സഹസംവിധായികയെ പീ ഡിപ്പിച്ചു; സംവിധായകനും സഹായിക്കുമെതിരെ കേസ്

സഹസംവിധായികയെ പീ ഡിപ്പിച്ചെന്നാരോപിച്ച് സംവിധായകൻ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയ്കുമാർ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നൽകിയും പീഡി പ്പിച്ചെന്നാണ് മാവേലിക്കര സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ പരാതിയിൽ മരട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സഹസംവിധായികയായ യുവതി ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ സുരേഷ് തിരുവല്ലയുടെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.
പലപ്പോഴായി വിവാഹവാഗ്ദാനം നൽകി വിജിത്ത് പീഡിപ്പിച്ചതായും യുവതി പറയുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെയും യുവതികളെയും ചൂഷണം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണ് വിജിത്ത് എന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഉയരുന്ന പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസ് ഏറ്റെടുത്തേക്കും എന്നും ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha