ആ മകൻ വെറുത്തു; ഈ മകൻ ചതിച്ചു; ടിപി മാധവനോട് മോഹൻലാൽ ചെയ്തത് മഹാപാപം; പരസ്യമായി പൊട്ടിക്കരഞ്ഞ് നടൻ!!
മലയാള സിനിമ പ്രക്ഷകരെ ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു ടിപി മാധവന്റേത്. ഒരുകാലത്ത് സിനിമയിലും ടെലിവിഷനിലുമൊക്കെയായി സജീവമായിരുന്നെങ്കിലും പിന്നീട് അസുഖ ബാധിതനായതോടെ സിനിമ ലോകത്ത് നിന്നും മാറിനിന്നു. 89 വയസിലാണ് നടൻ ലോകത്തോട് വിട പറഞ്ഞത്. അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി അഭിനയിച്ചു. നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു ടി.പി മാധവൻ.
അതേസമയം കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഏറെക്കാലം മുമ്പേ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് കഴിയുകയാണ് ടിപി മാധവൻ. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമ ലോകത്തെ ഏറെ വേദനിപ്പിച്ചു. മാത്രമല്ല സിനിമാലോകത്തുള്ളവരെല്ലാം പ്രിയപ്പെട്ട മാധവേട്ടനെക്കുറിച്ച് വാചാലരായും, ആദരാഞ്ജലി അര്‍പ്പിച്ചും എത്തിയിരുന്നു.
അദ്ദേഹം അവസാന കാലഘട്ടത്തിൽ ചില ആഗ്രഹങ്ങള്‍ ബാക്കി വെച്ചാണ് യാത്രയാവുന്നതെന്നായിരുന്നു സീമ ജി നായര്‍ കുറിച്ചത്. എന്നാൽ ഗാന്ധി ഭവനിലാണെന്ന് അറിഞ്ഞിട്ടും പോയി കണ്ടിരുന്നില്ല. അതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്നായിരുന്നു ജയറാമിന്റെ വാക്കുകൾ. കൂടാതെ മോഹന്‍ലാലും മാധവേട്ടനെക്കുറിച്ച് വാചാലനായിരുന്നു.
''മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്,നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ.
ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട'' എന്നായിരുന്നു മോഹൻലാലിൻറെ കുറിപ്പ്.
അതേസമയം മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോടും നടൻ ഗണേഷ് കുമാറിനോടും ഇടയ്ക്ക് ടിപി മാധവന്‍ പറഞ്ഞിരുന്നു. എന്നാൽ എന്തൊക്കെയോ കാരണങ്ങളാല് അത് നടന്നില്ല. മാത്രവുമല്ല ആ ആഗ്രഹം സഫലീകരിക്കാതെയാണ് ടിപി വിടവാങ്ങിയത്. ഇതോടെ മോഹൻലാലിൻറെ പോസ്റ്റിനു താഴെ വിമർശനങ്ങൾ വന്നു.
''നിങ്ങളെ ഒന്ന് കാണണമെന്ന് പറഞ്ഞതല്ലേ, പോവാമായിരുന്നില്ലേ'' , '' ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം സഹായിക്കണം ചേർത്തു നിർത്തണം മരണപ്പെട്ടു കഴിയുമ്പോൾ ഇതുപോലെത്തെ ഡയലോഗ് ഒരുപാട് കേൾക്കുന്നതാണ്'' , '' അവസാനമായി ഒന്നു കാണണം എന്ന് ആഗ്രഹം പറഞ്ഞിട്ട് അത് ഒന്ന് സാധിച്ചു കൊടുക്കാൻ പറ്റിയില്ലല്ലോ പിന്നെ എന്തിനാ ഈ ആദരാഞ്ജലികൾ'' എന്നിങ്ങനെയാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ വരുന്ന ചോദ്യങ്ങള്‍.
https://www.facebook.com/Malayalivartha