത്രങ്ങള്‍ ഒന്നുകൂടി ചേര്‍ത്തു. കാവ്യ കല്യാണം കഴിക്കുന്നത് ഒരു നടനേയായിരിക്കുമെന്ന്. മതിയല്ലോ മലയാളികള്‍ക്ക്. ബുദ്ധിമാന്മാരായ മലയാളികള്‍ എല്ലാം ഊഹിച്ചോളും. എങ്കിലും കാവ്യയെ കുറ്റം പറയാന്‍ മലയാളികള്‍ തയ്യാറല്ല. കാവ്യയുടെ ലാളിത്യവും, വിനയവും കലര്‍ന്ന പെരുമാറ്റമാണ് മലയാളി മനസുകളെ കീഴടക്കിയത്.
അതുതന്നെയാണ് കാവ്യയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് മലയാളികള്‍ ഇത്രയേറെ പ്രാധാന്യം നല്‍കുന്നത്.
ഇതിനിടയ്‌ക്കാണ് മൂന്ന് ഗുരുവായൂര്‍ ദര്‍ശനങ്ങള്‍ ഉണ്ടായത്. ആദ്യം ദിലീപ് മകളോടൊപ്പം വന്ന് ഗുരുവായൂരപ്പനെക്കണ്ട് സങ്കടം ഉണര്‍ത്തിച്ചു.
ദിലീപിന്റെ സങ്കടം കേട്ട് മനസലിഞ്ഞിരിക്കുമ്പോഴാണ് സാക്ഷാല്‍ ഗുരുവായൂരപ്പന്റെ പ്രിയഭക്ത മഞ്‌ജു വാര്യര്‍ എത്തുന്നത്.
ആകെ കണ്‍ഫ്യൂഷനിലായ ഭഗവാന്റെ മുന്നിലേക്ക് ദേ വന്നു കാവ്യാമാധവന്‍.
മൂന്നു പേരുടേയും പ്രാര്‍ത്ഥന ഗുരുവായൂരപ്പന്‍ കേട്ടു. ഗുരുവായൂരപ്പനോടു അവര്‍ എന്തായിരിക്കും പ്രാര്‍ത്ഥിച്ചത്. ഗുരുവായൂരപ്പനോടു പറഞ്ഞ ആ പ്രാര്‍ത്ഥന പത്രക്കാര്‍ ആവാഹിച്ചെടുത്തെഴുതി. അങ്ങനെ മൂന്നു പേരുടേയും തീര്‍ത്ഥാടനയാത്ര മലയാളികളറിഞ്ഞു. ആര് ആരോടൊപ്പം എന്തിന് പ്രാര്‍ത്ഥിച്ചു.
ഇതില്‍ ഏറെ പ്രാധാന്യം നേടിയത് കാവ്യാ മാധവന്റെ ഗുരുവായൂര്‍ പ്രാര്‍ത്ഥനയാണ്. കാവ്യ നടത്തിയത് രുഗ്മിണി സ്വയംവരം വഴിപാടാണെന്നും പത്രക്കാര്‍ കണ്ടെത്തി. വിവാഹം നടക്കാത്ത യുവതികള്‍ നല്ല കണവന്മാരെ കിട്ടാന്‍ നടത്തുന്ന വിഴിപാട് കാവ്യയെന്തിനു നടത്തി. അതെ നമ്മുടെ കാവ്യ സുമംഗലിയാകാന്‍ പോകുന്നു. ഈ വാര്‍ത്ത മുഖ്യധാരാ പത്രങ്ങളും ഏറ്റെടുത്തതോടെ മലയാളികള്‍ ഉറപ്പിച്ചു. കാവ്യ ഉടന്‍ വിവാഹം കഴിക്കും. ആരെ എന്നുള്ള ചോദ്യം സസ്‌പെന്‍സായി ഗുരുവായൂരപ്പനു വിട്ടു.
ഉത്തരം വൈകിയില്ല. ഓണ്‍ലൈന്‍ പത്രങ്ങള്‍ അതിനുള്ള മറുപടിയും കണ്ടെത്തി. അത് പക്ഷേ മലയാളികളുടെ പ്രതീക്ഷകളുടെ ചങ്കില്‍ കുത്തുന്ന ഒന്നായിരുന്നു. ഒരു മറുനാടന്‍ മലയാളിയായ പ്രമുഖ ബിസിനസ്‌മാന്‍. കൊല്ലണ്ടേ....
ഇത്രയൊക്കെയായപ്പോള്‍ നമ്മുടെ പ്രിയതാരം തന്റെ സ്വതസിദ്ധമായ ചിരിയോടെ മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലെത്തി. താന്‍ വീണ്ടും വിവാഹിതയാവുന്നു എന്ന വാര്‍ത്ത കാവ്യ നിഷേധിച്ചു. തന്റെ കല്യാണമല്ല തന്റെ സഹോദരന്റെ കല്യാണമാണ് ഉടന്‍ നടക്കാന്‍ പോകുന്നതെന്നും കാവ്യ വെളുപ്പെടുത്തി.
ശൊ! തീര്‍ന്നു ഇനിയെന്ത് പറയാന്‍...
3 ഗുരുവായൂര്‍ ദര്‍ശനങ്ങള്‍... ദിലീപ്, കാവ്യ, മഞ്‌ജു വാര്യര്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha