പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കാൻ ആവശ്യം; നടൻ റിയാസ് ഖാന്റെ തനി നിറവും പുറത്ത്..!!
വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെരുത്തലുമായി സിദ്ദിഖിനെതിരെ ആരോപണമുയർത്തിയ നടി രേവതി സമ്പത്ത്. നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത് ആരോപിച്ചു. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്. ഒരു ഫോട്ടോഗ്രാഫർ തന്റെ സമ്മതം പോലുമില്ലാതെ കൊടുത്ത നമ്പർ...ഫോട്ടോസ് കണ്ടതിനു പിന്നാലെ, തന്നെ മനസിലാക്കിയ അയാൾ വിളിച്ചു.
നിങ്ങൾക്ക് സെക്സ് ചയ്യാൻ താത്പര്യം ഉണ്ടോ..? സെക്സ് നിങ്ങൾക്ക് ഇഷ്ടമാണോ..? നിങ്ങൾക്ക് ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്...? എന്നിങ്ങനെയായിരുന്നു ചോദ്യം. അന്നും താൻ ആ ഇരുപത് ഇരുപത്തൊന്ന് വയസിൽ ഇതൊക്കെ കേട്ട് ഭയന്നു. ഇവർക്ക് ഇതൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നുവെന്ന് ആലോചിച്ച് താൻ ഞെട്ടിപ്പോയി. രേവതിക്ക് ഇന്ട്രെസ്റ്റ് ഇല്ലെങ്കിൽ താൻ കൊച്ചിയിൽ ഒരു ഒമ്പത് ദിവസം കാണും, രേവതീ ഏതെങ്കിലും ഫ്രണ്ട്സ് ആയിട്ടുള്ള സ്ത്രീകളെ ഒപ്പിച്ചു തരുമോ എന്ന് ചോദിച്ചതായി രേവതി ഒരു ചാനൽ ചർച്ചയ്ക്കിടെ തുറന്നടിക്കുകയായിരുന്നു.
അതിനിടെ നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് രേവതി സമ്പത്ത് പ്രതികരിച്ചു. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു. സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു.
സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നു. ഹോട്ടൽ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്പത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha