ഞാന്‍ ഒരു വളര്‍ത്തു മൃഗത്തെ പോലെ... സ്വാതന്ത്ര്യമില്ലാത്ത ആ വിവാഹബന്ധത്തില്‍ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്ത് വന്നത്; ക്രിസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
നടൻ ക്രിസ് വേണു ഗോപാലും നടി ദിവ്യ ശ്രീധറും തമ്മിൽ നടന്ന വിവാഹം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച മക്കളുടെ സമ്മതത്തോടെ നടന്നത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ നിരവധി വിമശനങ്ങളാണ് ഉയന്നത്. ക്രിസ് വേണുഗോപാലിന്റേയും ദിവ്യയുടേയും പ്രായവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചര്‍ച്ച. ക്രിസ് വേണുഗോപാലിന്റെ വെള്ള നിറത്തിലുള്ള താടി കണ്ട് അദ്ദേഹത്തിന് 60 വയസ് പ്രായമുണ്ടെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നു.
ക്രിസ് വേണുഗോപാലിന്റെ ആദ്യ ഭാര്യ ഇപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തന്റെ പേരില്‍നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും ക്രിസ് അവരെ വഞ്ചിച്ചുവെന്നും കഥകള്‍ പ്രചരിച്ചു. ഇതിനെല്ലാം മറുപടിയുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ക്രിസ് വേണുഗോപാല്‍. സ്വാതന്ത്ര്യമില്ലാത്ത ആ വിവാഹബന്ധത്തില്‍നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും വിവാഹമോചനം കഴിഞ്ഞ് നാല് വര്‍ഷത്തിനുശേഷമാണ് ദിവ്യയെ വിവാഹം ചെയ്തതെന്നും ക്രിസ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ഒരു വിവാഹബന്ധമായിരുന്നു എനിക്ക് ആദ്യമുണ്ടായിരുന്നത്. എനിക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം എന്റെ മാതാപിതാക്കളെ എനിക്ക് നോക്കിയേ പറ്റൂ. വീട്ടില്‍ ആരും വരാന്‍ പാടില്ല, ഫോണ്‍ ചെയ്യാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധനകള്‍. ഇതോടെ ഞാന്‍ ഒരു വളര്‍ത്തു മൃഗത്തെ പോലെയായി. ഗ്ലാസിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന ഒരു ചിലന്തിയല്ല ഞാന്‍. മനുഷ്യനാണ്. ഒരുപാട് സങ്കടത്തോടെയാണ് ആറ് വര്‍ഷം മുമ്പ് അവിടെ നിന്ന് തിരിച്ചു വരുന്നത്.
2019-ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു. 2022-ലാണ് വിധിയായത്. അത് കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്കുശേഷമാണ് ജീവിതം പങ്കിടാന്‍ ഒരാള്‍ വേണമെന്ന് തോന്നിത്. അങ്ങനെ ഒരാളുണ്ടായിരുന്നു. പക്ഷേ അവര്‍ മരിച്ചുപോയി. പിന്നീടാണ് ദിവ്യയെ വിവാഹം ചെയ്തത്.
ഇതാണ് ക്രിസിന്റെ ഭാര്യ എന്നെല്ലാം പറഞ്ഞ് ചിലര്‍ യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാം കിട്ടും. ഞാന്‍ വിവാഹമോചിതനാണെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്.
ഈ വീഡിയോ ഇടുന്ന ആളുകള്‍ക്ക് എന്നോട് ചോദിച്ച് കാര്യങ്ങള്‍ വളരെ വ്യക്തമായി ഇടാമായിരുന്നല്ലോ. അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത് ഒരാളുടെ ജീവിതം കരി വാരി തേക്കണോ.-'ക്രിസ് വേണുഗോപാല്‍ അഭിമുഖത്തില്‍ പറയുന്നു.
തന്റെ ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ ദിവ്യയും സംസാരിക്കുന്നുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, നീ ജീവിച്ചു കാണിക്കാന്‍ പോയതല്ലേ, എന്നിട്ട് നീ എന്തുണ്ടാക്കി എന്ന് പലരും ചോദിച്ചിട്ടുണ്ട്. നീ എങ്ങനെ മക്കളേയും കൊണ്ട് ജീവിച്ചുവെന്ന് ചോദിച്ചിട്ടില്ല.
കുറച്ച് പേര്‍ മാത്രം നീ മക്കളെ ഉപേക്ഷിക്കാതെ അവരേയും കൊണ്ട് ജീവിച്ചില്ലേ എന്ന് ചോദിക്കാറുണ്ട്. 18-ാമത്തെ വയസില്‍ വീട്ടുകാരെ വെറുപ്പിച്ച് ഒളിച്ചോടിയതാണ്. പതിനാല് കൊല്ലം ഞാന്‍ ജീവിച്ചത് ഭര്‍ത്താവിന്റെ സ്‌നേഹം പോലും കിട്ടാതെയാണ്. രണ്ട് മക്കളുണ്ടായി. അപ്പോള്‍ ചിലര്‍ ചോദിക്കും പിന്നെ മക്കള്‍ എങ്ങനെയുണ്ടായെന്ന്? കുട്ടികള്‍ ഉണ്ടായതു കൊണ്ട് മാത്രം ഭര്‍ത്താവിന്റെ സ്‌നേഹം ലഭിച്ചുവെന്നാകുമോ? സെക്‌സിനും ഉപരിയായി നമ്മള്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ഇല്ലാതാകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുണ്ട്. 32-ാം വയസിലായിരുന്നു വിവാഹ മോചനം നേടുന്നത്. അത്രയും വൈകിപ്പോയി. അപ്പോഴേക്കും രണ്ടാമത്തെ കുട്ടിയുമായിരുന്നു.
ഇത്രയും വൈകണമായിരുന്നുവോ എന്നാണ് അപ്പോള്‍ പലരും ചോദിച്ചത്. എന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയതിനാല്‍ ആരും കൂടെയുണ്ടായിരുന്നില്ല. അവര്‍ക്ക് ഒന്നും ചെയ്യാനുമാകില്ല. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അങ്ങനെയാണ് ആ തീരുമാനമെടുക്കുന്നത്. അപ്പോഴും വക്കീലിന് മുമ്പാകെ എന്നോട് ചോദിച്ചു, എനിക്ക് ഒരു അവസരം കൂടി തരുമോ എന്ന്. ഒരു പെണ്ണിനെ മനസിലാക്കാന്‍ പതിനാല് കൊല്ലം വേണോ? എന്നായിരുന്നു എന്റെ മറുപടി. അങ്ങനെ എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നു. എന്നാണ് ദിവ്യ പറഞ്ഞത്.
https://www.facebook.com/Malayalivartha