Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി


കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്


അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം


ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....

പതിനാറാം വയസിൽ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു; കുറെ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി: ഏഴ് നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി...

19 SEPTEMBER 2024 04:18 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാലോകത്തെ ഞെട്ടിച്ച് ഏഴ് നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി രംഗത്ത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. ‘2014ൽ നടന്നുവെന്ന് പറയപ്പെടുന്ന ആരോപണം നടി തള്ളിക്കളഞ്ഞിട്ടുണ്ട്. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി ആവശ്യപ്പെട്ട പണം നൽകാത്തതാണ് ആരോപണത്തിന് കാരണമായതെന്നുമാണ് നടിയുടെ വിശദീകരണം.

പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. ‘‘2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി.

പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ‌ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്.

അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരി അതായത് ഈ (നടി) എന്നോട് പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത് എന്നും’’ – യുവതി പറഞ്ഞു. പുരുഷന്മാർക്ക്  വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുകയാണ്.

അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതിൽ വിരോധം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറയുന്നു.

നിരവധി പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ഡോ. ഷെയ്‌ക്ക് ദർവേഷ് സാഹിബിനും നൽകിയ പരാതിയിൽ പറയുന്നു. തമിഴ്നാട് കേരള ഡി ജി പി മാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി.യുവതിയുടെ പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി  (7 minutes ago)

കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്  (16 minutes ago)

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (58 minutes ago)

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....  (1 hour ago)

അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം  (1 hour ago)

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു....  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഭര്‍ത്താവ് തുടര്‍ച്ചയായി നിറത്തിന്റെ പേരില്‍ നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി....  (2 hours ago)

കണ്ണീരോടെ.... പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു  (3 hours ago)

ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....  (3 hours ago)

അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍  (10 hours ago)

ലോസാഞ്ചല്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് ?  (10 hours ago)

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, ബഹ്റൈനിൽ മരിച്ചത് തൃശൂർ സ്വദേശി  (10 hours ago)

Malayali Vartha Recommends