എന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്. കുടംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോൾ കുടുംബത്തെ ആരാണ് കാെണ്ട് വന്നിരിക്കുന്നത്. ഇത് വാശിയല്ല; ബാല
ഇന്ന് രാവിലെയായിരുന്നു ഗായികയും മുൻ ഭാര്യയുമായ അമൃതയുടെയും മകളുടെയും പരാതിയിൽ നടൻ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിലെ പ്രതികളാണ്. പിന്നാലെ നടന് ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇതിന് പിന്നാലെ മുൻ ഭാര്യക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികരണം. ഈ വിഷയത്തിൽ ഇനി സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്നാലിപ്പോൾ മുൻ ഭാര്യ തനിക്കെതിരെ നീക്കം നടത്തുകയാണ്. മൂന്നാഴ്ച മുമ്പ് ഇതേക്കുറിച്ച് ഞാൻ സംസാരിക്കില്ലെന്ന് പറഞ്ഞതാണ്.
എന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്. കുടംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോൾ കുടുംബത്തെ ആരാണ് കാെണ്ട് വന്നിരിക്കുന്നത്. ഇത് വാശിയല്ല. നിങ്ങൾ തീരുമാനിക്ക്. എന്തിന് വേണ്ടിയാണ് ഞാൻ അനുഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം എന്നും ബാല പറയുന്നു.
അതേസമയം, ഇതിനിടെ തന‍്റെ അറസ്റ്റിനെതിരെ ബാല ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് അവസാനമല്ല, തുടക്കമാണെന്ന് ബാലയുടെ അഭിഭാഷക ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സോഷ്യൽ മീഡിയയിലെ ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം കാര്യങ്ങൾ കൂടുതൽ ഗൗരവമായിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ ചാനലുകളിൽ വന്ന വാർത്തകളുടെയും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇപ്പോൾ നടന്ന കാര്യങ്ങളല്ല പരാതിയിലുള്ളത്. മകളുടെ വിഷയത്തിൽ ബാല ക്ലാരിഫൈ ചെയ്തതാണ്. മകൾക്കെന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് ബാല പറഞ്ഞതാണ്. വളരെ സങ്കടപ്പെട്ടാണ് പറഞ്ഞത്. അദ്ദേഹം യാതൊരു തരത്തിലുള്ള നിയമ ലംഘനവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്നും അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു.
ബാലയ്ക്കെതിരെയാണ് ആരോപണം ഉയർന്നുവന്ന സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. അമൃത എന്ന വ്യക്തി സാധാരണക്കാരിയല്ല. അവർക്ക് നിയമപരമായ അറിവൊക്കെയുള്ള ആളാണ്. നിയമസഹായം ലഭിക്കാൻ ബുദ്ധിമുട്ടില്ല. അന്നൊന്നും പറയാത്ത പരാതിയാണ് ഇപ്പോൾ അവർ നൽകിയിരിക്കുന്നത്. ഇത് മനപ്പൂർവ്വം വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമായി പോലീസിനേയും സിസ്റ്റത്തേയും ദുരുപയോഗപ്പെടുത്തുകയാണ് അവർ ചെയ്തത്. അവർ ഇപ്പോൾ ഒരു പ്രതികാര മനോഭാവത്തിലാണ്. എന്തായാലും നിയപരമായി തന്നെ കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതൊരു അവസാനമല്ല, തുടക്കം മാത്രമാണ്.
വിവാഹമോചനം എന്നത് ഇവരുടെ വ്യക്തിപരമായ വിഷയം മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ ക്രിമിനൽ കേസുമായി മുന്നോട്ട് പോയിരിക്കുകയാണ്. തീർച്ചയായും ആ രീതിക്കെ നമ്മുക്കും മുന്നോട്ട് പോകാൻ സാധിക്കൂ. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും', അഭിഭാഷക പറഞ്ഞു.
തിങ്കളാഴ്ച രാവിലെയോടെയാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയുടെ പരാതിയിലായിരുന്നു നടപടി. ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി രാവിലെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി തളർത്തുന്നുവെന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല, കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ബാലയ്ക്കെതിരെ മുൻ ഭാര്യ ഉന്നയിച്ച ആരോപണങ്ങളും നിസാരമല്ല. സഹിക്കാൻ പറ്റാതായതോടെയാണ് ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് മുൻഭാര്യ വെളിപ്പെടുത്തി. ശാരീരിക ഉപദ്രവങ്ങളും ലൈംഗിക അതിത്രമങ്ങളും നടന്നു. പറയാൻ പറ്റാത്ത കാര്യങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. മകളെയും ഈ കാര്യങ്ങൾ ബാധിച്ചിരുന്നു. മകളെ സംരക്ഷിക്കാൻ വേണ്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും മുൻഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha