ദിലീപിന് ഇന്ന് 57ാം പിറന്നാൾ; ആശംസകൾ നേർന്ന് കാവ്യയും, മീനാക്ഷിയും
57ാം പിറന്നാൾ ആഘോഷിക്കുന്ന ദിലീപിന് ജന്മദിനാശംസകൾ നേർന്ന് മകൾ മീനാക്ഷിയും ഭാര്യ കാവ്യ മാധവനും. തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചിരിക്കുന്നത്. ദിലീപിനൊപ്പം ഉള്ള ചിത്രങ്ങളും ഇരുവരും ആശംസയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബർത്ത് ഡേ എന്നാണ് കമന്റ് ബോക്സ് ഓഫ് ചെയ്ത് കാവ്യ കുറിച്ചിരിക്കുന്നത്. എന്നാൽ മീനാക്ഷി പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. അച്ഛന്റെ പൊന്നുമോൾ, ജനപ്രിയ നായകൻ, ഹാൻസം ഡാഡ് ആൻഡ് സ്വീറ്റ് ഡോട്ടർ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ജന്മദിന സമ്മാനമായി താരത്തിന്റെ 150ാം ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തുവന്നിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് ധ്യാൻ ശ്രീനിവാസനൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha