വെർച്വൽ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ച് പണം തട്ടാൻ ശ്രമം; പോലീസിൽ പരാതി നൽകുമെന്ന് നടി മാലാ പാർവതി
വെർച്വൽ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ച് നടി മാല പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം. മാല പാർവതിയുടെ ആധാർ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചായിരുന്നു ശ്രമം. ഇത് സംബന്ധിച്ച വിവരം നടി തന്നെയാണ് പുറത്ത് വിട്ടത്. കൊറിയർ തടഞ്ഞു വെച്ചുവെന്നായിരുന്നു ഫോൺ സന്ദേശം. മുംബൈയിൽ നിന്നാണ് കോൾ എത്തിയത്.
രാവിലെ 10 മണിയോടെയായിരുന്നു കോൾ വന്നത്. 'കൊറിയർ പിടിച്ചുവെച്ചിട്ടുണ്ടെന്നായിരുന്നു കോളിൽ പറഞ്ഞത്. വിക്രം സിങ് എന്ന ആളാണ് സംസാരിച്ചത്. തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു.
അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ തുടങ്ങിയവയായിരുന്നു പാക്കേജിൽ ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്. മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐഡി കാർഡ് അടക്കം അവർ അയച്ചു. സഹകരിക്കണമെന്ന് പറഞ്ഞ് ലൈവിൽ ഇരുത്തുകയായിരുന്നു.
സംഭവത്തിൽ ബോംബെയിൽ ഒരാൾ മ രിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു. വാട്സാപ്പ് കോളിലായിരുന്നു സംസാരം. ഇതിനിടെ പെട്ടെന്ന് തന്നെ ഇവരുടെ ഐഡി കാർഡ് ഗൂഗിളിൽ പരിശോധിച്ചു. ഐ ഡി കാർഡിൽ അശോകസ്തംഭം കാണാത്തതിനാൽ സംശയം തോന്നി.
ട്രാപ്പ് ആണെന്ന് മാനേജർ അപ്പോൾ തന്നെ പറയുന്നുണ്ട്. 72 മണിക്കൂർ നേരത്തേക്ക് തന്നെ നിരീക്ഷണത്തിലാക്കി എന്നാണ് അവർ പറഞ്ഞത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചപ്പോഴേയ്ക്കും അവർ കോൾ കട്ടാക്കി പോയി എന്നാണ് മാല പാർവതി പറഞ്ഞത്.
https://www.facebook.com/Malayalivartha