Widgets Magazine
21
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ, എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി...മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ..


അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി, പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു..എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്...


പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത..നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് നശിച്ചത്...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം... ഇന്ന് ഒരു ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പില്ല...വടക്കൻ കേരളത്തിൽ ഒഴികെ പരമാവധി നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത..

ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ; പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്; തുറന്നുപറഞ്ഞ് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്!!

12 OCTOBER 2024 06:47 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ ചിത്രങ്ങളായി ദിലീപിന്റെ ചിത്രങ്ങള്‍ മാറിയിരുന്നു.

ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ പതനം തുടങ്ങി. സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. താരത്തിന്റെ കരിയര്‍ വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്.


ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് കിന്നാരത്തുമ്പികളുടെ 'ഗോസ്റ്റ്' ഡയറക്ടർ അഖിലേഷ്. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് മുതൽ ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ചൊക്കെ അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.



'ദിലീപും ലാൽ ജോസുമായിട്ടെല്ലാം എടാ പോടാ ബന്ധമാണ് എനിക്ക്. ഞാനും ദിലീപും അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരുമിച്ച് തുടങ്ങിയതാണ്. ദിലീപ് പിന്നീട് നടനായി. ദിലീപിനെ ഈ നിലയിൽ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്. മഞ്ജു വാര്യറുമായുള്ള അടുപ്പമൊന്നും എന്നോട് പക്ഷെ പറഞ്ഞിരുന്നില്ല. അതിന്റെ വരുംവരായ്കകളെ കുറിച്ച് അദ്ദേഹം ആലോചിച്ച് കാണും. അതൊക്കെ വളരെ പെട്ടെന്ന് സംഭവിച്ചതാണ്.



പ്രശ്നങ്ങൾ പലതും ഞങ്ങൾ ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. എന്നോട് അങ്ങനെ പലതും തുറന്ന് പറയേണ്ട കാര്യമൊന്നുമില്ലായിരുന്നു. പക്ഷെ എന്നോട് പോലും പറയേണ്ടൊരു സാഹചര്യം ഉണ്ടായെന്നതാണ്. നീ വിചാരിക്കുന്നത് പോലെയല്ല എന്ന് പറഞ്ഞ് ചില സത്യങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്ക് അതൊന്നും പറയാൻ പറ്റില്ല. ഇതൊക്കെ ചില വിശ്വാസത്തിന്റെ പുറത്ത് പറയുന്നതല്ലേ. വർഷങ്ങളായുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉള്ളത്. ഞങ്ങൾക്ക് പരസ്പരം ഏത് കാര്യങ്ങളും സംസാരിക്കാനുള്ളൊരു സ്പേസ് ഉണ്ട്, ഒരുപിരിധി വരെ. ഒരു ലിമിറ്റും ഞങ്ങൾ വെച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി ഇടപെടേണ്ടതില്ലല്ലോ.



പല കാര്യങ്ങളും ഹൃദയം തുറന്ന് പറഞ്ഞിട്ടുണ്ട്, അതൊന്നും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല. ചില കാര്യങ്ങളിലേക്ക് വരുമ്പോൾ എന്റെ തെറ്റിധാരണയാണെന്ന് മനസിലാക്കിയിട്ട് അത് തിരുത്താൻ പുള്ളി ശ്രമിക്കുമ്പോഴാണ് പല കാര്യങ്ങളും പറഞ്ഞിട്ടുള്ളത്. അങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ പല കാര്യങ്ങളും പുള്ളി പറഞ്ഞിട്ടുണ്ട്. ഇതൊന്നും എനിക്ക് പറയാനാകില്ല', അഖിലേഷ് പറഞ്ഞു.

 



'കിന്നാരത്തുമ്പികൾ സംവിധാനം ചെയ്തത് ഞാനാണെന്ന് അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. ഇതെന്റെ ജോലിയാണ്. കാണാൻ കുഴപ്പമില്ലാത്ത ഭാഗങ്ങളെ ഞാൻ ആ സിനിമയിൽ കാണിച്ചിട്ടുള്ളൂ. ഇതിന്റെ ബിസിനസിന് വേണ്ടി മറ്റ് പല കാര്യങ്ങളും ചെയ്തത് ചെന്നൈയിൽ ഉള്ള എക്സ്പേർട്സ് ആണ്. അവരെയങ്ങ് ഏൽപ്പിക്കും. അവർക്ക് വേണ്ട ഭാഗങ്ങൾ അവർ ഷൂട്ട് ചെയ്യുകയും എടുക്കുകയും ചെയ്യും. മറ്റൊരു കാര്യം ഞാൻ എല്ലാ തരം സിനിമകളേയും ഒരുപോലെയാണ് കാണുന്നത്. അത്തരത്തിലൊരു സിനിമ മാത്രമാണ് കിന്നാരത്തുമ്പികൾ. 22 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് ഞാൻ. ഇന്നത്തെ പോലെ അല്ല അന്നത്തെ സിനിമ. സംവിധായകർക്ക് വയ്യാതെ വന്നാൽ നമ്മളോട് കുറച്ച് ഭാഗങ്ങൾ ചെയ്യുമോയെന്ന് ചോദിക്കും. അതൊക്കെ സന്തോഷമല്ലേ.

 



കിന്നാരത്തുമ്പികൾ ചെയ്തത് കാശുള്ളൊരു നിർമ്മാതാവായിരുന്നില്ല. ചില സൗഹൃദങ്ങളുടെയൊക്കെ പേരിലായിരുന്നു ആ സിനിമ ചെയ്തത്.ആ സിനിമയുടെ മുഴുവൻ ഭാഗവും ഞാനല്ല ഷൂട്ട് ചെയ്തത്. സലീം കുമാർ അഭിനയിച്ച ഭാഗമൊക്കെയാണ് ഞാൻ ചെയ്തത്. ആ സിനിമയ്ക്ക് ലെങ്ത് കുറവായിരുന്നു. അങ്ങനെ ഡ്യൂപ് പ്രിന്റ് എന്ന് പറയും, മെമ്മറി പോലെയാണ് ലെങ്ത് കൂട്ടുകയായിരുന്നു. അത്തരത്തിൽ സിനിമ സെൻസർ ചെയ്യാൻ താൻ സഹായിച്ചിട്ടുണ്ട്', അഖിലേഷ് വ്യക്തമാക്കി.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ മത്സരിക്കാൻ എത്തിയശേഷമാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ മലയാളികൾക്ക് സുപരിചിതനായി തുടങ്ങിയത് . ദിലീപ് വിഷയത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് അഖിലിന് നേരിടേണ്ടി വന്നത്. എത്രയൊക്കെ വിമർശനങ്ങൾ വന്നിട്ടും അഖിൽ പക്ഷെ തന്റെ നിലപാടിൽ നിന്നും മാറിയിട്ടില്ല.



ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ ഭാവിയിൽ മാപ്പ് പറയുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും എന്നോട് എതിർപ്പ് പ്രകടിപ്പിച്ചു.‍  പക്ഷെ ദിലീപ് എവിടെയാണ് പ്രേക്ഷകർക്ക് മുമ്പിൽ കുറ്റക്കാരനായത്... പൾസർ സുനിയെന്ന് പറയുന്നവൻ പോലീസിന് കൊടുത്ത ഒറ്റ മൊഴിക്ക് അപ്പുറത്തേക്ക് കേരളത്തിലെ ജനതയ്ക്ക് എന്ത് ബോധ്യമാണുള്ളത് ഇയാൾ ഇത് ചെയ്തുവെന്നുള്ളതിന്?.



ഫാബ്രിക്കേറ്റഡായി കാര്യങ്ങൾ ചെയ്യാൻ കേരള പോലീസിനെ പോലെ കഴിയുന്ന മറ്റൊരു പോലീസ് ഇന്ത്യയിൽ വേറെയില്ല. എന്നോട് നാദിർഷ നേരിട്ട് പറഞ്ഞൊരു കാര്യമുണ്ട്. നാദിർഷ അമേരിക്കയിൽ നിൽക്കുമ്പോഴാണ് ഇവിടെ ഈ പ്രശ്നമുണ്ടാകുന്നത്. അന്ന് അദ്ദേഹത്തെ വിളിച്ച് പോലീസ് പറഞ്ഞു ദിലീപ് വിഷയത്തിൽ നിങ്ങളെ പ്രതിയാക്കുകയാണ് നിങ്ങളെ ചോദ്യം ചെയ്യണമെന്ന്.

 

അന്ന് നാദിർഷ പറഞ്ഞത്... സാർ ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന് എന്തെങ്കിലും കൈഅബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ ആരെ അറിയിച്ചില്ലെങ്കിലും അവൻ അത് എന്നോട് സൂചിപ്പിക്കും. പക്ഷെ ഇങ്ങനൊരു കാര്യം അവൻ എന്നോട് പറഞ്ഞിട്ടില്ല എന്നാണ്. ഇത് സ്റ്റേറ്റ്മെന്റായി കൊടുക്കാൻ അന്ന് പോലീസ് നാദിർഷയോട് പറഞ്ഞു. എന്നാൽ ഒരു കൈഅബദ്ധം പറ്റിയിട്ടുണ്ട്. ബാക്കി നീ വരുമ്പോൾ സംസാരിക്കാം എന്ന തരത്തിലേക്ക് അവർ അത് എഴുതിച്ചേർത്തു.

പിന്നീട് കോടതിയിൽ ഇക്കാര്യം നാദിർഷ പറഞ്ഞു. ദിലീപ് വിഷയത്തിൽ ദിലീപ് അത് ചെയ്തുവെന്നതിന് പൊതുജനത്തിനുള്ള ബോധ്യം എന്താണ്?. മഞ്ജു വാര്യരുമായി ഡിവോഴ്സായി എന്നതാണോ?. കുടുംബജീവിതത്തിൽ പലർക്കും പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഒരു മനുഷ്യന് ഒന്നിലധികം ആളുകളോട് ഇഷ്ടം തോന്നിയേക്കാം. അക്കാര്യത്തിൽ എല്ലാം നിങ്ങൾക്ക് വിമർശിക്കാം. അതുപോലെ ദിലീപ് പൾസർ സുനിയെ കണ്ടിട്ട് പോലുമില്ല. ഫോട്ടോ പോലും ഫാബ്രിക്കേറ്റഡാണ്.

 



മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്ന് മലയാള സിനിമയെ ഏറെക്കുറെ കയ്യിലാക്കത്തക്ക രീതിയിൽ ബിസിനസ് പ്ലാനുകളും തന്ത്രങ്ങളും അറിയാവുന്ന ഒരു നടൻ ഒന്നര കോടി രൂപ പൾസർ സുനിക്ക് വാക്ക് പറഞ്ഞിട്ട് പതിനായിരം രൂപ മാത്രം അഡ്വാൻസ് നൽകിയപ്പോൾ അത് വാങ്ങി ഈ പ്രവൃത്തി ചെയ്തുവെങ്കിൽ അവൻ ഗജഫ്രോഡല്ലേ?. അപ്പോൾ അവൻ ആർക്ക് വേണ്ടി ചെയ്തു?. എന്തിന് ദിലീപിന്റെ പേര് പറഞ്ഞുവെന്നതാണ് സത്യത്തിൽ കണ്ടുപിടിക്കേണ്ടത് എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു....  (11 minutes ago)

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് ആക്രമണക്കേസ്: ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്  (25 minutes ago)

ബെംഗളൂരുവില്‍ കാറിനു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു  (38 minutes ago)

നരി വേട്ട പായ്ക്കപ്പ് ആയി  (44 minutes ago)

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം, കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും, മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ  (50 minutes ago)

വാഹനാപകടത്തിൽ പരുക്കേറ്റ് രണ്ട് മാസമായി ചികിത്സയിൽ, യുഎഇയിൽ ഡെലിവറി ബോയിയായി ജോലിചെയ്തിരുന്ന പ്രവാസി യുവാവ് മരിച്ചു  (1 hour ago)

സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് നടപടി  (1 hour ago)

ബോബി ചെമ്മണ്ണൂരിനെ എറിഞ്ഞൊട്ടിച്ച് കോടതി ഇത്തരം പേകൂത്ത് ഇവിടെ വേണ്ട..!  (2 hours ago)

തുടരെ തുടരെ ഭൂചലനം  (2 hours ago)

ഉഡുപ്പി വഴി ആലപ്പുഴയിലേക്ക്: ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവല്‍ക്കരണം വൈറല്‍ അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  (3 hours ago)

മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം, യുഎഇയിലേക്ക് ഇനി എല്ലാ ദിവസവും കുറഞ്ഞ നിരക്കിൽ പറക്കാം, നീണ്ട ഇടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സർവീസ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ...!!  (3 hours ago)

MT VASUDEVAN NAIR എംടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി;  (4 hours ago)

ലോട്ടറി തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (4 hours ago)

സൗദിയിൽ അഞ്ച് മാസമായി വിവിധ ആശുപത്രികളിലായി തീവ്രപരിചരണ വിഭാഗത്തിൽ, പക്ഷാഘാതം മൂലം ചിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.. പവന് 480 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends