എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ഒന്‍പത് സിനിമകള്‍ ഉള്‍പ്പെടുന്ന ആന്തോളജി പ്രദര്‍ശനത്തിനൊരുങ്ങുന്നു
എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ഒന്‍പത് സിനിമകള്‍ ഉള്‍പ്പെടുന്ന ആന്തോളജി പ്രദര്‍ശനത്തിനൊരുങ്ങുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പം കമലഹാസനും അണിനിരക്കുന്ന ചിത്രം സീ 5 ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ശിലാലിഖിതം, മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അഭയംതേടി, നരേന്‍, പാര്‍വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രന്‍സ്, നെടുമുടിവേണു, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വര്‍ഗം തുറക്കുന്ന സമയം, എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത മധു, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടല്‍ക്കാറ്റ്, ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഷെര്‍ലക് എന്നിവയാണ് ചിത്രങ്ങള്‍.
എം.ടിയുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനഃസൃഷ്ടിയാണ് മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും. നായകന്‍ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്ത് മോഹന്‍ലാലും ഉഷാനന്ദിനി അഭിനയിച്ച നായിക വേഷത്തില്‍ ദുര്‍ഗ കൃഷ്ണയും എത്തുന്നു. ആന്തോളജിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ചിത്രം 50 മിനിറ്റ് വരും. ഹരീഷ് പേരടി, സുരഭിലക്ഷ്മി, മാമുക്കോയ, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ബ്‌ളാക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ഓളവും തീരത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. കാലാപാനി എന്ന ചിത്രത്തിനുശേഷം പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സന്തോഷ് ശിവന്‍, സാബു സിറിള്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.എം.ടിയുടെ ആത്മകഥാംശം ഉള്ള ചെറുകഥയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. പി.കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രമായി മമ്മൂട്ടി എത്തുന്നു.
https://www.facebook.com/Malayalivartha