സൂപ്പർഹിറ്റ് നായിക മേക്കപ്പിട്ടിരുന്നിട്ടും സീനിലേക്ക് വിളിക്കുന്നില്ല; പ്രൊഡക്ഷൻ കൺട്രോളറുമായി സഹകരിച്ച വ്യക്തികളാണെന്ന് പറഞ്ഞ് ചില നടിമാരുടെ ചിത്രങ്ങൾ വരെ...
'തിളക്കമുള്ള മിന്നുന്ന നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമാണ് ദുരൂഹതകളുടെ ആകാശത്തുള്ളത്. സത്യം അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്!" ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ആമുഖ വാക്യങ്ങളിൽ തന്നെയുണ്ട് എല്ലാം. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിൽ 'പെൺവിഷയം" ഉണ്ട്. ചതിക്കുഴികളൊരുക്കി പെൺകുട്ടികളെ വീഴ്ത്തും. സ്വപ്നങ്ങൾക്കൊപ്പം മാനവും നഷ്ടപ്പെട്ട് എത്രയോ പേർ മടങ്ങിയിരിക്കുന്നു.
സിനിമയിലേക്ക് കന്നിക്കാരായി എത്തുന്ന നടിമാർ വഴങ്ങിയില്ലെങ്കിൽ പിണങ്ങുന്നവരുണ്ട്. കുറച്ചുകാലം മുമ്പ് ഒരു സൂപ്പർഹിറ്റ് നായിക മേക്കപ്പിട്ടിരുന്നിട്ടും സീനിലേക്ക് വിളിക്കുന്നില്ല. മൂന്നു ദിവസം അങ്ങനെ കഴിഞ്ഞപ്പോൾ കാര്യം പിടികിട്ടി. അന്ന് സിനിമ ഭരിച്ചിരുന്ന ഹിറ്റ് നായകന് നായികയെ സൗകര്യത്തിനു കിട്ടിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സിനിമാ മേഖലയെ സ്ത്രീപീഡന മേഖലയായി ചിത്രീകരിക്കുന്നതിൽ സിനിമാക്കാർക്ക് പൊതുവേ എതിർപ്പുണ്ട്. അവർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്.
സിനിമയിൽ അഭിനയിക്കാൻ തയ്യാറായി എത്തുന്ന പെൺകുട്ടികളിൽ ചിലരെങ്കിലും ബയോഡേറ്റയ്ക്കൊപ്പം 'സഹകരിക്കാൻ തയ്യാറാണ്" എന്ന് സംവിധായകനെയോ മറ്റുള്ളവരെയോ അറിയിക്കാറുണ്ട്! അവർ 'സഹകരിച്ച്" മുന്നോട്ടു പോവുകയും ചെയ്യും. അതിനപ്പുറത്ത്, അഭിമാനവും ധാർമ്മികതയുമൊക്കെ മുറുകെപ്പിടിച്ച് എത്തുന്നവരെ നിർബന്ധിക്കുകയോ ട്രാപ്പിൽ പെടുത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്നമാകുന്നതെന്നും ഇക്കൂട്ടർ സമ്മതിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം, നേരത്തേ ദുരനുഭവം ഉണ്ടായവരിൽ ചിലരെങ്കിലും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ചെറുവേഷങ്ങൾ ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവതി പറഞ്ഞത് ഇങ്ങനെ: 'ഒരു സ്ക്രിപ്ട് എഴുതി. വായിച്ചവരൊക്കെ നല്ലതെന്നു പറഞ്ഞു. പക്ഷെ, സിനിമയാക്കണമെങ്കിൽ വഴങ്ങിക്കൊടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ടവരിൽ വയോധികനും ഉണ്ടായിരുന്നു." അങ്ങനെ സിനിമാമോഹം മതിയാക്കിയ യുവതി ഇപ്പോൾ നാട്ടിൽ പായസം കച്ചവടം ചെയ്ത് ജീവിക്കുന്നു.
അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്‌ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിനുപകരം അഡ്‌ജസ്‌റ്റ് ചെയ്യാനാണ് ഇടവേള ബാബു പറഞ്ഞത്. അഡ്‌ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട, അവസരവും കിട്ടുമെന്ന് പറഞ്ഞു. അഡ്‌ജസ്‌റ്റ് ചെയ്‌താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം അനുഭവം ഉണ്ടായി. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്.
സിനിമയിൽ ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്ന വിഭാഗമാണ് ജൂനിയർ ആർട്ടിസ്റ്റുകളെന്ന് ജൂനിയർ ആർ്ടിസ്റ്റ് അസ്‌നിയ പറയുന്നു. 'കരാർ ഒന്നുമില്ലാതെയാണ് സിനിമയിൽ അവർ എത്തുന്നത്. അതിനാൽ തന്നെ കൃത്യമായ വേതനം ലഭിക്കാറില്ല. ലോക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾ അടിമത്വം നേരിടുന്നു. വസ്ത്രം മാറാൻ അടക്കം സുരക്ഷിതമായ ഇടമില്ല. എനിക്ക് വേണ്ടി അഡ്‌ജസ്റ്റ് ചെയ്താൽ അവസരം ഉണ്ടാക്കി തരാമെന്ന് ഒരു പ്രൊഡക്ഷൻ കൺട്രോളർ നേരിട്ട് പറഞ്ഞു. ഞാനുമായി സഹകരിച്ച വ്യക്തികളാണെന്ന് പറഞ്ഞ് ചില നടിമാരുടെ ചിത്രങ്ങൾ കാണിച്ചു'- അസ്‌നിയ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടിമാരടക്കം രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. തൊഴിലിടത്ത് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് 'അമ്മ' എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസനും പറഞ്ഞു.
1980 -കളില്‍ തിരുവനന്തപുരം വിമന്‍സ് കോളേജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിനികളെ സിനിമയിലെ വേഷത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നുവെന്നും അന്ന് യുവതികളെ കാറില്‍ കൊണ്ടുപോയിരുന്ന നടന് സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്നതായും സാമ്പത്തിക വിദഗ്ദ്ധയും അധ്യാപികയുമായ മേരി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. അന്ന് യുവതികളെ കാറില്‍ കൊണ്ടുപോയിരുന്ന നടന് സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്നതായും മേരി ജോര്‍ജ് വെളിപ്പെടുത്തി. എല്ലാ ദിവസവും വില കൂടിയ കാറ് വന്ന് കോളേജിന്റെ ഗെയിറ്റിന്റെ പുറത്തുനില്‍ക്കുകയും ചില പെണ്‍കുട്ടികള്‍ ആ വണ്ടിയില്‍ കയറി പോകുകയും ചെയ്യുമായിരുന്നു.
വിദ്യാര്‍ത്ഥികള്‍ പറഞ്ഞാണ് അധ്യാപകര്‍ ഇക്കാര്യം അറിയുന്നത്. ഇതോടെ അധ്യാപകര്‍ ഇത് നിരീക്ഷിക്കാന്‍ തുടങ്ങി. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അധ്യാപകര്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പലും ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെണ്‍കുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതുമെന്നുള്ള കാര്യങ്ങള്‍ മനസിലാക്കി. എന്നാല്‍ പ്രിന്‍സിപ്പലിന് സംഭവത്തില്‍ ഇടപെടാനായില്ല. പ്രതികരിക്കാന്‍ നോക്കിയെങ്കിലും പ്രയോജനമില്ലെന്ന് മനസിലായെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടേണ്ടെന്നുമാണ് അവര്‍ അന്ന് സഹപ്രവര്‍ത്തകരെ അറിയിച്ചത്.
https://www.facebook.com/Malayalivartha