Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

എല്ലാ കണ്ണുകളും സുരേഷ് ഗോപിയിലേക്ക് നീളുമ്പോൾ അദ്ദേഹത്തിൻ്റെ ഗാരേജിലെ വിശേങ്ങൾ..തൃശൂരിലെ ഏതൊരു കൊച്ചു കുഞ്ഞിനും എംപി ബോർഡ് വച്ച് തലയെടുപ്പോടെ വരുന്ന വണ്ടി കാണുമ്പോഴെ അറിയാം അത് ആരുടേതാണ് എന്ന്... 2020-ലാണ് താരം ഈ വാഹനം സ്വന്തമാക്കുന്നത്...

06 JUNE 2024 12:06 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ ഇലക്ഷനിൽ തൃശൂരിൽ നിന്ന് വമ്പിച്ച് ലീഡോടെയാണ് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി ജയിച്ചു കയറിയത്. തൃശൂർ അക്ഷരാർത്ഥത്തിൽ അദ്ദേഹം തൻ്റെ കൈപിടിയിലൊതുക്കിയിരിക്കുകയാണ്. കേരളത്തിൽ ഇതു വരെ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബിജെപിയുടെ ആദ്യത്തെ എംപി എന്ന പദവി കൂടിയാണ് സുരേഷ് ഗോപിക്ക് ലഭിച്ചിരിക്കുന്നത്.

സുരേഷ് ഗോപി രാജ്യസഭാ അംഗമായിപ്പോൾ തന്നെ അദ്ദേഹം മെമ്പർ ഓഫ് പാർലമെൻ്റ് എന്ന ബോർഡ് വച്ചത് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വാഹനമായ ടൊയോട്ട വെൽഫയറിലാണ്. തൃശൂരിലെ ഏതൊരു കൊച്ചു കുഞ്ഞിനും എംപി ബോർഡ് വച്ച് തലയെടുപ്പോടെ വരുന്ന വണ്ടി കാണുമ്പോഴെ അറിയാം അത് ആരുടേതാണ് എന്ന്. 2020-ലാണ് താരം ഈ വാഹനം സ്വന്തമാക്കുന്നത്. ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്‌സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്.

 

 


മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്‌പോര്‍ട്ടിയാക്കുന്നത്.

4,935 mm നീളവും 1,850 mm വീതിയും 1,895 mm ഉയരവുമുള്ള ഈ വാഹനത്തിന് 3,000 mm ആണ് വീല്‍ബേസ്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍.


പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം ഒരുങ്ങുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്.

താരത്തിൻ്റെ പക്കലുളള മറ്റൊരു വാഹനമാണ് ഔഡി Q7. സിനിമാ രംഗത്ത് ഏറ്റവും കൂടുതൽ ഡിമാൻ്റുളള ഒരു വാഹനമാണിത്. കഴിഞ്ഞ വർഷമാണ് ഔഡി ഒരു പ്രീഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ചത്. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 BHP കരുത്തും 1500 ആർ‌പിഎമ്മിൽ 600 NM ടോർക്കുമുണ്ട് കാറിന്.


എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി. ഏകദേശം 72 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷിന് മഹീന്ദ്ര ഥാർ സ്വന്തമാക്കിയിരുന്നു. ഥാർ ഡെലിവറിയെടുക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

തൃശൂരിൻ്റെ മണ്ണിൽ തോൽവിയുടെ രൂചി അറിഞ്ഞിട്ടും ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ തൻ്റെ പ്രവർത്തനങ്ങളും തുടർന്നതിൻ്റെ ഫലമാണ് ഈ മിന്നുന്ന വിജയം എന്നാണ് രാഷ്ട്രീയ അഭിപ്രായം. എന്തായാലും ഇനി സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ കേന്ദ്രത്തിലേക്ക് കടന്ന് ഒരു മന്ത്രി സ്ഥാനം വരെ എത്തുമോ എന്നാണ് കണ്ടറിയേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (41 minutes ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (1 hour ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (1 hour ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (1 hour ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (1 hour ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (1 hour ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (1 hour ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (1 hour ago)

ആയുധമിറക്കി മോദി...!  (1 hour ago)

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....  (1 hour ago)

മനു തോമസിന് പോലീസ് സംരക്ഷണം  (1 hour ago)

കൈമലർത്തി പാർട്ടി  (1 hour ago)

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന.... പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാ  (1 hour ago)

ബഹ്റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും; ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്  (2 hours ago)

ബൈഡനും ട്രംപും പൊരിഞ്ഞയടി...!  (2 hours ago)

Malayali Vartha Recommends