“WCC ഒരിക്കലും അമ്മ സംഘടനയുടെ ശത്രുക്കളല്ല.... വനിതകളുടെ കാര്യത്തിൽ അമ്മ പുലർത്തുന്ന സമീപനം കൂടുതൽ സ്ട്രോങ്ങാക്കാനാണ് WCC രൂപീകരിക്കപ്പെട്ടത്... WCC ഉന്നയിക്കുന്ന കാര്യങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്.... അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ഗുരുതരമായ കണ്ടെത്തലുകളിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. സിനിമയിലെ വനിതാ കൂട്ടായ്മയായ WCC, അമ്മ സംഘടനയുടെ ശത്രുക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“WCC ഒരിക്കലും അമ്മ സംഘടനയുടെ ശത്രുക്കളല്ല. വനിതകളുടെ കാര്യത്തിൽ അമ്മ പുലർത്തുന്ന സമീപനം കൂടുതൽ സ്ട്രോങ്ങാക്കാനാണ് WCC രൂപീകരിക്കപ്പെട്ടത്. WCC ഉന്നയിക്കുന്ന കാര്യങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. ന്യായമായ കാര്യങ്ങളാണ് അവർ ഉന്നയിച്ചിട്ടുള്ളത്. പക്ഷെ WCC പരാതി നൽകിയിരിക്കുന്നത് അമ്മ സംഘടനയ്‌ക്കല്ല. അവർ പരാതിപ്പെട്ടത് സർക്കാരിനോടാണ്. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. അമ്മയിലെ അംഗങ്ങൾക്കെതിരെ WCCക്ക് പരാതി ഉണ്ടെങ്കിൽ, തെളിവുകൾ സഹിതമുള്ള ആരോപണങ്ങൾ ഉണ്ടെങ്കിൽ, അതിൽ അന്വേഷണം നടക്കേണ്ടതാണ്.
റിപ്പോർട്ടിലെ ചില പേജുകൾ ഒഴിവാക്കിയത് എന്തുകൊണ്ടാണ് എന്നതിന് സർക്കാർ മറുപടി നൽകണം. ഇരയുടെ പേര് ഒഴിവാക്കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടത്, വേട്ടക്കാരന്റെ പേര് ഒഴിവാക്കാനല്ല. ഒഴിവാക്കിയ പേജുകൾ പുറത്തുവിടുന്നത് തന്നെയാണ് നല്ലത്, ഇക്കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെ. “- ജഗദീഷ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha