Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

കൊല്ലം സുധിയുടെ ഭാ​ര്യ രേണു അഭിനയരംഗത്തേക്ക്, കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയിക്കും

23 JUNE 2024 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

നടി മീരാനന്ദന്‍ വിവാഹിതയായി....

താരസംഘടനയായ അമ്മയില്‍ ഈ മാസം 30-ന് വാര്‍ഷിക ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും

നർമ്മത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ഫാമിലി ഡ്രാമ, സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ED - എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി...!

'ഗുരുവായൂര്‍ അമ്പലനടയില്‍' മികച്ച കോമഡി എന്റര്‍ടെയ്നറായി 100 കോടിയോടടുക്കുകയാണ്

എല്ലാ കണ്ണുകളും സുരേഷ് ഗോപിയിലേക്ക് നീളുമ്പോൾ അദ്ദേഹത്തിൻ്റെ ഗാരേജിലെ വിശേങ്ങൾ..തൃശൂരിലെ ഏതൊരു കൊച്ചു കുഞ്ഞിനും എംപി ബോർഡ് വച്ച് തലയെടുപ്പോടെ വരുന്ന വണ്ടി കാണുമ്പോഴെ അറിയാം അത് ആരുടേതാണ് എന്ന്... 2020-ലാണ് താരം ഈ വാഹനം സ്വന്തമാക്കുന്നത്...

കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും കോമഡി ഷോകളിലൂടെ താരമായി മാറിയ കൊല്ലം സുധിയുടേത്. സുധിയുടെ വിയോഗം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സുധിയുടെ ഓർമ്മകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് രേണു. ഇപ്പോഴിതാ രേണു അഭിനയരംഗത്തേക്ക് കടക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. നാടകരംഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയിക്കുന്നത്.നാടക റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം ‘ഇരട്ടനഗരം’ പ്രദർശനത്തിന് എത്തും. അഭിനയവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന രേണു മുമ്പ് ഒരു ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്.

നിർമാണത്തിലിരിക്കുന്ന സിനിമയിലും രേണു വേഷം ചെയ്യുന്നുണ്ട്. സ്കൂൾ പഠന കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം വാകത്താനത്ത് മാതാപിതാക്കൾക്കൊപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസിക്കുന്നത്. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു പഠനം കഴിഞ്ഞു. സുധി പങ്കെടുത്തിരുന്ന സ്റ്റാർ മാജിക് പരിപാടി ഫാന്‍സുകാരാണ് വീട്ടുവാടക നല്‍കുന്നത്. ലക്ഷ്മി നക്ഷത്ര എല്ലാ മാസവും മുടങ്ങാതെ പണം അയച്ചുതരുന്നുണ്ടെന്നും രേണു പറഞ്ഞു. വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്സാണ്. മാതാപിതാക്കൾക്ക് ഒപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസം.  2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം.

നേരത്തെ രേണു രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തയിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.താൻ മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിയുമെന്നും തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു. സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുൻപു തന്നെ ഞാൻ വേറെ കെട്ടും, മൂത്ത മകൻ കിച്ചുവിനെ വീട്ടിൽനിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ ഞാൻ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളൂ, ഞാൻ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധി ചേട്ടന്റെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്യുകയുള്ളൂ.

മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം എന്റെയുള്ളിൽത്തന്നെ കിടക്കട്ടെ. എന്തു തന്നെയായാലും മരണം വരെ കൊല്ലം സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് തീരുമാനം. കുടുംബത്തിലുള്ളവർ കല്യാണം കഴിക്കാൻ പറയില്ല. എന്നെ നന്നായി അറിയുന്ന ആളുകൾക്ക് അറിയാം, ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ വേറാരും ആകില്ല.. പിന്നെ മക്കൾ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം. വേറെ ഒരാൾ വന്നാൽ അവരെ അങ്ങനെ കാണില്ല എന്നും രേണു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.

2023 ജൂൺ 5ന് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സിനിമകളിലും, ടെലിവിഷൻ, സ്റ്റേജ് ഷോകളിലുമായി നിറഞ്ഞു നിന്ന കലാജീവിതമായിരുന്നു സുധിയുടേത്. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള കൗണ്ടറുകൾ കൊല്ലം സുധിയെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (43 minutes ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (1 hour ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (1 hour ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (1 hour ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (1 hour ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (1 hour ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (1 hour ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (1 hour ago)

ആയുധമിറക്കി മോദി...!  (1 hour ago)

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....  (1 hour ago)

മനു തോമസിന് പോലീസ് സംരക്ഷണം  (1 hour ago)

കൈമലർത്തി പാർട്ടി  (1 hour ago)

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന.... പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാ  (1 hour ago)

ബഹ്റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും; ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്  (2 hours ago)

ബൈഡനും ട്രംപും പൊരിഞ്ഞയടി...!  (2 hours ago)

Malayali Vartha Recommends