ബാലയും അമൃതയും എല്ലാം മറന്ന് വീണ്ടും പാപ്പുവിന് വേണ്ടി ഒരുമിച്ചിരുന്നെങ്കില്‍'... 'ഇടിച്ചു കൂട്ടി ഒരു മൂലയ്ക്ക് കിടക്കാനാണോ?... ഞെട്ടിച്ച് അഭിരാമി സുരേഷ്...

കഴിഞ്ഞ ദിവസം അമൃത സുരേഷിന്റെ മകള്‍ അവന്തിക എന്ന് വിളിക്കുന്ന പാപ്പുവിന്റെ ജന്മദിനമായിരുന്നു. ഇതിന്റെ വീഡിയോ ഗായികയും അമ്മയുമായ അമൃത സുരേഷും, സഹോദരി അഭിരാമി സുരേഷും പങ്കുവച്ചിരുന്നു. പിന്നാലെ ചിലര്‍ ബാലയെക്കുറിച്ചുള്ള കമന്റുകളുമായി എത്തുകയും, ഇതിലൊരു കമന്റിന് അഭിരാമി നല്‍കിയ മറുപടിയും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ബാലയും അമൃതയും എല്ലാം മറന്ന് വീണ്ടും പാപ്പുവിന് വേണ്ടി ഒരുമിച്ചിരുന്നെങ്കില്‍' എന്നായിരുന്നു കമന്‍റ്. പിന്നാലെ അഭിരാമി മറുപടിയുമായെത്തി. 'ഇടിച്ചു കൂട്ടി ഒരു മൂലയ്ക്ക് കിടക്കാനാണോ? എന്നിട്ട് കാണിക്കുന്ന ഇമോഷണല്‍ ഡ്രാമയില്‍ എല്ലാവരും വീഴുകയും ചെയ്യും.
ഒരു ജീവിതകാലത്തേക്കുള്ള ശാരീരകവും മാനസികവുമായ ട്രോമ കിട്ടിയാണ് അവിടുന്നു ഇറങ്ങി പോന്നത്. ഇനി ഒരിക്കലും ഇല്ല. വയ്യാതെ കിടന്നപ്പോള്‍ കുഞ്ഞിനെ കൊണ്ടു പോയതിന് വരെ വേറെ കഥ പറഞ്ഞ ആളാണ്.' എന്നാണ് അഭിരാമിയുടെ മറുപടി. തുടര്‍ന്നും താരം സംസാരിക്കുന്നുണ്ട്. ''അച്ഛന്റെ ഒരു മുഖമേ നിങ്ങള്‍ക്ക് അറിയൂ. ശരിക്കും സ്‌നേഹമുള്ള അച്ഛന്മാര്‍ ആദ്യം ചെയ്യുക മകളുടെ അണ്മയെ മുന്‍ ഭാര്യ ആണെങ്കിലും ബഹുമാനിക്കും എന്നതാണ്. പിന്നെ പാപ്പു വല്ലാതെ ട്രോമ അനുഭവിച്ചിരുന്നതിനാലാണ് കസ്റ്റഡി നമുക്ക് തന്നത്. അതിന്റെ ഒക്കെ ഒരുപാട് തെളിവുകള്‍ നമ്മുടെ കയ്യിലുണ്ട്. ആള്‍ക്കാരെ വിഡ്ഢി ആക്കാന്‍ ആര്‍ക്കും പറ്റും. അതിന് നമ്മള്‍ ഇല്ല. ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും നമുക്ക് ഒരു ചെറിയ സര്‍ക്കിള്‍ റിയല്‍ സ്‌റ്റോറീസ് അറിയുന്നവരുണ്ട്. അവര്‍ മതി.
ഈ വിഷയം പരസ്യമായി സംസാരിക്കുന്നതില്‍ നിയമപരമായ ഒരുപാട് വശങ്ങളുണ്ട്. പണവും സമയവും കയ്യിലുള്ളവര്‍ അതൊക്കെ പറ്റും. അല്ലാതെ ഇതിന്റെ പുറകെ നടന്നാല്‍ വീട്ടില്‍ ഉള്ള പട്ടിക്ക് പോലും ഫുഡ് കൊടുക്കാനുള്ള അവസ്ഥയില്ലാതെയായി പോകും. നമ്മള്‍ ഈ പറയുന്ന ആളെല്ലാം സാമ്പത്തികമായി തല്‍ക്കാലത്തേക്ക് ഒപ്പം അല്ലാത്തതു കൊണ്ട് ഏറ്റുമുട്ടി സത്യങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റുന്നില്ല. അതിനു വേണ്ടി ആണ് ഞാന്‍ എന്റെ ജീവിതം തന്നെ മാറ്റി വച്ചേക്കുന്നത്. ഒരു സമയം വരും.
എനിക്ക് ആരേയും മറ്റൊരു മുഖം കാണിച്ചി കബളിപ്പിച്ച് സ്‌നേഹം വാങ്ങാന്‍ ഇഷ്ടമല്ല. അതുകൊണ്ടു തന്നെ എന്നെ ഇഷ്ടമില്ലാത്തവര്‍ ഒരുപാട് കാണും. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്ത് എന്റെ നല്ല കണ്ടന്റുകള്‍ വൈറല്‍ ആക്കാനുള്ള സാമ്പത്തിക ശേഷിയും ഇല്ല. അതിനാല്‍ എന്റെ കുടുംബത്തെ നോവിക്കുന്നവരില്‍ നിന്നും അവരെ സംരക്ഷിച്ച് നിര്‍ത്താനുള്ള കരുത്ത് നേടിയെടുക്കാന്‍ കഠിന പ്രയത്‌നം നടത്തുകയാണ് ഞാന്‍. ഒരുനാള്‍ എത്തും. അപ്പോള്‍ കാണണം കഥകള്‍ക്കപ്പുറമുള്ള സത്യത്തിനോടുള്ള ഈ പുച്ഛം'' എന്നാണ് അഭിരാമി പറയുന്നത്.
''ലീഗല്‍ എത്തിക്‌സ് റെസ്‌പെക്ട് ചെയ്യുന്നത് കൊണ്ടും ഇനിയും ആ കുഞ്ഞിനെ ഇതിലൊക്കെ വലിച്ചേഴച്ച് ട്രോമ കൊടുക്കാതിരിക്കാനുമാണ് നമ്മള്‍ മിണ്ടാതിരിക്കുന്നത്. കൂടാതെ ഇതിനൊക്കെ ഇറങ്ങി തിരിക്കാന്‍ നല്ല ഫ്രീ ഫ്‌ളോയിംഗ് ഫണ്ട് വേണം. നമ്മള്‍ ഇവിടെ ഡ്രീംസ് അചീവ് ചെയ്യാന്‍ നടക്കുമോ അതോ ഇനീം ഒരു റൗണ്ട് പ്രശ്‌നങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോ.. കയ്യില്‍ നല്ല പൈസയും മലയാളികള്‍ മാസ്സ് ലെവലില്‍ കണ്‍വിന്‍സ് ചെയ്യാനും പറ്റുമെന്നുള്ള ധൈര്യവും ആണ് ഇത് പോലുള്ള ഒരുപാട് പേര്‍ടെ ശക്തി.'' എന്നും അഭിരാമി കമന്റ് ബോക്‌സില്‍ പ്രതികരിക്കുന്നുണ്ട്.
''ഒന്നാമത് പാട്രിയാര്‍ക്കല്‍ ആയ ഒരു സമൂഹം ആണ് നമ്മുടെ. പിന്നെ, അതിന്റെ പുറകെ ചേച്ചിയുടെ ഒരു മേജര്‍ ഡിസിഷന്‍ കൂടെ വര്‍ക്ക് ആയില്ല. പക്ഷേ അവര്‍ രണ്ടു രണ്ടുപേരും ഒരുപാട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ആണ് പിരിഞ്ഞത്. ഒരേ ചിന്താഗതിയും ഒത്തു പോകാന്‍ പറ്റാത്തതുമായി ശൈലികളും ഒക്കെ ആയിരുന്നു കാരണം.. പക്ഷേ അതും ഒരു ഭാഗ്യക്കേടിന് കൂടുതല്‍ പറയാനുള്ള ഒരു വകയായി എന്നതാണ് സത്യം''.
''പക്ഷേ, ഒന്നോര്‍ത്തൂടെ അല്ലേ, നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയെ അല്ലേ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിക്കുന്നെ. ആരേലും പ്രൊട്ടക്ട ചെയ്യാനുണ്ടോ, ഇല്ല. കഷ്ടപ്പെട്ടു പാടി ഉറക്കവും ഹെല്‍ത്തും ഒക്കെ സ്‌ട്രെയിന്‍ ചെയ്തു എന്റെ ഫുള്‍ ഫാമിലി ചേച്ചി ആണ് നോക്കുന്നത്, എന്നിട്ടും അവര്‍ക്കി സൈബര്‍ ബുള്ളിയിംഗ് തന്നെ ഉള്ളൂ... അപ്പര്‍ത്താണെങ്കി, നന്മയോടു നന്മ. ഹെവിഡ്യൂട്ടി പിആര്‍ വര്‍ക്ക് വേറെ. ഇത്രേം ഒക്കെ എടുത്തിട്ടും. മാറ്റങ്ങള്‍ ഇല്ല എന്നതാണ് സത്യം. അത് കൊണ്ടാണ് ഞാന്‍ പയ്യെ എന്റെ ഫാമിലിയെ പ്രൊട്ടക്ട് ചെയ്യാന്‍ വേണ്ടി എന്റെ ലൈഫ് ഇച്ചിര കഴിഞ്ഞാണെങ്കിലും തുടങ്ങിയ മതി എന്നൊരു സ്റ്റാന്‍ഡില്‍ പോലും എത്തിയത്.. പോരാത്തതിന് എനിക്കും പേഴ്‌സണല്‍ റീസന്‍സ് ഉണ്ട്. ആരോട് പറയാന്‍. എത്ര പേരോട് പറയാന്‍ എനിക്ക് പറ്റും. it's a long term brutal damage.'' എന്നും അഭിരാമി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha