കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് മഞ്ജു കണ്ണ് തുടച്ചു; ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് ആ മെസ്സേജ്...
നടി ആക്രമിക്കപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ട്ടിച്ചതിനു പിന്നാലെ വിവാദങ്ങളിൽ ദിലീപിനെ ദിലീപിനെ ഏറെ അനുകൂലിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുള്ളത്. സിനിമാ രംഗത്തെ സമകാലിക സംഭവങ്ങളെക്കുറിച്ച് മിക്കപ്പോഴും സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ വിവാദത്തിലായിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. മഞ്ജു വാര്യരോട് തനിക്ക് പ്രിയപ്പെട്ട നടിയാണെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. എനിക്ക് മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ല. മഞ്ജു ദിലീപുമായി വേർപിരിഞ്ഞ് കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് കണ്ണ് തുടച്ചു.
എനിക്കത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നി. ഞാൻ അപ്പോൾ തന്നെ മധു വാര്യർക്ക് മെസേജിട്ടു. മധൂ, അവളിറങ്ങി നിങ്ങളുടെ വീട്ടിലേക്ക് വന്നു. ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് മെസേജിട്ടു. അപ്പോൾ തന്നെ മധു എന്നെ വിളിച്ച് കുറേ നേരം സംസാരിച്ചു. എന്തു പറയാൻ ചേട്ടാ, എനിക്കിതിനൊന്നും മറുപടി പറയാനില്ല എന്ന് പറഞ്ഞു. അത്രയും ഇഷ്ടമാണ് എനിക്ക് മഞ്ജുവിനെ. നല്ല ആക്ടറാണ്.
കലാ കൗമുദിയിലെ ഡിസൈനറായിരുന്ന ഭട്ടതിരിയെ കാണാൻ ഒരു ദിവസം പോയപ്പോൾ ഒരു ഫോട്ടോ എനിക്ക് തന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നൃത്തത്തിന് ഒന്നാം സമ്മാനം വാങ്ങിച്ച കുട്ടിയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. എന്തെങ്കിലും വേഷം സീരിയലുകളിൽ കൊടുക്കണേ എന്ന് പറഞ്ഞു. പക്ഷെ, നമ്മുടെ തിരക്ക് കൊണ്ടോ ദൗർഭാഗ്യം കൊണ്ടോ അത് നടന്നില്ല. പെട്ടെന്ന് മഞ്ജു നടിയായി സിനിമയിൽ വലിയ പ്രശസ്തയായി.
എന്റെ പുസ്തക കാർഡുകൾക്കിടയിൽ മഞ്ജുവിന്റെ പഴയ ഫോട്ടോ ഞാൻ തിരഞ്ഞു. എവിടെയോ വെച്ച് മിന്നി മായും പോലെ ആ ഫോട്ടോ എനിക്ക് കിട്ടി. അഞ്ച് മിനുട്ട് കഴിഞ്ഞ് ആ ഫോട്ടോ കാണാതായി. പകൽ മുഴുവൻ തപ്പി പക്ഷെ കിട്ടിയില്ല. ഏതോ പുസ്തകത്തിന്റെയോ വാരികയുടെയോ അടിയിലുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നടൻ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യർ സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്.
ഇന്ന് ലേഡി സൂപ്പർസ്റ്റാറായി സിനിമാ ലോകത്ത് ആഘോഷിക്കപ്പെടുകയാണ് മഞ്ജു വാര്യർ. വേട്ടെയാനാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. രജിനികാന്ത് നായകനായ സിനിമ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. രജിനികാന്തിനൊപ്പം ആദ്യമായി മഞ്ജു അഭിനയിക്കുന്ന ചിത്രമാണ് വേട്ടെയാൻ. തമിഴകത്ത് നിന്നും നിരവധി അവസരങ്ങളാണ് മഞ്ജു വാര്യരെ തേടി വരുന്നത്. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ എമ്പുരാനും റിലീസ് ചെയ്യാനുണ്ട്. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് രണ്ടാം വരവ് നടത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു.
ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു. പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി മഞ്ജു മാറി. കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലും മഞ്ജുവിന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്.
https://www.facebook.com/Malayalivartha