'എമ്പുരാന്‍' ചിത്രീകരണം പുരോഗമിക്കുന്നതിനിടെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്റ്റോറി ശ്രദ്ധ നേടുകയാണ്
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍' ചിത്രീകരണം പുരോഗമിക്കുന്നതിനിടെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്റ്റോറി ശ്രദ്ധ നേടുകയാണ്. നിലവില്‍ ഗുജറാത്തിലാണ് 'എമ്പുരാന്‍' ചിത്രീകരണം നടക്കുന്നത്. നടക്കുന്ന ഷൂട്ടിനിടെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്റ്റോറി ശ്രദ്ധ നേടുകയാണ്. 'പ്രിയപ്പെട്ട കാലാവസ്ഥാ ദൈവമേ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ സഹായം എനിക്ക് വേണം, എന്നാണ് മഴവില്ലിന്റെ ചിത്രം സ്റ്റോറിയാക്കി ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചത്.
ചിത്രത്തിന്റെ ഏഴാമത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നത്. സിനിമയിലെ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണിത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് ഷെഡ്യൂള്‍. ഇതിന് ശേഷം അബുദബിയിലായിരുക്കും അടുത്ത ഘട്ട ചിത്രീകരണം എന്നാണ് വിവരം.
സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും എമ്പുരാനില്‍ പുതിതായി എത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമാണ് എമ്പുരാന്റെ നിര്‍മ്മാണ പങ്കാളികള്‍. മുരളി ഗോപിയാണ് കഥയും തിരക്കഥയും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ തുടങ്ങിയ ലൂസിഫറിലെ നിര്‍ണായക വേഷങ്ങള്‍ ചെയ്ത താരങ്ങളും എമ്പുരാന്റെ ഭാഗമാണ്.
https://www.facebook.com/Malayalivartha