സിദ്ദിഖ് ഹോട്ടൽ ജീവനക്കാരികളോടും മോശമായി പെരുമാറി; നടി രേവതി സമ്പത്ത്...
സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നതായി യുവ നടി രേവതി സമ്പത്ത്. ഹോട്ടൽ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി പറഞ്ഞു. സിദ്ദിഖിന്റെ രാജിയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി രേവതി എത്തിയത്. സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും, നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി പറഞ്ഞു. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖ് അക്രമിയാണെന്നും സിനിമയിൽ നിന്ന് വിലക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജിവൈകിയതിന് പിന്നിൽ ചില തന്ത്രങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു. സിദ്ദിഖ് നിഷ്കളങ്കനാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെത്. ഇനിയും അദ്ദേഹത്തിന് അവസരം നൽകാൻ ഇവിടെ ആളുണ്ട്. സുഹൃത്തുക്കളും മോശമായ അനുഭവം പങ്കുവെച്ചിട്ടുണ്ട്. തെളിവുകൾ സഹിതമാണ് പലരും സംസാരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ കൂടെ ഭാഗമായാണ് ഇതുണ്ടായത്. ചവിട്ടി പുറത്താക്കേണ്ട ആളാണ്. നിയമപരമായി നീങ്ങാത്തത് ഭയം മൂലമല്ല. ഉറപ്പുകൾ പലപ്പോഴും വാക്കുകളിൽ മാത്രമാണെന്നും തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകും മുമ്പ് 2016ല്‍ തന്നെ സിദ്ധിഖ് പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് പിന്നാലെ നടന്‍ സിദ്ദിഖ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചു. താരസംഘടനയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനാണ് നടൻ സിദ്ദിഖ് കത്ത് നല്‍കിയത്.
സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്നതിനാല്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ നീക്കം. നടൻ റിയാസ് ഖാനും മോശമായി സംസാരിച്ചു. ലൈംഗിക ചുവയോടെ അശ്ലീല മെസ്സേജുകൾ അയച്ചു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി രേവതി സമ്പത്ത് വ്യക്തമാക്കി.
സിനിമാസെറ്റിൽ ദുരനുഭവമുണ്ടായെന്ന് നടി സോണിയ മൽഹാർ ഉം വെളിപ്പെടുത്തി. തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് 2013-ൽ ആണ് താരത്തിനുനേരെ സൂപ്പർസ്റ്റാറിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്ന് അവർ പറഞ്ഞു. വളരെയേറെ ആരാധിച്ച ആളായിരുന്നുവെന്നും അങ്ങനെ ഒരാളിൽ നിന്നും ഇതുണ്ടായപ്പോൾ പേടിച്ചുപോയി എന്നും അവർ പറഞ്ഞു. അായാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു.
നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു. തനിക്കിപ്പോൾ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ലെന്നും അവർ വ്യക്തമാക്കി.
2013 -ൽ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റിൽ പോയി തിരികെവരുന്ന വഴി ഈ സൂപ്പർസ്റ്റാർ കയറിപിടിച്ചു. ആദ്യമായാണ് അയാളെകാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാനാദ്യം പേടിച്ചുപോയി. ഞാൻ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു.
നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തിൽ അങ്ങനെ തോന്നി എന്നും പറഞ്ഞു,. പിന്നീട് ക്ഷമ ചോദിച്ചു. അദ്ദേഹമെന്നോട് മാപ്പുപറഞ്ഞു. ഞാൻ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. എന്നും അവർ പറയുന്നു.
https://www.facebook.com/Malayalivartha