Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...

19 SEPTEMBER 2024 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനാറാം വയസിൽ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു; കുറെ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി: ഏഴ് നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി...

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...

ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ട് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ഏഴര വർഷങ്ങൾക്ക് ശേഷം സുപ്രീം കോടതി കാഴ്‌ച ദിവസം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുനിയുടെ ജയിൽ മോചനം നീളുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ വരുന്നത്. മറ്റ് രണ്ട് കേസുകളിൽക്കൂടി ജാമ്യ നടപടികൾ പൂർത്തിയാക്കാനുള്ളതിനാലാണ് ജയിൽമോചനം നീളുന്നത്. കോട്ടയത്ത് കവർച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് ഫോൺവിളിച്ച കേസിലുമാണ് ഇനി ജാമ്യ നടപടികൾ നേരിടാനുള്ളത്. പൾസർ സുനിയെ ഒരാഴ്‌ചയ്‌ക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് സുപ്രീം കോടതി നിർദേശിച്ചത്.

ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം. സുനിയെ കോടതിയിൽ ഹാജരാക്കി ജാമ്യവ്യവസ്ഥകൾ നൽകി ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുക. അതിനിടെ ജയിലിൽ 63 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന പൾസർ സുനി എങ്ങനെയാണ് കോടികൾ നൽകി സുപ്രീം കോടതിയിൽ അഭിഭാഷകനെ വെച്ച് ജാമ്യം നേടിയെടുത്തതെന്ന് ചോദിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ദിലീപിനെ രക്ഷപ്പെടുത്തിയെടുക്കാൻ അവർ ഏതറ്റം വരേയും പോകും. പൾസർ സുനിക്ക് വക്കീൽ ഫീസായി നൽകാൻ പണം കിട്ടിയത് പോലീസ് അന്വേഷിക്കട്ടെയെന്നാണ് പറയുന്നത്. ഇത് പോലീസ് അന്വേഷിക്കാൻ പോകുകയാണോ? പോലീസിന് വേറെ പണിയില്ലേ. സുനി ചില ഗൂഢലക്ഷ്യങ്ങളുമായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. പൾസർ വാതുറക്കാതിരിക്കാനുള്ള എല്ലാ ഇടപാടുകളും ഇവർ ചെയ്യിക്കും. സുനി ജയിലിൽ നിന്നും അമ്മ എഴുതിയ കത്ത് വ്യാജ കത്താണെന്ന് വേണമെങ്കിൽ ഇവർ പറയിക്കും. ഇനി ഇയാൾ ഇതിനൊന്നും തയ്യാറായില്ലെങ്കിൽ അയാൾ ജീവനോടെ ഉണ്ടാകുമോയെന്നാണ് സംശയം. പൾസുനിയെ ഇപ്പോൾ ജാമ്യത്തിലിറക്കേണ്ട ആവശ്യം ആർക്കായിരുന്നു. ഈ കേസ് ആരാണ് ഇത്രയും കാലം വലിച്ച് നീട്ടിയത്. 66 പ്രാവശ്യമാണ് സുപ്രീം കോടതിയിൽ ഇതിന്റെ ഹർജികൾ കൊടുത്തിരിക്കുന്നത്.

 

 

 

അതും 25 മുതൽ 30 ലക്ഷം വരെ സിറ്റിങ് നടത്തുന്ന അഭിഭാഷകരെ വെച്ച്. കേസ് നീട്ടിയതിന്റെ ഉദ്ദേശം തന്നെ ഇതൊക്കെ തന്നെയായിരിക്കും. പൾസർ സുനിയെ കൊണ്ട് മാറ്റി പറയിച്ചാൽ എട്ടാം പ്രതി ദിലീപിന് ചിലപ്പോൾ ഈ കേസിൽ നിന്നും രക്ഷപ്പെടാൻ പറ്റും. അതിനുള്ള അടവാണ് ഇതൊക്കെ. അല്ലെങ്കിൽ ജയിലിൽ കിടക്കുന്നൊരുത്തന് വേണ്ടി ഇത്രയും പണം ആരെങ്കിലും ചെലവാക്കുമോ? സുനിയെ ഇറക്കിയതൊക്കെ ഒരു അഡ്ജസ്റ്റുമെന്റാണ്.

സുനി കേസ് തീരുന്നത് മുൻപ് തന്നെ പലതും പറയും. പ്രതിസ്ഥാനത്തുള്ളവരെ രക്ഷിക്കാൻ അവർ പറയും. കാരണം കാശ് കിട്ടിയാൽ അവൻ നൂറ് ശതമാനം അതൊക്കെ ചെയ്യും. കാശ് കൊടുക്കാതിരുന്നിട്ടാണല്ലോ ഈ കേസിൽ പലതും അവൻ പറഞ്ഞത്. സുനിക്ക് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത്. 1 കോടിയോളം രൂപ കൊടുത്താണ് സുപ്രീം കോടതിയിൽ അഭിഭാഷകനെ വെച്ച് നാലം തവണ പോയി ജാമ്യം നേടിയെടുത്തത് എന്നാണ് പറയപ്പെടുന്നത്. പൾസർ സുനിക്ക് വെറും 63 രൂപയാണ് ജയിലിൽ ശമ്പളം. 250 രൂപ അക്കൗണ്ടിലേക്ക് ഇട്ട് തരണം റീചാർജ് ചെയ്യാൻ എന്ന് പറഞ്ഞ് സഹതടവുകാരന് മെസേജ് അയച്ച ആളാണ് സുനി. അപ്പോൾ ഈ കോടി എവിടെ നിന്നാണ് കിട്ടിയത്.

 

 

മൂന്ന് കോടതിയിൽ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പുറത്ത് പോയി. ദിലീപിനെ ആർക്കും സംശയമില്ല. പക്ഷെ ദിലീപ് ആ കേസിൽ കക്ഷി ചേർന്നു. എന്തിനായിരുന്നു. കുറ്റക്കാരനല്ലെങ്കിൽ എന്തിനാണ് കക്ഷി ചേർന്നത്. പൾസർ സുനിയെ ഇറക്കാൻ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന പ്രതിസ്ഥാനത്ത് ഉള്ളൊരാൾ ദിലീപ് മാത്രമല്ലേ.സുനി പുറത്തിറങ്ങിയാൽ ദിലീപിന് രണ്ടാണ് ഗുണം. ഒന്ന് ദിലീപിന്റെ ഇമേജ് വർധിപ്പിക്കാൻ എന്തെങ്കിലും പ്രസ്താവന നടത്തിപ്പിക്കാം. രണ്ട് ഈ കേസിൽ നിന്നും ഊരിപ്പോരാൻ വേണ്ടിയുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യിക്കാം എന്നും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (6 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (6 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (7 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (7 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (8 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (9 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (9 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (9 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (9 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (9 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (9 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (9 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (9 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (10 hours ago)

Malayali Vartha Recommends