'മുകേഷിനെ കൊണ്ട് അഞ്ചു പൈസയുടെ ഗുണമുണ്ടായിട്ടില്ല; മക്കളുടെ ഭാവി ഓർത്താണ് മിണ്ടാതിരുന്നത്...
വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച മിനു മുനീർ വീണ്ടും രംഗത്ത്. ഈ ആഴ്ചയിൽ തന്നെ പത്തറുപതോളം പെൺകുട്ടികൾ, അവർക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് മൊഴി നൽകുമെന്നാണ് ഒരു മാധ്യമത്തോട് നടത്തിയ പ്രതികരണത്തിൽ അവർ പറയുന്നു. ഹേമക്കമ്മിറ്റിയുടെ മിസ്സായ ഏതാനും പേജുകൾ പുറത്തുവരുന്നതോടുകൂടി പ്രമുഖന്മാർ എല്ലാവരും കുടുങ്ങുമെന്നും, ഇക്കാരണം കൊണ്ടാണ് ഈ പേജുകൾ മറയ്ക്കുന്നതെന്നും അവർ ആരോപിക്കുന്നു. കൂടാതെ താൻ ആരോപണം ഉന്നയിച്ച നടൻ മുകേഷിനോട് മകളുടെ പഠനത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് 25000രൂപ ആവശ്യപ്പെട്ടിരുന്നു എന്നും, എന്നാൽ താൻ ഇപ്പോൾ ടൈറ്റിൽ ആണെന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു കളഞ്ഞതായും പരാതിക്കാരി വെളിപ്പെടുത്തുന്നുണ്ട്.
വീട്ടിലെത്തിയ ബന്ധുവിനോട് അയാളൊരു വൃത്തികെട്ടവനാണെന്ന് പറഞ്ഞതോടെ തന്റെ ഫോൺ എടുത്ത് മുകേഷിനെ വിളിച്ച് അവൻ നല്ല തെറി പറഞ്ഞു, ഒരു ലക്ഷം തരണമെന്ന് നടനോട് ബന്ധു ആവശ്യപ്പെടുകയും ചെയ്തതായും ഇവർ വെളിപ്പെടുത്തി. 2022ൽ ആണ് ബന്ധു പണം ആവശ്യപ്പെട്ടത്. എന്നാൽ 'മുകേഷിനെ കൊണ്ട് അഞ്ചു പൈസയുടെ ഗുണമുണ്ടായിട്ടില്ല, എന്റെ മക്കളുടെ ഭാവി ഓർത്താണ് മിണ്ടാതിരുന്നത്' എന്ന് പരാതിക്കാരി മിനു മുനീർ ആരോപിക്കുന്നു.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം കഴിഞ്ഞ ദിവസം ഏറ്റിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ആണ് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകി. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിർദ്ദേശം.
സമ്പൂര്‍ണ്ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിയതിലെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം.
റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി സത്യവാങ്മൂലം നൽകണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ലൈംഗിക അതിക്രമക്കുറ്റം ഉള്‍പ്പടെയുള്ളവ പരിശോധിക്കണം. നടപടിയെടുക്കുന്നതില്‍ എസ്‌ഐടി തീരുമാനമെടുക്കണം. എന്ത് ചെയ്യാനാകുമെന്ന് എസ്‌ഐടി പരിശോധിക്കണം. എല്ലാവരുടെയും സ്വകാര്യത എസ്‌ഐടി മനസില്‍ സൂക്ഷിക്കണം. എസ്‌ഐടി വാര്‍ത്താ സമ്മേളനം നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
https://www.facebook.com/Malayalivartha