തെറ്റ് ചെയ്യാത്തവൻ നെഞ്ചും വിരിച്ച് തന്നെ നടക്കും; സരിതയുടെ കൈകോർത്ത് പിടിച്ച് ജയസൂര്യ...
മലയാളികളുടെ മനസ്സില്‍ എന്നും വലിയ ഒരു സ്ഥാനമുള്ള നായകനടനാണ് ജയസൂര്യ. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിലനില്‍ക്കുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നടൻ ജയസൂര്യയ്‌ക്കെതിരെ ആരോപണമ ഉന്നയിച്ച് ഒരു നടി രംഗത്ത് വന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് നടി തുറന്നുപറഞ്ഞത്. ഷൂട്ടിംഗിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചുവെന്നായിരുന്നു ആരോപണം. യുവതി പരാതിയുമായി രംഗത്ത് വരുമ്പോൾ ജയസൂര്യ വിദേശത്ത് ആയിരുന്നു.
ആദ്യം വിഷയത്തിൽ പ്രതികരിക്കാതിരുന്ന ജയസൂര്യ പിന്നീട് പിറന്നാൾ ദിനത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിന്നു. ഇവിടെയുള്ള ജോലികൾ കഴിഞ്ഞ് താൻ ഉടൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയാനുള്ള നിയമപോരാടുമെന്നും താരം പറഞ്ഞിരുന്നു, പിന്നാലെ ജയസൂര്യ നാട്ടിലെത്തുകയും ചെയ്തു. ഇപ്പോൾ ഭാര്യയ്‌ക്കൊപ്പം ജയസൂര്യ പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ജയസൂര്യ വീഡിയോ പങ്കുവെച്ചത് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
തെറ്റ് ചെയ്യാത്തവൻ നെഞ്ചും വിരിച്ച് തന്നെ നടക്കും, തെറ്റ് ചെയ്യാത്തവർ ഇങ്ങനെ നെഞ്ചുംവിരിച്ചു ആണത്തത്തോടെ നടക്കും ...ജയേട്ടൻ, നിങ്ങളെ ഞങ്ങൾക്ക് അറിയാം ജയേട്ടാ... നിങ്ങളുടെ കൈകൾ പരിശുദ്ധമാണ് എന്ന് ഞങ്ങൾക്ക് അറിയാം. കമന്റ് ബോക്സിൽ നെഗറ്റീവ് അടിക്കുന്നവർക്കായി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. സരിത ഒരു നല്ല ഭാര്യയാണ്, നിങ്ങൾക്ക് കിട്ടിയ തങ്കം, ഏത് മോശം സാഹചര്യത്തിലും യിങ്ങനെ ചേർത്ത് പിടിക്കുന്ന ഒരു കൂട്ട് ,നിങ്ങൾ ഭാഗ്യവാനാണ് ജയേട്ടാ, എന്നിങ്ങനെയാണ് കമന്റുകൾ.
വർഷങ്ങൾക്ക് മുൻപ് ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റ് ഇടനാഴിയിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി ഉന്നയിച്ച ആരോപണം. തൊട്ടുപിന്നാലെ ഇവർ നടനെതിരെ പരാതി നൽകുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. പരാതി ഉയർന്നതിന് പിന്നാലെ ജയസൂര്യയക്ക് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ ഭാഗം പറഞ്ഞ് നടമൻ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.
ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുന്നതേയുള്ളൂ പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതെന്നും സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്, എന്നും ജയസൂര്യ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha