സ്റ്റാർ മാജിക്കിലെ സുധി എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. എന്നാൽ മരിച്ച് പോയ സുധിയുടെ ഭാര്യ എന്ന് കേൾക്കുമ്പോൾ വിഷമം തോന്നും; രേണു
പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേദനയിൽ നിന്നും അദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഇന്നും മുക്തരായിട്ടില്ല. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്.
സുധിയുടെ മരണ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാൽ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. പലപപ്പോഴും വ്യാപകമായ സൈബർ ആക്രമണങ്ങളിലേയ്ക്കും ഇത് പോകാറുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. സുധിയെ സ്നേഹിക്കുന്നവരാണ് വീട്ടീലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം തന്നതെന്നും അദ്ദേഹം മരിച്ച് കഴിഞ്ഞിട്ടും എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് അറിയുന്നത് സന്തോഷമാണെന്നും രേണു പറഞ്ഞിരുന്നു.
ഇത് സുധിച്ചേട്ടന്റെ വീടാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട് ഇവിടെ. മക്കൾക്ക് വേണ്ടി പണികഴിപ്പിച്ച വീടാണിത്. അതിൽ സന്തോഷമായി ജീവിക്കുന്നു. വീട് കണ്ടപ്പോൾ ഞെട്ടിപ്പോയി. സുധിച്ചേട്ടന്റെ സ്വപ്നം സഫലമാകുകയാണ്. സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് മുന്നിൽ വെച്ച ഈ പെർഫ്യൂം ചിന്നൂട്ടി നമ്മുക്ക് തന്നെ ഏറ്റവും വലിയ സമ്മാനമാണ്. ഞാനൊരു ആഗ്രഹം അങ്ങോട്ട് പറഞ്ഞ് അവൾ സാധിച്ച് തന്നതാണ്.
ഞങ്ങൾ ഈ വീട്ടിലേക്ക് വന്നപ്പോൾ ഇവിടെ എല്ലാം സെറ്റായിരുന്നു. കാച്ചാനുള്ള പാല് മാത്രം എടുത്താണ് വന്നത്. ആരാണ് എന്ന് പോലും അറിയില്ല, സുധിച്ചേട്ടനെ സ്നേഹിക്കുന്ന പലരും പലതും തന്നു. മരിച്ച് മൺമറഞ്ഞ് പോയെങ്കിലും എല്ലാവരും സുധിച്ചേടനെ സ്നേഹിക്കുന്നുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
ആരെങ്കിലും ശവടക്കിനൊക്കെ പോകുന്നുവെന്ന് പറയുമ്പോഴാണ് സുധിച്ചേട്ടൻ മരിച്ചുവെന്ന് എനിക്ക് തോന്നുന്നത്. അല്ലാതെ മരിച്ചെന്ന തോന്നലില്ല. എപ്പോഴും അദ്ദേഹത്തോട് ഞാൻ സംസാരിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ സുധി എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. എന്നാൽ മരിച്ച് പോയ സുധിയുടെ ഭാര്യ എന്ന് കേൾക്കുമ്പോൾ വിഷമം തോന്നും. അടുത്ത് വീടുകളൊന്നും ഇല്ലെങ്കിലും വീടിന് ചുറ്റും കാമറകൾ ഉണ്ട്. സുരക്ഷിതമാണ് എന്നും രേണു വ്യക്തമാക്കിയിരുന്നു.
അതേസമയം പതിവ് പോലെ തന്നെ രേണുവിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ആ മക്കളെ കാണുമ്പോൾ ഉള്ള വേദന ഒഴിച്ചാൽ ഇവരോട് ഒരു സഹതാപവും തോന്നുന്നില്ല, കാരണം ഇത്രയൊക്കെ സഹായങ്ങളും, സൗകര്യവും ഉണ്ടായിട്ടും ആരെങ്കിലും ഒരാൾ ഒരു നെഗറ്റീവ് പറഞ്ഞു എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്നിട്ട് സഹതാപം പിടിച്ചു പറ്റാൻ വേണ്ടി കരച്ചിലും പിഴിച്ചിലും ആയിട്ട് നിൽക്കുന്നു.
'താമസിക്കാതെ കേൾക്കാം രണ്ടാമത് വിവാഹം ചെയ്തു എന്ന്, അതും നാട്ടുകാരുടെ തലയിൽ കെട്ടി വെയ്ക്കും, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, എന്നാൽ രേണുവിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം നെഗറ്റീവ് കമന്റുകൾ കാര്യമാക്കേണ്ടെന്നും ധൈര്യമായി തന്നെ ജീവിക്കൂവെന്നുമാണ് പലരും പറയുന്നത്.
തനിയ്ക്കെതിരെ വരുന്ന മോശം കമന്റുകളെ കുറിച്ച് രേണും പറഞ്ഞിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും എന്നെ കുറ്റം പറയുകയാണ്. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു.
ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം എന്നും രേണു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha