ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക്... കമന്റിട്ട ആളെ തേച്ചൊട്ടിച്ച് അമൃതയും, അഭിരാമിയും...
നടൻ ബാലയുടെയും അമൃതയുടെയും ഇഷ്യൂസ് ഇപ്പോൾ ഒരുപാട് ആൾക്കാർ റിയാക്റ്റ് ചെയ്യുകയും, ന്യൂസ് ഉൾപ്പടെ പുറത്ത് വരുകയും ചെയ്തതോടെ പുതിയ പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ആര് പറയുന്നതാണ് കള്ളം എന്നൊന്നും മനസിലാകാത്ത ഒരു സിറ്റുവേഷൻ... ബാലയുടെ മകളുടെ വീഡിയോ കാണുന്നവർ സ്വാഭാവികമായും, ചിന്തിക്കുന്നത് എങ്ങനെ ഈ കുട്ടിക്ക് കറക്റ്റ് ആയിട്ട് വളരെ കുഞ്ഞിലേ കാര്യങ്ങൾ ഓർമ്മ വന്നു എന്നൊക്കെയാണ്... ബാലയിൽ നിന്ന് അതായത് സ്വന്തം പിതാവിൽ നിന്ന് ഒരുപാട് ദുരിതം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും അമൃതയെ അതിക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ഒക്കെ മകൾ വിഡിയോയിൽ പറയുന്നുണ്ട്. ഇതിനു ബലം നൽകുന്ന ഒരു വീഡിയോയുമായി അമൃതയുടെയും ബാലയുടെയും ഡ്രൈവർ ആയ ഇർഷാദ് രംഗത്തെത്തിയിരുന്നു.
അമൃതയെ തല്ലുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും തന്നേയും തല്ലിയിട്ടുണ്ടെന്നുമായിരുന്നു മുന്‍ ഡ്രൈവറായ ഇര്‍ഷാദ് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയിയലൂടെയായിരുന്നു ഇര്‍ഷാദിന്റെ വെളിപ്പെടുത്തല്‍.ഇര്‍ഷാദിന്റെ വീഡിയോ അമൃതയും പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ നിശബ്ദത അവസാനിച്ചതിന് നന്ദി പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചത്. അമൃതയുടേയും മകളുടേയും തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെ മുന്‍ ഡ്രൈവറും ബാലയ്‌ക്കെതിരെ രംഗത്ത് എത്തിയതോടെ വലിയ വിവാദമായി മാറിയിരിക്കുകയാണ് സംഭവം. അമൃതയ്ക്കും കുടുംബത്തിനും പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ട് വരുന്നത്. എന്നാല്‍ ഇതിനിടയിലും ചിലര്‍ ഇപ്പോഴും അമൃതയേയും കുടുംബത്തേയും കടന്നാക്രമിക്കുന്നുണ്ട്. അത്തരത്തിലൊരു കമന്റിന് അമൃതയും അഭിരാമിയും നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്.
'നീയൊക്കെ കൂടി ആണോ കുടുംബം തകര്‍ത്തത്. അമൃതയെക്കാള്‍ ഒരുപാട് ഉയരത്തില്‍ ഉള്ള പെണ്ണിനെ കിട്ടുമാായിരുന്നു ബാലക്ക്. വെറുതെ എടുത്തിട്ട് തല്ലാനുള്ള കാരണം എന്ത്? ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക് അതില്‍ തന്നെ ഇല്ലേ?' എന്നാണ് ഒരു യുവതി കമന്റ് ഇട്ടത്. പിന്നാലെ അമൃതയും അഭേിരാമിയും മറുപടിയുമായി രംഗത്ത് വരികയായിരുന്നു. 'നിങ്ങള്‍ ഒക്കെ ഒരു സ്ത്രീ ആണോ സഹോദരീ. ഞങ്ങള്‍ അനുഭവിച്ച കാര്യം പറയുമ്പോള്‍ അതിനെ സ്‌പെല്ലെങ് മിസ്റ്റേക്ക് ആക്കി സ്വയം എങ്ങനെ ചെറുതാകാന്‍ സാധിക്കുന്നു. ഈ പാവം ഒരു സഹോദര സ്ഥാനത്ത് ഉള്ള ആളാണ്. നിങ്ങളും ഒരു പെണ്ണല്ലേ എനിക്ക് പുച്ഛം തോന്നുന്നു' എന്നായിരുന്നു അമൃതയുടെ മറുപടി. സഹോദരി അഭിരാമിയും പ്രതികരിക്കുന്നുണ്ട്. 'ആ ഉയരത്തിലുള്ള പെണ്ണിനെ കെട്ടിയാല്‍ മതിയായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിക്കണ്ടായിരുന്നു. ചേച്ചീ നിങ്ങള്‍ സ്ത്രീ അല്ലെ. ഞങ്ങളെ ഉപദ്രവിച്ച കഥ പറയുമ്പോള്‍ കുറച്ചു മനസാക്ഷിയോടെ ചിന്തിച്ചുകൂടെ' എന്നാണ് അഭിരാമി നല്‍കിയ മറുപടി.
അപ്പോള്‍ നേരത്തെ മുതല്‍ നിങ്ങള്‍ അമൃതയുടെ ആളായിരുന്നു അല്ലേ. അപ്പോള്‍ നിങ്ങള്‍ ഇങ്ങനെയേ പറയൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പിന്നാലെ അഭിരാമി മറുപടി നല്‍കുന്നുണ്ട്. അല്ല, ബാലയുടെ ഡ്രൈവര്‍ ആയിരുന്നു. ഇടിയും തൊഴിയും കിട്ടി അവരുടെ കുടുംബം നമ്മളുടെ കൂടെ വിട്ടതാണ്. അദ്ദേഹത്തിന്റെ ഉപ്പയും ഉമ്മയും. ആ സമയത്ത് അദ്ദേഹത്തിന് 18 വയസായിരുന്നു എന്നാണ് അഭിരാമി നല്‍കിയത്. അമൃത തനിക്ക് ഇപ്പോഴും സഹോദരിയാണെന്നാണ് ഇര്‍ഷാദ് പറയുന്നത്.
''ബാല അമൃത ചേച്ചിയെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ വേർപിരിഞ്ഞശേഷം ഞാൻ അമൃത ചേച്ചിക്കൊപ്പം പോന്നു. പോകാൻ കാരണങ്ങളുണ്ട്. ചേച്ചിയെ പുള്ളിക്കാരൻ ടോർച്ചർ ചെയ്തതും എന്നെ ടോർച്ചർ ചെയ്തതുമെല്ലാമാണ് കാരണം. അന്ന് എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ബാല അടിച്ചിട്ട് എന്റെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നിട്ടുണ്ട്. അന്ന് ഞാൻ ചെറുതായിരുന്നതുകൊണ്ട് പ്രതികരിക്കാനും പറ്റിയില്ല. മാത്രമല്ല അയാളോട് എനിക്കൊരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്ക് ഞാൻ ഒരു ആങ്ങളെയെപ്പോലെയായിരുന്നു. '' എന്നാണ് ഇർഷാദ് വീഡിയോയിലൂടെ പറഞ്ഞത്.
https://www.facebook.com/Malayalivartha