മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെപ്പോലും പ്രതീക്ഷിച്ചിരുന്നു; പ്രത്യേകിച്ച് മോഹന്‍ലാലിന് എതിരെ; എല്ലാത്തിലും രാഷ്ട്രീയമുണ്ട്; വൈറലായി കൊല്ലം തുളസിയുടെ വാക്കുകൾ!!
മലയാളത്തില്‍ മാത്രമല്ല, മലയാളത്തിന് പുറത്തും നിരവധി ആരാധകരുള്ള, മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വര്‍ഷങ്ങളായി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഇരുവരെയും കുറിച്ച് പലപ്പോഴും പലരും നിരവധി കഥകൾ പറഞ്ഞിട്ടുണ്ട് കൊല്ലം തുളസി
മോഹന്‍ലാലും മമ്മൂട്ടിയും തന്റെ നല്ല സുഹൃത്തുക്കളാണെന്നും അനിയന്മാരെപ്പോലെയാണ് ഞാന്‍ കാണുന്നതെന്നും നടന്‍ കൊല്ലം തുളസി. അവർ ആ സ്നേഹവും ബഹുമാനവും ഇപ്പോഴും എനിക്ക് തിരിച്ച് തരാറുണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാത്തവരുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മലയാളത്തിന്റെ ഇതിഹാസങ്ങളാണെന്നും മാസ്റ്റർ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം തുളസി വ്യക്തമാക്കുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെപ്പോലും അപവാദങ്ങള്‍ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് മോഹന്‍ലാലിനെതിരെ. എന്നാല്‍ എല്ലാം ചീറ്റിപ്പോയി. എന്തുകൊണ്ട് സ്ത്രീകള്‍ പ്രതികരിക്കുന്നില്ലെന്ന് ചോദിക്കുമ്പോള്‍ ആരെയെങ്കിലും അദ്ദേഹം പീഡിപ്പിച്ചതായി നിങ്ങള്‍ക്ക് അറിവുണ്ടോ? അദ്ദേഹം ആരേയും പീഡിപ്പിച്ച് കാണില്ല, അല്ലെങ്കില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് ഇഷ്ടമുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കാം അങ്ങനെയുണ്ടെങ്കില്‍ തന്നെ ആളുകള്‍ പ്രതികരിച്ച് വരാത്തത്.
സ്ത്രീകള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് അനുസരിച്ച് സഹകരിച്ചുകൊടുക്കാന്‍ പുരുഷന്മാർക്ക് ആഗ്രഹമുണ്ട്. സ്ത്രീകളുടെ ഏത് ആഗ്രഹവും സാധിച്ച് കൊടുക്കേണ്ടത് പുരുഷന്റെ കടമയാണ്. അങ്ങനെ ഒരു ആഗ്രവുമായി വന്നാല്‍ അത് സാധിച്ചുകൊടുക്കണം. അത് മമ്മൂട്ടി ആയാലും സുരേഷ് ഗോപി ആയാലും മോഹന്‍ലാല്‍ ആയാലും അതിനെന്താണെന്നും കൊല്ലം തുളസി ചോദിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞാന്‍ വായിച്ചിട്ടില്ല. രഞ്ജിത്തിന്റേയും മുകേഷിന്റേയുമൊക്കെ രാഷ്ട്രീയം ഇല്ലേ. സിദ്ധീഖിന്റെ കാര്യത്തില്‍ ഒന്നും നടന്നില്ലാലോ. ആ പെണ്‍കുട്ടി അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നതിന് വരെ രേഖകള്‍ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളത്. എന്ത് രേഖയാണ് നിങ്ങള്‍ ഹാജരാക്കാന്‍ പോകുന്നത്.
തെളിവ് ലഭിക്കുന്നത് വരെ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റം ചെയ്തയാളും കുറ്റാരോപിതനും തമ്മില്‍ വ്യത്യാസമുണ്ട്. തെളിവുണ്ടെങ്കില്‍ മാത്രമേ കുറ്റക്കാരനാകുകയുള്ളു. എല്ലാത്തിലും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയക്കാരായ നേതാക്കന്മാർക്കെതിരെ ഇത്തരം ആരോപണങ്ങളില്ലെ. അവിടെങ്ങും ഇല്ലാത്ത പ്രശ്നം എന്താണ് സിനിമയമിലെ പുരുഷന്മാർക്കുള്ളതെന്നും കൊല്ലം തുളസി അഭിമുഖത്തില്‍ ചോദിക്കുന്നു.
പൊതുസമൂഹവുമായി നിത്യേന സമ്പർക്കം പുലർത്തുന്ന ഒരു വ്യക്തിയാണ് ഞാന്‍. കഷ്ടം ഈ പെണ്ണുങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേയെന്നാണ് അവരുടെ വിലയിരുത്തല്‍. ബ്ലൂഫിലിമില്‍ അഭിനയിക്കുന്ന നടി വരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വരെ വെറുപ്പായി പോയി. ഒരാള്‍പോലും എന്നോട് അവരെ ന്യായീകരിച്ച് പറഞ്ഞിട്ടില്ല.
പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന് ഞാൻ പറയും. എന്നാല്‍ എന്താണ് പീഡനം. ഒന്ന് തൊട്ടാലും ഉമ്മവെച്ചാലും പീഡനമാണോ. ശ്വേതമേനോനെയൊക്കെ എത്രയാള്‍ വന്ന് കെട്ടിപ്പിടിക്കുന്നു. അതൊക്കെ ഒരു സൌഹൃദമാണെന്നും കൊല്ലം തുളസി കൂട്ടിച്ചേർക്കുന്നു.
നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും കേന്ദ്രമന്ത്രിയായശേഷമുള്ള സുരേഷ് ഗോപിയുടെ മാറ്റത്തെ കുറിച്ചും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിൽ ലോബികളുണ്ടെന്നും നടൻ പറഞ്ഞു.
ദിലീപിനൊപ്പവും സുരേഷ് ഗോപിക്കൊപ്പവും നിരവധി സിനിമകളിൽ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. കൊല്ലം തുളസിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മലയാള സിനിമയിൽ ലോബികളുണ്ട്. ഇല്ലെന്ന് പറയാനാവില്ല. ദീലിപ് തളർന്നതല്ല ദിലീപിനെ തളർത്തിയതാണ് എന്നാണ് എന്റെ ഒരു വിലയിരുത്തൽ. കാരണം ദിലീപ് മലയാള സിനിമയിൽ ശക്തനായിട്ട് കേറി വന്നു. ഞാനൊക്കെ ആദ്യം കാണുമ്പോൾ തമാശയൊക്കെ കാണിക്കുന്ന ഒരു ചെറിയ പയ്യനായിരുന്നു ദിലീപ്.
അവിടെ നിന്ന് വളർന്ന് വന്ന് അവസാനം സിനിമാക്കാരുടെ പടം പ്രൊഡ്യൂസ് ചെയ്യാനുള്ള ധൈര്യം വരെ കാണിച്ചു. വേറെ ആർക്കും തോന്നിയില്ലല്ലോ അത്. ദിലീപ് അതുകൊണ്ട് പണം ഉണ്ടാക്കി. സ്വയം ശക്തനായി. അതിനുള്ള അവസരം മറ്റുള്ളവർ ഉണ്ടാക്കി കൊടുത്തു. ദിലീപ് ഭാഗ്യവാനല്ലേ... രണ്ട് മൂന്ന് നടിമാരുമായുള്ള ബന്ധങ്ങൾ വെക്കാനും ഒക്കെ പറ്റിയത് ഒരു ഭാഗ്യമല്ല.
ദിലീപിനെ മോശക്കാരനായി ഞാൻ കാണുന്നില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് റോഡ് മൊത്തം അടിച്ചുകൊണ്ട് നടക്കണം. ദിലീപ് വിഷയത്തിൽ കോടതിയാണോ പോലീസാണോ നടീനടന്മാരാണോ ആരാണ് ഇതിൽ വില്ലന്മാർ..? എത്രനാളായി കേസ് കോടതിയിൽ ഇട്ട് കളിക്കുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചുകൊണ്ട് പോകാൻ ദിലീപിന് കഴിയുന്നുണ്ടെങ്കിൽ ദിലീപാണ് ഏറ്റവും വലിയ ആള്.
ദിലീപിനെ ഇവിടുത്തെ പ്രധാനമന്ത്രിയാക്കണം എന്നാണ് എനിക്ക് പറയാനുള്ളത് കൊല്ലം തുളസി പറഞ്ഞു. പിന്നീട് സുരേഷ് ഗോപിയെ കുറിച്ചാണ് നടൻ സംസാരിച്ചത്. തെരഞ്ഞെടുപ്പിന് നിന്ന് വിജയിച്ചശേഷം സുരേഷ് ഗോപി തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപിയും ഞാനുമായി നല്ല സൗഹൃദമാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.
എനിക്ക് ഇഷ്ടവുമാണ്. കാരണം ബേസിക്കലി അദ്ദേഹം ഒരു മാന്യനും പാവവുമാണ്. ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടായിരുന്നു. വിജയിച്ചശേഷം സുരേഷ് ഗോപി എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു. ഇപ്പോഴും സിനിമയിലെ നായകന്റെ രീതിയിലാണ് സുരേഷ് ഗോപി നിൽക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത് സുരോഷ് ഗോപി ഉയരാത്തതിൽ എനിക്ക് ദുഖവും വിഷമവും നിരാശയുമുണ്ട്.
തൃശൂരിൽ തന്നെയുള്ള പലരും എന്നോട് പറഞ്ഞു... സുരേഷ് ഗോപിയിലുള്ള പ്രതീക്ഷ പോയിയെന്ന്. ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സുരേഷ് ഗോപിക്ക് അമൃത പ്രതീക്ഷയുണ്ടായിരുന്നുവെന്ന് തോന്നുന്നു. അത് കിട്ടാത്തതിലുള്ള പരിഭവം കൊണ്ട് പൊരുത്തപ്പെട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് തോന്നുന്നു. രാജ്യത്തിന് അഡ്ജസ്റ്റ്മെന്റിൽ ഭരിക്കുന്ന മന്ത്രിയല്ല വേണ്ടത്.
ജനങ്ങൾക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ കഴിവുള്ള മന്ത്രിയെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാണ് കൊല്ലം തുളസി അവസാനിപ്പിച്ചത്. സുരേഷ് ഗോപി സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരുമെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha