അദ്ദേഹം ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുന്നു, നമ്മുടെ ജീവിതത്തിലേക്ക് വന്ന ഒരു വ്യക്തി നമ്മളെ മനസ്സിലാക്കിയില്ലെന്ന ദുഃഖം വലിയ തോതിലുണ്ട്; വൈക്കം വിജയലക്ഷ്മി
വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്. അനേകം പ്രതിസന്ധികളെ തരണം ചെയ്ത് പ്രശസ്തിയിലേക്കു ഉയർന്ന വിജയലക്ഷ്മി, സ്വകാര്യ ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളിൽ തെല്ലൊന്നു പകച്ചുപോയെങ്കിലും വീണ്ടും ജീവിതത്തിന്റെ താളം വീണ്ടെടുതുമുന്നേറുകയാണ് ഇപ്പോൾ.
പിന്നണി ഗാനരംഗത്ത് തിളങ്ങി നിൽക്കവെയാണ് വിജയലക്ഷ്മി വിവാഹിതയാവുന്നത്. എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്നുള്ള വാർത്തകൾ പുറത്തെത്തിയിരുന്നു. അദ്ദേഹം ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണ്. അതുകൊണ്ട് തന്നെ നമ്മളായിട്ട് എന്തിനാണ്. അദ്ദേഹം ഇപ്പോൾ എന്ത് ചെയ്യുന്നു എന്നുള്ളത് നമ്മൾ നോക്കേണ്ടതില്ല. അത് വിട്ടു.
നമ്മുടെ ജീവിതത്തിലേക്ക് വന്ന ഒരു വ്യക്തി നമ്മളെ മനസ്സിലാക്കിയില്ലെന്ന ദുഃഖം വലിയ തോതിലുണ്ട്. നമ്മുടെ ബുദ്ധിമുട്ടികൾ മനസ്സിലാക്കാതെ പെരുമാറി. അച്ഛനും അമ്മയും പാടില്ല, അവരെയൊക്കെ അകറ്റാൻ നോക്കി. അച്ഛനെ അമ്മയേയും മാത്രമല്ല, മറ്റുള്ളവരൊന്നും വേണ്ടെന്നായിരുന്നു. അത് നമ്മൾ സമ്മതിച്ചില്ല.
ആ ബന്ധത്തിൽ നിന്നും പുറത്ത് വരാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നു. പണ്ട് മുതൽ അങ്ങനെ തന്നെയാണ്. ഒരു വാശിയുണ്ട്. എന്തൊക്കെ നിർബന്ധിച്ചാലും നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യില്ല. ആ വാശി ഞാൻ അവിടേയും കാണിച്ചു. അത്ര തന്നെ. മാതാപിതാക്കളെ അകറ്റുന്നത് എന്റെ സംഗീതത്തേയും ബാധിക്കുമല്ലോ.
പുള്ളിയ്ക്ക് മിണ്ടിയാൽ ദേഷ്യമാണ്. പാട്ടുകേൾക്കുമ്പോൾ കൈ കൊട്ടുന്നതിനും താളം പിടിക്കുന്നതിനുമൊക്കെ ദേഷ്യമായിരുന്നു. എല്ലാത്തിനും ദേഷ്യം. ആ ദേഷ്യവും കൊണ്ട് എവിടേലും പോയിരുന്നോ, എന്റെ അടുത്ത് വരേണ്ടതില്ലെന്ന് ഞാൻ പറയും. അങ്ങനെ നമ്മൾ എല്ലാ സഹിച്ച് കീഴടങ്ങേണ്ട ആവശ്യമില്ല.
ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം എന്ന് പറയുന്നത് അച്ഛനും അമ്മയും നൽകുന്ന പ്രോൽസാഹനമാണ്. എന്റെ ജീവിതത്തിൽ ഞാൻ എടുത്തത് സ്വന്തം തീരുമാനമാണ്. ഇന്നത് ചെയ്യ് എന്നൊന്നും ആരും പറഞ്ഞിട്ടില്ല. നിന്റെ ജീവിതമാണ് നീ തീരുമാനിക്കൂ എന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. മറ്റുള്ളവർ പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ തീരുമാനമെടുത്തിട്ടുള്ളതെന്ന് ചിലർ വിചാരിക്കുന്നുണ്ട്. എന്നാൽ അത് അങ്ങനെയല്ല.
സിനിമയിൽ പാടിയതോടെ കൂടുതൽ ആരാധകരായി. എ ആർ എമ്മിലെ പാട്ടുകൂടെആയപ്പോൾ അത് സൂപ്പറായി. സംഗീത സംവിധായകന്മാരിൽ ഒരുപാട് പേരുമായി വളരെ അടുത്ത ബന്ധമാണ്. എ ആർ എമ്മിലെ ഈ പാട്ട് ഇത്രത്തോളം ഹിറ്റ് ആകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പാരഡി പാട്ടുകളും ഇഷ്ടമാണ്.
കേശവൻ മാമന്റേയും നാദിഷക്കായുടേയുമൊക്കെ ഫാനാണ്. വിഡി രാജപ്പൻ സർ, പ്രദീപ് പള്ളുരുത്തി, സാജൻ പള്ളുരുത്തി എല്ലാവരുമൊക്കെ അങ്ങനെ തന്നെ. സാജൻ ചേട്ടന്റെ പ്രാസം ഒപ്പിച്ചുള്ള സംസാരം ഒരു രക്ഷയുമില്ലെന്നും വൈക്കം വിജയലക്ഷ്മി അഭിമുഖത്തി പറയുന്നു. ഇതിനിടെ രചിച്ച ഒരു പാരഡി പാട്ട് പാടുകയും ചെയ്തു.
മിമിക്രി താരമായിരുന്ന അനൂപിനെ ആണ് വൈക്കം വിജയലക്ഷ്മി വിവാഹം കഴിച്ചിരുന്നത്. 2018 ലായിരുന്നു വിവാഹം. എന്നാൽ മൂന്ന് വർഷത്തിന് ശേഷം 2021 ൽ ഈ വിവാഹ ബന്ധം വേർപിരിഞ്ഞു. ഇതിന് മുൻപ് ബഹ്‌റിനിൽ നിന്നുള്ള സന്തോഷ് എന്നയാളുമായിട്ട് വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാൽ സംഗീതത്തിന് തടസമാകും എന്ന് കരുതി പിന്നീട് ഇതിൽ നിന്ന് പിന്തിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha