മകൻ തരിണിയ്ക്ക് താലി ചാർത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ജയറാം; വിവാഹം നേരത്തെ കഴിഞ്ഞോ!!; ആരാധകരെ ഞെട്ടിച്ച് കാളിദാസിന്റെയും തരിണിയുടെയും വിവാഹ വീഡിയോ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതൽ കാളിദാസിനെ കണ്ട് തുടങ്ങിയതാണ് മലയാളികൾ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സിനിമകളൊക്കെ മലയാളികൾ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ കാണുന്നത് പോലും കുഞ്ഞ് കാളിദാസിന്റെ പക്വതയോടെയുള്ള പ്രകടനം കാണാൻ വേണ്ടി മാത്രമാണ്. ഇപ്പോൾ നടന്റെ വിവാഹ ഒരുക്കങ്ങളിലാണ് ജയറാമും കുടുംബവും.
ഈ വരുന്ന ഡിസംബറിൽ ആണ് തന്റെ മകനും മോഡലിയും നടിയുമായ താരിണിയുമായുള്ള വിവാഹം എന്ന് ജയറാം അറിയിച്ചിരുന്നു. ഡിസംബർ എട്ടിന് ഗുരുവായൂർ അമ്പല നടയിൽ വെച്ച് താലികെട്ടും പതിനൊന്നിന് ചെന്നൈയിൽ വച്ച് വിവാഹ സത്കാരവും നടക്കും എന്നാണ് ജയറാം അടുത്തിടെ അറിയിച്ചത്.
എന്നാൽ ഇപ്പോഴിതാ ആരാധകരെ എല്ലാവരെയും അമ്പരപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാളിദാസിന്റെയും തരിണിയുടെയും വിവാഹം കഴിഞ്ഞ തരത്തിലുള്ളതാണ് വീഡിയോ. മകൻ തരിണിയ്ക്ക് താലി ചാർത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അടുത്ത് നിൽക്കുന്ന ജയറാമിനെയും വീഡിയോയിൽ കാണാം.
ജയറാം അഭിനയിച്ച അദ്വൈതം ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനത്തിന് ഒപ്പമാണ് വീഡിയോ പ്രചരിക്കുന്നത്. ഞങ്ങളോട് എട്ടാം തീയതിയാണ് വിവാഹം എന്ന് പറഞ്ഞിട്ട് നേരത്തെ എല്ലാം കഴിഞ്ഞോ?, രഹസ്യ വിവാഹം ആയിരുന്നോ?, എന്താ ഇത്ര പെട്ടെന്ന് എന്ന് തുടങ്ങി നിരവധി പേരാണ് സംശയം ഉന്നയിച്ച് രംഗത്തെത്തിയത്.
പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായും രംഗത്തെത്തിയത്. എല്ലാവിധ ആശംസകളും...അച്ഛനെപ്പോലെ നല്ല മനുഷ്യനും നല്ല നടനും ആയി തീരട്ടെ. കണ്ണനും തരിണിയ്ക്കും ആശംസകൾ, അച്ഛനേയും അമ്മേയും പോലെ നല്ല കുടുബമായി സന്തോഷത്തോടെ ജീവിക്കണം എന്ന് തുടങ്ങി നിരവധി പേർ ആശംസകളും അറിയിക്കുന്നുണ്ട്.
എന്നാൽ ശരിക്കും ഇവരുടെ വിവാഹത്തിൻരെ വീഡിയോ അല്ല ഈ പ്രചരിക്കുന്നത്. ഇരുവരും ഒരുമിച്ചു സ്‌ക്രീൻ പങ്കിട്ട ഒരു പരസ്യ ചിത്രത്തിന്റെ വീഡിയോ ആണ് ഇവരുടെ വിവാഹം കഴിഞ്ഞു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ജയറാമും വീഡിയോയുടെ ഭാഗമായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വാർത്തകൾക്കിടിയിൽ ഈ വീഡിയോ കൂടി വന്നതോടെ അത് വലിയ രീതിയിൽ ചർച്ചയാകുകയായിരുന്നു.
മകളുടെ വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം പിന്നിടവെയാണ് വീണ്ടുമൊരു വിവാഹത്തിന് കൂടി ജയറാമിന്റെ വീട് സാക്ഷ്യം വഹിക്കുന്നത്. വേണ്ടപ്പെട്ടവരേയെല്ലാം വിവാഹം ക്ഷണിച്ച് തുടങ്ങി. ക്ഷണക്കത്ത് നൽകി തുടങ്ങിയതിന്റെ വിശേഷങ്ങൾ കാളിദാസ് തന്നെ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചു. ആദ്യത്തെ ക്ഷണകത്ത് നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. പാർവതിയ്ക്കും മകൻ കാളിദാസിനുമൊപ്പമെത്തിയാണ് ജയറാം മുഖ്യമന്ത്രിയെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്.
തുടക്കം മുഖ്യമന്ത്രിയിൽ നിന്നായതുകൊണ്ട് തന്നെ വലിയൊരു വിവിഐപി നിര കാളിദാസിന്റെ വിവാഹത്തിന് ഉണ്ടായേക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്. മാത്രമല്ല, കുടുംബത്തിലെ അവസാനത്തെ വിവാഹമായതിനാൽ തന്നെ വളരെ ആഘോഷപൂർവം വിവാഹം നടത്താനുള്ള ശ്രമത്തിലുമാണ് ജയറാം.
കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയാണ്. കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാൾ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി കലിംഗരായർ. സിനിമയിൽ നായകനായി അഭിനയിച്ചതിന് ശേഷമാണ് കാളിദാസ് ജയറാം തരിണിയെ പരിചയപ്പെടുന്നത്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായർ.
https://www.facebook.com/Malayalivartha