പ്രേക്ഷകര്‍ക്ക് ഇപ്പോഴുമിഷ്‌ടം ദിലീപ് കാവ്യ ജോഡിയെ, അവര്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ്...
മലയാളത്തിലെ എക്കാലത്തേയും മികച്ച താരജോഡിയിയായി ദിലീപിനേയും കാവ്യയേയും തെരഞ്ഞെടുത്തു. മംഗളം വാരിക വായനക്കാരുടെ ഇടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ദിലീപിനേയും കാവ്യയേയും പ്രേക്ഷകര്‍ അംഗീകരിച്ചത്. തിരഞ്ഞെടുത്ത നൂറുകണക്കിന് വായനക്കാരില്‍ നിന്നും ശേഖരിച്ച അഭിപ്രായക്കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് മികച്ച താരജോഡിയെ മംഗളം കണ്ടെത്തിയത്. അവരില്‍ എല്ലാ തലമുറയിലും പെട്ട ചലച്ചിത്രാസ്വാദകരുണ്ടായിരുന്നു.
ശാരദ-സത്യന്‍, പ്രേംനസീര്‍-ഷീല, ജയറാം-പാര്‍വതി, ജയന്‍-സീമ, സുകുമാരന്‍-ജലജ, മോഹന്‍ലാല്‍-ശോഭന, മധു-ശ്രീവിദ്യ, പൃഥ്വിരാജ്-സംവൃത, പൃഥ്വിരാജ്-മീരാ ജാസ്മിന്‍, ആസിഫ് അലി-ഭാവന, കുഞ്ചാക്കോ-ശാലിനി, ദിലീപ്-കാവ്യാ മാധവന്‍, ദിലീപ്-നവ്യാ നായര്‍, അനുപ് മേനോന്‍-ഹണി റോസ് എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളില്‍ ശ്രദ്ധേയരായ താരജോടികള്‍ പരിഗണനയ്ക്ക് വരികയുണ്ടായി.
ഏറ്റവും അധികം ആളുകള്‍ പിന്‍തുണച്ചത് മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളായ ദിലീപ്- കാവ്യമാരെയായിരുന്നു.
മോഹന്‍ലാല്‍-ശോഭനയും കുഞ്ചാക്കോ-ശാലിനി ടീമും തൊട്ടടുത്ത്എത്തിയിരുന്നു.
33% പേര്‍ ദിലീപ്-കാവ്യയെ തെരഞ്ഞെടുത്തപ്പോള്‍ 23% പേര്‍ മോഹന്‍ലാല്‍-ശോഭന ജോടിക്കും 9% പേര്‍ കുഞ്ചാക്കോ-ശാലിനിക്കും 8% പേര്‍ പൃഥ്വിരാജ്-മീരാ ജാസ്മിനും 11% പ്രേംനസീര്‍-ഷീലയ്ക്കും മോഹന്‍ലാല്‍-ഗിരിജ യ്ക്ക് 4% പേരും ബിജു-സംയുക്തയ്ക്ക് 5% പേരും 4% പേര്‍ സത്യന്‍-ശാരദ ടീമിനും 3% പേര്‍ ജയറാം-പാര്‍വതിക്കും വോട്ട് ചെയ്തു.
കോട്ടയം ചാന്നാനിക്കാട് വീട്ടമ്മയായ മിനിസജീവിന്റെ അഭിപ്രായത്തില്‍ മികച്ച താര ജോഡികള്‍ ദിലീപ്- കാവ്യാ മാധവന്‍ തന്നെ. ''ഇവര്‍ സിനിമയില്‍ അഭിനയിക്കുകയല്ല, പകരം ജീവിക്കുന്നതായാണ് കാണികള്‍ക്ക് അനുഭവപ്പെടുന്നത്. പാട്ടു സീനുകള്‍, കോമഡി സീനുകള്‍, ഇമോഷണല്‍ സീനുകള്‍ തുടങ്ങി എല്ലാത്തിലും ഒരുമയോടെ അഭിനയിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു''
കോട്ടയം മാരുതി ഇന്‍ഡക്‌സിലെ ഷോറൂം മാനേജരായ ദര്‍ശനയുടെ കാഴ്ച്ചപ്പാടില്‍ ദിലീപും കാവ്യമാധവനുമാണ് മികച്ച താര ജോഡികള്‍.
''സാധാരണക്കാര്‍ക്ക് കണ്ടു രസിക്കാന്‍ പറ്റിയ ഒരുപാട് സിനിമകള്‍ ദിലീപും കാവ്യമാധവനും ഒന്നിച്ചഭിനയിച്ചു വിജയിപ്പിച്ചിട്ടുണ്ട്. ഇവരെ ഒന്നിച്ച് സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നാറുണ്ട്.''
നടി കൃഷ്ണപ്രഭയ്ക്കും റിട്ട.ക്രൈംബ്രാഞ്ച് എസ്.പി. ജോര്‍ജ് ജോസഫിനും ഏറ്റവും പ്രിയപ്പെട്ട താരജോടി ദിലീപ്-കാവ്യാ മാധവനാണ്.
''അഭിനയമാണെന്ന് തോന്നാത്തവിധം അത്രയ്ക്ക് ഇഴുകിച്ചേര്‍ന്നാണ് അവര്‍ അഭിനയിക്കുന്നത്. ശരിക്കും രണ്ട് പ്രണയജോടികള്‍ പോലെ... ''
ജോര്‍ജ് ജോസഫ് പറയുന്നു
''സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ തോന്നും. മീശ മാധവനും വെള്ളരിപ്രാവും മറക്കാന്‍ കഴിയില്ല''
തൃശൂര്‍ ബാര്‍ അസോസിയേഷനിലെ അഡ്വക്കേറ്റായ സെലിന്‍ ചാക്കോ പറയുന്നത് '' കോമഡി റോളില്‍ ദിലീപും കുറുമ്പുകാരിയായി കാവ്യയും അഭിനയിക്കുമ്പോള്‍ കണ്ടിരിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്. അവരുടെ ആ കോമ്പിനേഷന്‍ മനസ്സിനെ കീഴ്‌പ്പെടുത്തും. ദിലീപിനൊപ്പം കാവ്യയെയും സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാതെ ഇഷ്ടം തോന്നും.''
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha